Bheeshma Parvam | 'കോരിച്ചൊരിയുന്ന മഴയത്ത് സൗബിൻ ഷഹീർ' ഭീഷ്മ പർവ്വത്തിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു

2007ൽ അമൽ നീരദിന്റെ കരിയറിലെ ആദ്യ ചിത്രം  ബിഗ് ബി സിനിമയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഇരുവരും ഭീഷ്മ പർവ്വത്തിലൂടെ ഒന്നിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 16, 2021, 06:41 PM IST
  • ചിത്രത്തിൽ സൗബിൻ അജാസ് എന്ന കഥാപാത്രാത്തെയാണ് അവതരിപ്പിക്കുന്നത്.
  • കോരിച്ചൊരിയുന്ന മഴയത്ത് നിൽക്കുന്ന സൗബിനെയാണ് പോസ്റ്റിറിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
  • സിനിമയിലെ കഥാപാത്രങ്ങളുടെ പോസ്റ്റർ അവതരണം ഇന്ന് മുതൽ ആരംഭിക്കുകയാണ് അമൽ നീരദ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
Bheeshma Parvam | 'കോരിച്ചൊരിയുന്ന മഴയത്ത്  സൗബിൻ ഷഹീർ' ഭീഷ്മ പർവ്വത്തിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു

കൊച്ചി : മമ്മൂട്ടിയെ (Mammooty) കേന്ദ്രകഥാപാത്രിമാക്കി സ്റ്റൈലിഷ് ഹിറ്റ് മേക്കർ അമർ നീരദ് (Amal Neerad) ഒരുക്കുന്ന ഭീഷ്മ പർവ്വം സിനിമയുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു. സൗബിൻ ഷഹീറിന്റെ (Soubin Shahir) കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. 

ചിത്രത്തിൽ സൗബിൻ അജാസ് എന്ന കഥാപാത്രാത്തെയാണ് അവതരിപ്പിക്കുന്നത്. കോരിച്ചൊരിയുന്ന മഴയത്ത് നിൽക്കുന്ന സൗബിനെയാണ് പോസ്റ്റിറിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളുടെ പോസ്റ്റർ അവതരണം ഇന്ന് മുതൽ ആരംഭിക്കുകയാണ് അമൽ നീരദ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 

ALSO READ : Mammootty യുടെ ഏറ്റവും പുതിയ ചിത്രമായ ഭീഷ്‌മ പർവ്വതിന്റെ First Look Poster Dulquer Salmaan പുറത്ത് വിട്ടു

2007ൽ അമൽ നീരദിന്റെ കരിയറിലെ ആദ്യ ചിത്രം  ബിഗ് ബി സിനിമയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഇരുവരും ഭീഷ്മ പർവ്വത്തിലൂടെ ഒന്നിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ തന്നെ ബിഗ് ബി യുടെ രണ്ടാം ഭാഗമായ "ബിലാൽ" (Bilal) ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. അതിന് മുമ്പ് മറ്റൊരു അമൽ നീരദ് ചിത്രത്തിൽ മമ്മൂട്ടി നായകനാകുമെന്ന് അറിയിച്ചായിരുന്നെങ്കിലും മറ്റ് വിവരങ്ങൾ ഒന്നും വ്യക്തമാക്കിയിരുന്നില്ല.  

ALSO READ : Kurup 2nd Part : കുറുപ്പിന് രണ്ടാം ഭാഗം എത്തുന്നോ? അലക്‌സാണ്ടറിന്റെ ടീസർ പങ്ക് വെച്ച് ദുൽഖർ

രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിക്കും സൗബിനും പുറമെ ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ദിലേഷ് പോത്തൻ, ഫർഹാൻ ഫാസിഷസ നാദിയ മൊയ്ദു, ലെനാ തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്. ബോളിവുഡ് നടി തബു കേമിയോ റോളിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News