Rambaan: ഇനി റമ്പാന്റെ വരവ്; മോഹന്‍ലാല്‍ - ജോഷി ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്ത്

Rambaan latest updates: നടൻ ചെമ്പൻ വിനോദാണ് റമ്പാന്റെ തിരക്കഥ ഒരുക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 11, 2024, 06:58 PM IST
  • കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 30നായിരുന്നു റമ്പാന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത്.
  • മോഹന്‍ലാലിന്റെ ടൈറ്റില്‍ പോസ്റ്ററാണ് ആദ്യം പുറത്തുവന്നത്.
  • കൈയ്യില്‍ തോക്കും ചുറ്റികയുമായി നില്‍ക്കുന്ന മോഹന്‍ലാലിന്റെ പോസ്റ്റർ വൈറലായി മാറി.
Rambaan: ഇനി റമ്പാന്റെ വരവ്; മോഹന്‍ലാല്‍ - ജോഷി ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്ത്

'പഴയ' ലാലേട്ടനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് മോഹന്‍ലാല്‍ ആരാധകര്‍. നേര് എന്ന ചിത്രത്തിലൂടെ വിജയ വഴിയില്‍ തിരിച്ചെത്തിയ മോഹന്‍ലാല്‍ മലൈക്കോട്ടൈ വാലിബനിലൂടെ വീണ്ടും വിസ്മയിപ്പിച്ചിരിക്കുകയാണ്. ഇനി വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് വേണ്ടിയും ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

മോഹന്‍ലാലിന്റെ പ്രഖ്യാപിക്കപ്പെട്ട ചിത്രങ്ങളില്‍ എമ്പുരാനും റാമും വൃഷഭയും ബറോസുമെല്ലാം ഉണ്ട്. എന്നാല്‍ ഇവയേക്കാള്‍ വലിയ പ്രതീക്ഷയില്‍ ആരാധകര്‍ കാണുന്ന ചിത്രമാണ് റമ്പാന്‍. കാരണം മറ്റൊന്നുമല്ല, മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്ന ചിത്രം എന്നത് തന്നെ. മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ജോഡികളാണ് ഇവര്‍. അക്കൂട്ടത്തിലേയ്ക്ക് തന്നെയാകും റമ്പാന്റെ പേരും എഴുതിച്ചേര്‍ക്കപ്പെടുക എന്നാണ് വിലയിരുത്തല്‍. 

ALSO READ: തന്റെ മനയ്ക്കലേക്കെത്തിയവരെ വിറപ്പിക്കാൻ മമ്മൂട്ടി; തരംഗമായി ഭ്രമയുഗം ട്രെയിലർ

ഇപ്പോള്‍ ഇതാ ചിത്രവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനൊരുങ്ങുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത് അനുസരിച്ച് റമ്പാന്റെ ആദ്യ ഷെഡ്യൂള്‍ ജൂണില്‍ ആരംഭിക്കും. ഇതിനിടയില്‍ ബിഗ് ബോസ് വരുന്നതിനാല്‍ ഷോ കഴിഞ്ഞതിന് ശേഷമായിരിക്കും മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 30നായിരുന്നു റമ്പാന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത്. കൈയ്യില്‍ തോക്കും ചുറ്റികയുമായി കാറിന് മുകളില്‍ നില്‍ക്കുന്ന മോഹന്‍ലാലിന്റെ ടൈറ്റില്‍ പോസ്റ്ററാണ് ആദ്യം പുറത്തുവന്നത്. ഇത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. നടന്‍ ചെമ്പന്‍ വിനോദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എന്നതാണ് മറ്റൊരു സവിശേഷത. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News