Dhanush Son Bike Ride: ലൈസൻസില്ലാതെ ബൈക്കോടിച്ചു, നടൻ ധനുഷിൻറെ മകന് പിഴ

Dhanush Son Bike Ride Video: വീഡിയോയിൽ മറ്റൊരാൾ യാത്രയെ ബൈക്കോടിക്കാൻ പഠിപ്പിക്കുന്നതും കാണാൻ കഴിയും. എന്നാൽ വാഹനത്തിൻറെ നമ്പർ പ്ലേറ്റ് കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല. സഹായിയും, യാത്രയും ഹെൽമറ്റ് ധരിച്ചിരുന്നില്ല.

Written by - Zee Malayalam News Desk | Last Updated : Nov 18, 2023, 12:01 PM IST
  • വീഡിയോയിൽ മറ്റൊരാൾ യാത്രയെ ബൈക്കോടിക്കാൻ പഠിപ്പിക്കുന്നതും കാണാൻ കഴിയും
  • ചെന്നൈ പോയസ് ഗാർഡൻ ഭാഗത്തു നിന്നുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ എത്തിയത്
  • വീഡിയോയിൽ മറ്റൊരാൾ യാത്രയെ ബൈക്കോടിക്കാൻ പഠിപ്പിക്കുന്നതും കാണാൻ കഴിയും
Dhanush Son Bike Ride: ലൈസൻസില്ലാതെ ബൈക്കോടിച്ചു, നടൻ ധനുഷിൻറെ മകന് പിഴ

ചെന്നൈ: ലൈസൻസില്ലാതെ ബൈക്കോടിച്ച കുറ്റത്തിൽ നടൻ ധനുഷിൻറെ മകന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. ധനുഷിൻറെ മൂത്തമകൻ യാത്രക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. യാത്രയുടെ സ്പോർട്സ് ബൈക്ക് റൈഡിങ്ങ് വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. ചെന്നൈ പോയസ് ഗാർഡൻ ഭാഗത്ത് യാത്ര ബൈക്കോടിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ എത്തിയത്.

ഇത് വളരെ അധികം ശ്രദ്ധ നേടിയ വീഡിയോ കൂടിയാണ്. വീഡിയോയിൽ മറ്റൊരാൾ യാത്രയെ ബൈക്കോടിക്കാൻ പഠിപ്പിക്കുന്നതും കാണാൻ കഴിയും. എന്നാൽ വാഹനത്തിൻറെ നമ്പർ പ്ലേറ്റ് കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല. സഹായിയും, യാത്രയും ഹെൽമറ്റ് ധരിച്ചിരുന്നില്ല. യാത്രയുടെ മുഖവും മറിച്ചിരുന്നു. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും ഡ്രൈവിംഗ് ലൈസൻസില്ലാതെ പൊതുസ്ഥലത്ത് ബൈക്ക് ഓടിച്ചതിനും ചേർത്താണ് മോട്ടോർ വാഹന വകുപ്പ് 1000 രൂപ പിഴ ചുമത്തിയത്. അധികൃതർ വീട്ടിലെത്തി ബോധവത്കരണവും നടത്തിയെന്നാണ് റിപ്പോർട്ട്.

ഒരു വർഷം മുൻപാണ് ധനുഷും ഭാര്യ ഐശ്വര്യയും തമ്മിൽ വേർപിരിഞ്ഞത്. എന്നാൽ നിയപരമായി ഡിവോഴ്സ് നടന്നിട്ടില്ലെന്നാണ് റിപ്പോർട്ട്.  കഴിഞ്ഞ ദിവസം ഇവരുടെ മക്കളായ ലിംഗയും, യാത്രയും മുത്തച്ഛൻ രജനീകാന്തിനൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡയയിൽ വൈറലായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News