Nizhal trailer: പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിലെത്തിച്ച് കൊണ്ട് നയൻതാരയുടെയും കുഞ്ചാക്കോ ബോബന്റെയും പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി

ത്രില്ലറും ഹൊററും ചേർന്ന് പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിലെത്തിക്കുന്ന തരത്തിലാണ് നിഴലിന്റെ ട്രെയ്‌ലർ എത്തിയത്. അഞ്ചാം പാതിരക്ക് ശേഷം കുഞ്ചാക്കോ ബോബന്റെ രണ്ടാമത്തെ ത്രില്ലറെന്ന് നിഴലിനെ വിശേഷിപ്പിക്കാം.

Written by - Zee Malayalam News Desk | Last Updated : Mar 30, 2021, 12:12 PM IST
  • ത്രില്ലറും ഹൊററും ചേർന്ന് പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിലെത്തിക്കുന്ന തരത്തിലാണ് നിഴലിന്റെ ട്രെയ്‌ലർ എത്തിയത്.
  • അഞ്ചാം പാതിരക്ക് ശേഷം കുഞ്ചാക്കോ ബോബന്റെ രണ്ടാമത്തെ ത്രില്ലറെന്ന് നിഴലിനെ വിശേഷിപ്പിക്കാം.
  • സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ അപ്പുഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴൽ ഏപ്രിലിൽ തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
  • ആദ്യമായി കുഞ്ചാക്കോ ബോബനും,നയൻതാരയും ഒരു ചിത്രത്തിൽ ഒരുമിച്ചഭിനിയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി നിഴലിനുണ്ട്.
Nizhal trailer: പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിലെത്തിച്ച് കൊണ്ട് നയൻതാരയുടെയും കുഞ്ചാക്കോ ബോബന്റെയും പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി

Nayanthara യുടെയും കുഞ്ചാക്കോ ബോബന്റെയും ഏറ്റവും പുതിയ ചിത്രമായ നിഴലിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തു. ത്രില്ലറും ഹൊററും ചേർന്ന് പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിലെത്തിക്കുന്ന തരത്തിലാണ് നിഴലിന്റെ ട്രെയ്‌ലർ എത്തിയത്. തിങ്കളാഴ്ച സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടത്. 

 

ഒരു കുട്ടിയിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ആരംഭിക്കുന്നത്. ഒരു കൊലപാതകത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ പ്രത്യേക തരത്തിൽ മാസ്ക് ധരിച്ച ഒരു നായാധിപനായി ആണ് കുഞ്ചാക്കോ ബോബൻ (Kunchako Boban) എത്തുന്നത്. ആ കുട്ടിയുടെ അമ്മയായി ആണ് നയൻ‌താര എത്തുന്നത്. പ്രേക്ഷകരുടെ ഉള്ളിൽ സസ്പെൻസ് വളർത്തുന്ന രീതിയിലാണ് ട്രൈലർ ചിത്രീകരിച്ചിരിക്കുന്നത്.

ALSO READ: Manju Warrier ടെ വൈറൽ ലുക്കിന് ആരാധികയുടെ കിടിലൻ Cake

 സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ അപ്പുഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴൽ ഏപ്രിലിൽ തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യമായി കുഞ്ചാക്കോ ബോബനും,നയൻതാരയും ഒരു ചിത്രത്തിൽ ഒരുമിച്ചഭിനിയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി നിഴലിനുണ്ട്. ചിത്രത്തിന്റെ തിരക്കഥ(Script) ഒരുക്കുന്നത് എസ്. സഞ്ജീവാണ്.

ALSO READ: ''കുറുപ്പ്'' സുകുമാര കുറുപ്പിനൊരു നായക പരിവേഷം നൽകുന്നോ?

ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള് മൂവീസ് എന്നിവയുടെ ബാനറുകളില് ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നു. അഞ്ചാം പാതിരക്ക് ശേഷം കുഞ്ചാക്കോ ബോബന്റെ രണ്ടാമത്തെ ത്രില്ലറെന്ന് നിഴലിനെ വിശേഷിപ്പിക്കാം.

കുഞ്ചാക്കോ ബോബൻ, നയൻതാര(Nayanthara) എന്നിവരെ കൂടാതെ മാസ്റ്റർ ഇസിൻ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂർ, ഡോ. റോണി, അനീഷ് ഗോപാൽ, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം ദീപക് ഡി മേനോന്. സംഗീതം സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്ലാല് എസ്.പിയും ചേര്ന്നാണ് എഡിറ്റിംഗ് നിര്വ്വഹിക്കുന്നത്. 

ALSO READ: Nayattu: തുണി വിരിക്കുന്ന ചാക്കോച്ചൻ,നായാട്ടിന്റെ പുതിയ പോസ്റ്റ‍റിന് ആരാധകരുടെ ലൈക്ക്

വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ.അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി ടൈറ്റിൽ ഡിസൈൻ, മേക്കപ്പ് റോണക്സ്സേ വ്യർ.പ്രൊഡക്ഷൻ ഡിസൈൻ സുഭാഷ് കരുൺ, ചിത്രത്തിന്റെ പ്രൊഡക്ഷന് കണ്ട്രോളർ ഡിക്സൺ പൊഡുത്താസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജീവ് പെരുമ്പാവൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉമേഷ് രാധാകൃഷ്ണൻ,പി.ആർ.ഓ: പി.ശിവപ്രസാദ്. ജിനു വി നാഥ്, കുഞ്ഞുണ്ണി സി.ഐ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്,ഫിനാൻസ് കൺട്രോളർ ഉദയൻ കപ്രശ്ശേരി. ചിത്രം തീയേറ്ററിൽ (Theater) റിലീസാകാനാണ് സാധ്യത.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News