Nna Thaan Case Kodu OTT Update: പ്രേക്ഷകർക്ക് ഓണസമ്മാനമായി ന്നാ താൻ കേസ് കൊട് ഒടിടിയിലെത്തി; എവിടെ കാണാം

Nna Thaan Case Kodu OTT Release : ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയത് ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്.

Written by - Zee Malayalam News Desk | Last Updated : Sep 8, 2022, 01:52 PM IST
  • ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയത് ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്.
  • ഇന്ന്, സെപ്റ്റംബർ 8 അർദ്ധരാത്രി മുതലാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് ആരംഭിച്ചത്.
  • ഓ​ഗസ്റ്റ് 11ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ന്നാ താൻ കേസ് കൊട്. തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം വൻ ഹിറ്റായി മാറിയിരുന്നു.
 Nna Thaan Case Kodu OTT Update: പ്രേക്ഷകർക്ക് ഓണസമ്മാനമായി ന്നാ താൻ കേസ് കൊട് ഒടിടിയിലെത്തി; എവിടെ കാണാം

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രം ന്നാ താൻ കേസ് കൊട് ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിച്ചു. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയത് ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്. ഇന്ന്, സെപ്റ്റംബർ 8 അർദ്ധരാത്രി മുതലാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് ആരംഭിച്ചത്.  ഓ​ഗസ്റ്റ് 11ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ന്നാ താൻ കേസ് കൊട്. തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം വൻ ഹിറ്റായി മാറിയിരുന്നു. സാധാരണ ജനങ്ങൾക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥയെന്നതായിരുന്നു ചിത്രത്തിൻറെ പ്രധാന ആകർഷണം. കഥയും കാസർകോട് സ്ലാങ്ങും എല്ലാം കൂടി ഒത്ത് ചേർന്നപ്പോൾ പ്രേക്ഷകർക്ക് നല്ലൊരു ദൃശ്യവിരുന്നാണ് ലഭിച്ചത്. നായകനെ പട്ടി കടിക്കുന്നതിൽ നിന്നാണ് സിനിമയുടെ കഥ മുന്നേറുന്നത്. നിരവധി വിവാദങ്ങൾ ഉടലെടുത്തെങ്കിലും ചിത്രത്തിന്റെ വിജയത്തെ അൽപം പോലും ഇവ ബാധിച്ചിരുന്നില്ല.

 വിദേശ രാജ്യങ്ങളിലും രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് വൻ ഹിറ്റ് ആയിക്കൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു.  കേരളത്തിൽ ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ഇറക്കിയ പരസ്യം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 'തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്നതായിരുന്നു പരസ്യവാചകം. കേരളത്തിലെ റോഡുകളിലെ കുഴി ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പോസ്റ്റർ ഇറക്കിയത്. സിനിമ ചർച്ച ചെയ്യുന്നതും അതേ പ്രമേയമാണ്. 

ALSO READ: Nna Thaan Case Kodu: പട്ടി കടിച്ച കേസുമായി ചാക്കോച്ചൻ ഹോട്ട്സ്റ്റാറിലെത്തും; 'ന്നാ താൻ കേസ് കൊട്' ഒടിടി റിലീസ് പ്രഖ്യാപിച്ചു

സിനിമ ചർച്ച ചെയ്യുന്നതും അതേ പ്രമേയമാണ്. ചിത്രത്തിലെ ചാക്കോച്ചന്റെ പ്രകടനവും ഏറെ പ്രശംസ നേടി. 50 കോടിയിലധികം കളക്ഷൻ ചിത്രം നേടിക്കഴിഞ്ഞു. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് ന്നാ താൻ കേസ് കൊട്. പ്രശസ്ത നിർമ്മാതാവ് സന്തോഷ് ടി കുരുവിളയാണ് നിർമ്മാതാവ്. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നതും രതീഷ് ബാലകൃഷ്ണനാണ്. ചിത്രത്തിലെ നായിക ഗായത്രി ശങ്കറാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News