Ottu Movie: ഒറ്റ് റിലീസ് പ്രഖ്യാപിച്ചു; ചാക്കോച്ചൻ അരവിന്ദ് സ്വാമി ചിത്രം മോഷൻ പോസ്റ്റർ

ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അരവിന്ദ് സ്വാമി എന്നിവരുടെ മികച്ച പ്രകടനങ്ങൾ കാണാൻ സാധിക്കും എന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ. 

Written by - Zee Malayalam News Desk | Last Updated : Aug 14, 2022, 08:21 AM IST
  • ആദ്യാമായാണ് കുഞ്ചാക്കോ ബോബൻ ഒരു ദ്വിഭാഷാ ചിത്രത്തിൽ അഭിനയിക്കുന്നത്.
  • കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
  • ടൊവിനോ ചിത്രം തീവണ്ടി ഒരുക്കിയ ടി പി ഫെല്ലിനിയാണ് ചിത്രം ഒരുക്കുന്നത്.
Ottu Movie: ഒറ്റ് റിലീസ് പ്രഖ്യാപിച്ചു; ചാക്കോച്ചൻ അരവിന്ദ് സ്വാമി ചിത്രം മോഷൻ പോസ്റ്റർ

കു‍ഞ്ചാക്കോ ബോബൻ (Kunchacko Boban) അരവിന്ദ് സ്വാമിയും (Aravind Swamy) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് ഒറ്റ്. മലയാളത്തിലും തമിഴിലുമായി ഒരേസമയം ഒരുങ്ങുന്ന ചിത്രമാണ് ഒറ്റ്. രണ്ടകം എന്നാണ് തമിഴിൽ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ രണ്ടിന് മലയാളത്തിലും തമിഴിലുമായി ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഒരു മോഷൻ പോസ്റ്ററും ഇതിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. പ്രേക്ഷകർ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒറ്റ്. കുഞ്ചാക്കോ ബോബൻ അരവിന്ദ് സ്വാമി എന്നിവരുടെ മികച്ച പ്രകടനങ്ങൾ കാണാൻ സാധിക്കും എന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ. 

ആദ്യമായാണ് കുഞ്ചാക്കോ ബോബൻ ഒരു ദ്വിഭാഷാ ചിത്രത്തിൽ അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ടൊവിനോ ചിത്രം തീവണ്ടി ഒരുക്കിയ ടി പി ഫെല്ലിനിയാണ് ചിത്രം ഒരുക്കുന്നത്. ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമാ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രം കൂടിയാണിത്. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലർ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും ഒറ്റ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

വിനായക് ശശികുമാറിന്റെ വരികൾക്ക് എ എച്ച് കാശിഫും അരുൾ രാജും ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് അരുൾ രാജ് ആണ്. ഛായാഗ്രാഹണം വിജയ്, അപ്പു എൻ ഭട്ടതിരി എഡിറ്റിംഗ്, സ്റ്റിൽസ് റോഷ് കൊളത്തൂർ, സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരം, റോണക്സ് സേവ്യർ മെയ്ക്കപ്പ്, സൗണ്ട് ഡിസൈനിംഗ് രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ, ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം, സഹനിർമാണം സിനിഹോളിക്സ്, പി ആർ ഒ ആതിര ദിൽജിത്ത്.

Also Read: തല്ലുമാല 5 കോടിയിലേക്ക്, ന്നാ താൻ കേസ് കൊട് 4 കോടി- ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ട്

 

അതേസമയം കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട് തിയേറ്ററുകളിൽ മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. ചാക്കോച്ചന്റെ കരിയറിൽ ഏറ്റവും മികച്ച കഥാപാത്രമാണ് ഈ ചിത്രത്തിലേത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ് ന്നാ താൻ കേസ് കൊട് സംവിധാനം ചെയ്‍തിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News