Ottu Movie OTT Update : കുഞ്ചാക്കോ ബോബന്റെ ഒറ്റ് ഉടൻ ഒടിടിയിലെത്തുന്നു; എപ്പോൾ, എവിടെ കാണാം?

ഒറ്റ് ഒക്ടോബർ 6 മുതൽ സിംപ്ലി സൗത്തിൽ സ്ട്രീമിങ് ആരംഭിക്കും. 

Written by - Zee Malayalam News Desk | Last Updated : Oct 1, 2022, 03:58 PM IST
  • സിംപ്ലി സൗത്താണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത്.
  • ഒക്ടോബർ 6 മുതൽ സിംപ്ലി സൗത്തിൽ സ്ട്രീമിങ് ആരംഭിക്കും.
  • എന്നാൽ ഇന്ത്യയിൽ ചിത്രത്തിൻറെ ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയ്ക്ക് പുറത്തുള്ളവർക്ക് മാത്രമാണ് സിംപ്ലി സൗത്തിലൂടെ ചിത്രം കാണാൻ സാധിക്കുന്നത്.
  • സെപ്റ്റംബർ 8 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഒറ്റ്. തീയേറ്ററുകളിൽ നിന്ന് ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.
Ottu Movie OTT Update : കുഞ്ചാക്കോ ബോബന്റെ ഒറ്റ് ഉടൻ ഒടിടിയിലെത്തുന്നു; എപ്പോൾ, എവിടെ കാണാം?

കു‍ഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഒറ്റ് ഉടൻ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു. സിംപ്ലി സൗത്താണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത്. ഒക്ടോബർ 6 മുതൽ സിംപ്ലി സൗത്തിൽ സ്ട്രീമിങ് ആരംഭിക്കും. എന്നാൽ ഇന്ത്യയിൽ ചിത്രത്തിൻറെ ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയ്ക്ക് പുറത്തുള്ളവർക്ക് മാത്രമാണ് സിംപ്ലി സൗത്തിലൂടെ ചിത്രം കാണാൻ സാധിക്കുന്നത്.  സെപ്റ്റംബർ 8 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഒറ്റ്. തീയേറ്ററുകളിൽ നിന്ന് ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. 

മലയാളത്തിലും തമിഴിലുമായി ഒരേസമയം റിലീസ് ചെയ്ത ചിത്രമാണ് ഒറ്റ്. ചിത്രത്തിൽ ഒരു ഓർമ്മപോയ ഗുണ്ടാത്തലവനായി ആണ് അരവിന്ദ് സ്വാമി എത്തിയത്. തമിഴിൽ ചിത്രത്തിന് പേര് നല്കിയിരിക്കുന്നത്  രണ്ടകം എന്നാണ്. കുഞ്ചാക്കോ ബോബൻ അഭിനയിച്ച ആദ്യ ദ്വിഭാഷാ ചിത്രമായിരുന്നു ഒറ്റ്. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും ഒറ്റിനുണ്ട്.  ടൊവിനോ ചിത്രം തീവണ്ടി ഒരുക്കിയ ടി പി ഫെല്ലിനിയാണ് ചിത്രം ഒരുക്കിയത്.

ALSO READ: Ottu Movie Trailer : "കാണുമ്പോലെ അല്ല ആരും ഒന്നും"; ഉദ്വെഗം ജനിപ്പിക്കുന്ന ട്രെയ്‌ലറുമായി ഒറ്റ്, റിലീസ് സെപ്റ്റംബർ 2 ന്

ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമാ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. . 25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തിയ ചിത്രം കൂടിയാണിത്. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

വിനായക് ശശികുമാറിന്റെ വരികൾക്ക് എ എച്ച് കാശിഫും അരുൾ രാജും ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് അരുൾ രാജ് ആണ്. ഛായാഗ്രാഹണം വിജയ്, അപ്പു എൻ ഭട്ടതിരി എഡിറ്റിംഗ്, സ്റ്റിൽസ് റോഷ് കൊളത്തൂർ, സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരം, റോണക്സ് സേവ്യർ മെയ്ക്കപ്പ്, സൗണ്ട് ഡിസൈനിംഗ് രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ, ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം, സഹനിർമാണം സിനിഹോളിക്സ്, പി ആർ ഒ ആതിര ദിൽജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News