Padmini Movie: ചാക്കോച്ചന്റെയും മഡോണയുടെയും പ്രണയം; 'പദ്മിനി'യിലെ പുതിയ ​ഗാനം പുറത്ത്

ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണ, സുവിൻ കെ. വർക്കി എന്നിവർ ചേർന്നാണ് പദ്മിനി നിർമ്മിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 1, 2023, 11:15 AM IST
  • തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാകുന്നത് കുഞ്ചാക്കോ ബോബനാണ്.
  • കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്.
  • ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ദീപു പ്രദീപാണ്.
Padmini Movie: ചാക്കോച്ചന്റെയും മഡോണയുടെയും പ്രണയം; 'പദ്മിനി'യിലെ പുതിയ ​ഗാനം പുറത്ത്

മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ ബാനറുകളിലൊന്നായ ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രമാണ് പദ്മിനി. പ്രശോഭ് കൃഷ്ണ, സുവിൻ കെ. വർക്കി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാകുന്നത് കുഞ്ചാക്കോ ബോബനാണ്. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ദീപു പ്രദീപാണ്.

ചിത്രത്തിലെ പുതിയ വീഡിയോ ​ഗാനം പുറത്തിറക്കി. സിനിമയുടെ പേരായ പദ്മിനി വച്ച് തന്നെയുള്ള ​ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. ചാക്കോച്ചനും മഡോണയുടെയും പ്രണയമാണ് ​ഗാനത്തിലുള്ളത്. ടിറ്റോ പി തങ്കച്ചന്റെ വരികൾക്ക് ജേക്ക്സ് ബിജോയ് ആണ് ഈണം നൽകിയിരിക്കുന്നത്. സച്ചിൻ വാര്യർ ആണ് ​ഗാനം ആലപിച്ചത്.

ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ലവ് യു മുത്തേ ലവ് യു എന്ന ഗാനം ട്രെൻഡിങ് ആയിരുന്നു. വിദ്യാധരൻ മാസ്റ്ററും നായകൻ കുഞ്ചാക്കോ ബോബനും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് ജേക്ക്സ് ബിജോയ് സംഗീതം പകർന്നിരിക്കുന്നു. ഇതാദ്യമായി ആണ് ചാക്കോച്ചൻ ഒരു ചിത്രത്തിന് വേണ്ടി പാട്ട് പാടുന്നത്. ഇതേ ഗാന ശകലം പശ്ചാത്തലമായി വന്ന ടീസർ നേരത്തെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. അപർണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് പദ്മിനിയിലെ നായികമാർ.

Also Read: Onam 2023 : ഓണം ബോക്സ് ഓഫീസ് ലക്ഷ്യമിട്ട് ദുൽഖറിന്റെ കിങ് ഓഫ് കൊത്ത; ഒപ്പം ക്ലാഷായി ആർഡിഎക്സും; ഇത്തവണത്തെ ഓണം റിലീസുകൾ ഇവയാണ്

ഗണപതി, ആരിഫ് സലിം, സജിൻ ചെറുകയിൽ, ആനന്ദ് മന്മഥൻ, ഗോകുലൻ, ജെയിംസ് ഏലിയാ, മാളവിക മേനോൻ, സീമ ജി നായർ എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സംഗീതം-ജേക്സ് ബിജോയ്, എഡിറ്റർ- മനു ആന്റണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനീത് പുല്ലുടൻ, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് പൂങ്കുന്നം,കല-ആർഷാദ് നക്കോത്, മേക്കപ്പ്-രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം-ഗായത്രി കിഷോർ സ്റ്റിൽസ്-ഷിജിൻ പി രാജ്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-വിഷ്ണു ദേവ്, ശങ്കർ ലോഹിതാക്ഷൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം-സെൻട്രൽ പിക്ചേഴ്സ് റിലീസ്, മാർക്കറ്റിംഗ് ഡിസൈൻ - പപ്പറ്റ് ,  ആർ ഒ - എ എസ് ദിനേശ്, പി ആർ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News