Padmini Movie: കുഞ്ചാക്കോ ബോബൻ IN&AS പദ്മിനി, സംവിധാനം സെന്ന ഹെഗ്ഡേ

പദ്മിനി എന്ന് പേരുള്ള ടൈറ്റില്‍ കഥാപാത്രമായാണ് ചാക്കോച്ചന്‍ എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 11, 2021, 10:59 PM IST
  • കുഞ്ഞിരാമായണത്തിന്റെ തിരക്കഥ ഒരുക്കിയ ദീപു പ്രദീപ് ആണ് തിരകഥാകൃത്ത്.
  • മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്‍റെ സഹ രചയിതാവുമായിരുന്നു ദീപു.
  • പദ്മിനി എന്ന് പേരുള്ള ടൈറ്റില്‍ കഥാപാത്രമായാണ് ചാക്കോച്ചന്‍ എത്തുന്നത്.
Padmini Movie: കുഞ്ചാക്കോ ബോബൻ IN&AS പദ്മിനി, സംവിധാനം സെന്ന ഹെഗ്ഡേ

സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ തിങ്കളാഴ്ച നിശ്ചയം (Thinkalazhcha Nishchayam) എന്ന ചിത്രത്തിന്റെ സംവിധായകന്‍ സെന്ന ഹെഗ്ഡേയുടെ (Senna Hegde) പുതിയ ചിത്രം പ്രഖ്യാപിച്ചു. പദ്മിനി (Padmini movie) എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ (Title Poster) പുറത്തുവിട്ടു. കുഞ്ചാക്കോ ബോബനാണ് (Kunchacko Boban) ചിത്രത്തിലെ നായകൻ. അപർണ ബാലമുരളി ആണ് നായിക.

കുഞ്ഞിരാമായണത്തിന്റെ തിരക്കഥ ഒരുക്കിയ ദീപു പ്രദീപ് ആണ് തിരകഥാകൃത്ത്. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്‍റെ സഹ രചയിതാവുമായിരുന്നു ദീപു. പദ്മിനി എന്ന് പേരുള്ള ടൈറ്റില്‍ കഥാപാത്രമായാണ് ചാക്കോച്ചന്‍ എത്തുന്നത്. കുഞ്ഞിരാമായണം, കല്‍ക്കി, എബി തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിര്‍മ്മിക്കുന്നത്.

Also Read: Kanakam Kaamini Kalaham| പ്രേക്ഷകരെ ചിരിപ്പിക്കാൻ കനകം കാമിനി കലഹം ഇന്ന് അര്‍ധരാത്രി മുതല്‍

ഏറെ ആവേശത്തോടെയാണ് സെന്ന ഹെ​ഗ്ഡെ, ദീപു, ജെയ്ക്സ്, ശ്രീരാജ് തുടങ്ങിയവർ ഒന്നിക്കുന്ന ചിത്രത്തിന്റെ ഭാ​ഗമാകുന്നതെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചു കൊണ്ടാണ് ചാക്കോച്ചൻ ഫേസ്ബുക്കിൽ കുറിച്ചത്. 

 

Also Read: Marakkar Theatre Releasing Date : അവസാനം ഒരു ട്വിസ്റ്റും കൂടി, മരക്കാർ ഒടിടിയിൽ അല്ല തിയറ്ററിൽ റിലീസ് ചെയ്യും

ശ്രീരാജ് രവീന്ദ്രന്‍ (Sreeraj Ravindran) ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് (Jakes Bejoy) ആണ്. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനും ചായാഗ്രഹണം ഒരുക്കിയത് ശ്രീരാജ് ആയിരുന്നു. മാര്‍ക്കറ്റിംഗ് - എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News