Anweshippin Kandethum: ടൊവിനോയ്ക്ക് കിടിലൻ പിറന്നാൾ സമ്മാനം! 'അന്വേഷിപ്പിൻ കണ്ടെത്തും' സ്പെഷ്യൽ പോസ്റ്റർ

Tovino Thomas Birthday: അതിഗംഭീര മാഷപ്പ് വീഡിയോയും സ്പെഷ്യൽ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Jan 21, 2024, 09:11 PM IST
  • ഫെബ്രുവരി ഒൻപതിന് ചിത്രം തിയേറ്ററിൽ പ്രദർശനത്തിനെത്തും.
  • കല്യാണിയും ജോജുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
  • ഡാർവിൻ കുര്യാക്കോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Anweshippin Kandethum: ടൊവിനോയ്ക്ക് കിടിലൻ പിറന്നാൾ സമ്മാനം! 'അന്വേഷിപ്പിൻ കണ്ടെത്തും' സ്പെഷ്യൽ പോസ്റ്റർ

പ്രിയതാരം ടൊവിനോ തോമസിന് പിറന്നാൾ സമ്മാനവുമായി അന്വേഷിപ്പിൻ കണ്ടെത്തും ടീം. പിറന്നാൾ ആശംസകൾ നേർന്ന് സ്പെഷ്യൽ പോസ്റ്ററാണ് താരത്തിന് സമ്മാനമായി നൽകിയിരിക്കുന്നത്. പോസ്റ്ററിന് പുറമെ അതിഗംഭീര മാഷപ്പ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്.  ടൊവിനോയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. 

ഫെബ്രുവരി ഒൻപതിന് ചിത്രം തിയേറ്ററുകളിലെത്തും. പ്രേക്ഷകർ ഏറെ ആവേശത്തോടെ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. കഴിഞ്ഞയാഴ്ച ഇറങ്ങിയ ടീസർ വൻ വരവേൽപ്പോടെയാണ് ആരാധകർ ഏറ്റെടുത്തത്. കല്യാണി പ്രിയദർശൻ, ജോജു ജോർജ്, നടൻ സുധീഷ്, നിശാന്ത് സാ​ഗർ, ബി ഉണ്ണികൃഷ്ണൻ, ഷറഫുദ്ദീൻ, ഷാജി കൈലാസ് തുടങ്ങിയവരെയെല്ലാം വീഡിയോയിൽ കാണാനുണ്ട്. 

ALSO READ: മോ​ഹൻ ലാൽ, രജനീകാന്ത്,..! ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട സൂപ്പർ താരങ്ങൾ ഇവർ

ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ജിനു വി. എബ്രാഹാമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. 'കൽക്കി'ക്കും 'എസ്ര'യ്ക്കും ശേഷം ടൊവിനോ പോലീസ് കഥാപാത്രമായെത്തുന്ന സിനിമയിൽ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ആദ്യമായി അഭിനയിക്കുന്നുമുണ്ട്.  

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Theatre Of Dreams (@theatreofdreamsofficial)

 

ചിത്രത്തിനു വേണ്ടി വലിയ ബഡ്ജറ്റിൽ ഒരു ടൗൺഷിപ്പ് തന്നെ കലാ സംവിധായകനായ ദിലീപ് നാഥ് ഒരുക്കിയിരുന്നു. 'തങ്കം' എന്ന സിനിമയ്ക്ക് ശേഷം ഗൗതം ശങ്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് സൈജു ശ്രീധർ, സംഗീതം സന്തോഷ് നാരായണൻ,  കലാ സംവിധാനം ദിലീപ് നാഥ്, മേക്കപ്പ് സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ  സഞ്ജു ജെ, പി ആർ ഒ ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻറ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News