Saudi Arabia: നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയുമായി സൗദി, പതിനായിരങ്ങളെ നാടുകടത്തി

Saudi Arabia:  നുഴഞ്ഞുകയറ്റക്കാർക്ക് ഏതെങ്കിലും തരത്തില്‍ സഹായം ചെയ്യുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം  പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു

Written by - Zee Malayalam News Desk | Last Updated : Dec 13, 2023, 07:53 PM IST
  • നിയമ ലംഘനത്തിന് ഇതിനോടകം 9,369 പ്രവാസികളെയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയത്.
Saudi Arabia: നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയുമായി സൗദി, പതിനായിരങ്ങളെ നാടുകടത്തി

Saudi Arabia: അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി സൗദി അറേബ്യ. രാജ്യത്ത് കർശന പരിശോധന തുടരുകയാണ്. 

നിയമ ലംഘനത്തിന് ഇതിനോടകം  9,369 പ്രവാസികളെയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയത്. 
രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 481 പേർ അറസ്റ്റിലായി. ഇതിൽ 38 ശതമാനം യമനികളും 60 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ് സൗദി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

Also Read: 2024 Numerology Predictions: ഈ തീയതികളിൽ ജനിച്ചവര്‍ക്ക് 2024 ഏറെ ശുഭകരം, സാമ്പത്തിക നേട്ടം ഉറപ്പ്  
  
ഇതിനിടെ വിവിധ പ്രദേശങ്ങളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 17,257 വിദേശികളെ അറസ്റ്റ് ചെയ്തു. നവംബർ 30 മുതൽ ഡിസംബർ 6 വരെയുള്ള ആഴ്ചയിൽ രാജ്യത്തുടനീളം സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് എന്ന്  ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 11,183 പേർ താമസനിയമം ലംഘിച്ചവരും 3,765 അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചവരും 2,309 തൊഴിൽ നിയമങ്ങൾ ലംഘിച്ചവരുമാണ് പിടിയിലായത്.

Also Read:  Vastu Tips For Prosperity: ഈ ചെറിയ വാസ്തു നുറുങ്ങുകള്‍ നിങ്ങളുടെ ജീവിതത്തില്‍ നല്‍കും വന്‍ മാറ്റങ്ങള്‍ 
 
ഇതുകൂടാതെ, താമസം, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം നൽകുകയും ചെയ്‌തിരുന്ന 8 പേരാണ് അറസ്റ്റിലായത്. സൗദിയില്‍ മൊത്തം 51,884 പേര്‍ നിയമലംഘനത്തിന് നിയമ നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 45,672 പുരുഷന്മാരും 6,212 സ്ത്രീകളുമാണ്. ഇവരിൽ 45,773 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്ക് റഫർ ചെയ്തിരിയ്ക്കുകയാണ്. 

അതേസമയം, നുഴഞ്ഞുകയറ്റക്കാർക്ക് ഏതെങ്കിലും തരത്തില്‍ സഹായം ചെയ്യുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം  പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു. രാജ്യത്തേക്കുള്ള പ്രവേശനം എളുപ്പമാക്കുകയോ ഗതാഗതമോ പാർപ്പിടമോ മറ്റെന്തെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷ വിധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Trending News