Oman News: ഒമാനിൽ മോഷണ കേസിൽ അറബ് വംശജൻ അറസ്റ്റിൽ!

Oman News: വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പോലീസ് കമാന്ററുടെ നേതൃത്ത്വത്തിൽ ആണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. 

Written by - Ajitha Kumari | Last Updated : Nov 9, 2023, 11:24 PM IST
  • മോഷണം നടത്തിയ അറബ് വംശജനെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു
  • ഇവിടെനിന്നും പണവും സ്വകാര്യ വസ്തുക്കളും മോഷ്ടിച്ചതിനാണ് ഇയാളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തത്
Oman News: ഒമാനിൽ മോഷണ കേസിൽ അറബ് വംശജൻ അറസ്റ്റിൽ!

മസ്കറ്റ്: ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ മോഷണം നടത്തിയ അറബ് വംശജനെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. മസ്‌കറ്റ്, ദോഫാർ, നോർത്ത് അൽ ബത്തിന ഗവർണറേറ്റുകളിലെ നിരവധി വീടുകളിലും കടകളിലുമാണ് ഇയാൾ മോഷണം നടത്തിയത്.  ഇവിടെനിന്നും പണവും സ്വകാര്യ വസ്തുക്കളും മോഷ്ടിച്ചതിനാണ് ഇയാളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തത്. 

Also Read: 200 കിലോയിലധികം മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 8 പ്രവാസികൾ പിടിയിൽ

വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പോലീസ് കമാന്ററുടെ നേതൃത്ത്വത്തിൽ ആണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ  അറബ്  വംശജനെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് റോയൽ ഒമാൻ പോലീസ്  ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News