Robbery In Dubai: അടച്ചിട്ട വീട്ടിൽ വൻ കവർച്ച; നഷ്ടമായത് 40 ലക്ഷം രൂപയുടെ വസ്തുക്കൾ; സംഭവം ദുബൈയിൽ!

Robbery In Dubai: ഭാര്യയുടെ ജന്മദിനത്തിന് ബന്ധുക്കളെ ക്ഷണിക്കാനായി ഭാര്യയും ഭര്‍ത്താവും പുറത്തുപോയ സമയത്തായിരുന്നു മോഷണം നടന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 15, 2024, 02:43 PM IST
  • അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച.
  • 180,000 ദിര്‍ഹം മൂല്യമുള്ള വസ്തുക്കൾ നഷ്ടമായി
  • ദുബൈയിലെ അല്‍ ഫുര്‍ജാനില്‍ താമസിക്കുന്ന വിദേശ പൗരന്മാരുടെ വില്ലയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്
Robbery In Dubai: അടച്ചിട്ട വീട്ടിൽ വൻ കവർച്ച; നഷ്ടമായത് 40 ലക്ഷം രൂപയുടെ വസ്തുക്കൾ; സംഭവം ദുബൈയിൽ!

ദുബൈ: അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. 180,000 ദിര്‍ഹം മൂല്യമുള്ള വസ്തുക്കൾ നഷ്ടമായി. ദുബൈയിലെ അല്‍ ഫുര്‍ജാനില്‍ താമസിക്കുന്ന വിദേശ പൗരന്മാരുടെ വില്ലയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.

Also Read: അടുക്കളയിൽ പാചകവാതകം ചോർന്ന് തീപിടിത്തം; കുവൈത്തിൽ രണ്ടുപേർ വെന്തുമരിച്ചു!

ഭാര്യയുടെ ജന്മദിനത്തിന് ബന്ധുക്കളെ ക്ഷണിക്കാനായി ഭാര്യയും ഭര്‍ത്താവും പുറത്തുപോയ സമയത്തായിരുന്നു മോഷണം നടന്നത്. വീട്ടില്‍ വളര്‍ത്തുന്ന ആമയ്ക്ക് തീറ്റ കൊടുക്കാനായി തിങ്കളാഴ്ച എത്തിയ മകനാണ് മോഷണം നടന്ന വിവരം അറിഞ്ഞതും തുടര്‍ന്ന് പോലീസിനെ അറിയിച്ചതും.  സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രാത്രി എട്ടിനും 9:15നും ഇടയിലാണ് മോഷണം നടന്നതെന്ന് മനസിലായിട്ടുണ്ട്.  മുന്‍ഭാഗത്തെ വാതില്‍ അകത്തു നിന്നും  ചെയിന്‍ ലോക്ക് ചെയ്ത നിലയിലായിരുന്നു. 

Also Read: വരുന്ന ഒരു മാസത്തേക്ക് ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും, നിങ്ങളും ഉണ്ടോ?

 

മോഷ്ടാക്കൾ പിന്‍വാതില്‍ തകര്‍ത്താണ് വീടിനകത്ത് കയറിയത്.  രണ്ട് ലോക്കറുകളും നഷ്ടപ്പെട്ടു. ഇതില്‍ ഒരെണ്ണത്തിന് 50 കിലോ ഭാരമുണ്ടെന്നാണ് റിപ്പോർട്ട്.  സ്വര്‍ണം, വെള്ളി ആഭരണങ്ങളും കുറച്ച് യൂറോയും വിലയേറിയ വാച്ചും വീട്ടിൽ നിന്നും നഷ്ടമായിട്ടുണ്ട്. തീ​പി​ടി​ത്ത മുണ്ടായാൽ ഒന്നും കേടാകാതിരിക്കാ​നാ​യി വി​ല​പ്പെ​ട്ട രേ​ഖ​ക​ളെ​ല്ലാം സൂ​ക്ഷി​ച്ചി​രു​ന്ന ലോ​ക്ക​റാ​ണ്​ ന​ഷ്ട​മായിരിക്കുന്നത്. 

Also Read: 10 വർഷത്തിന് ശേഷം ഹോളിയിൽ മഹാലക്ഷ്മി രാജയോഗം; ഇവർക്ക് ലഭിക്കും അടിപൊളി ധനനേട്ടം!

 

ജ​ന്മ​നാ​ട്ടി​ലു​ള്ള വീ​ടി​ന്‍റെ​യും കാ​റി​ന്‍റെ​യും താ​ക്കോ​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​തും​ ഈ ​ലോ​ക്ക​റി​ലാ​ണ്. വാര്‍ഡ്രോബുകളും ബെഡ്ഷീറ്റുകളുമെല്ലാം വലിച്ചു വാരിയിട്ട  നിലയിലായിരുന്നു കിടന്നിരുന്നത്.  സംഭവത്തിൽ ദുബൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിഐഡി, ഫിഗംര്‍ പ്രിന്‍റ് വിഗദ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ന​ഷ്ട​പ്പെ​ട്ട ആ​ഭ​ര​ണ​ങ്ങ​ൾ ദു​ബൈ​യി​ലെ സെ​ക്ക​ൻ​ഡ്​ ഹാ​ൻ​ഡ്​ മാ​ർ​ക്ക​റ്റി​ൽ വി​ൽ​ക്ക​ണ​മെ​ങ്കി​ൽ കൃ​ത്യ​മാ​യ വൗ​ച്ച​റു​ക​ളും എ​മി​റേ​റ്റ്സ്​ ഐ.ഡി​യും ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ്​ നി​യ​മം. അതിനാല്‍ മോ​ഷ​ണ വ​സ്​​തു​ക്ക​ൾ ദു​ബൈ വി​പ​ണി​ക​ളി​ൽ വി​ൽ​പ​ന ന​ട​ത്താ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെന്നും മോഷ്ടാക്കളെ എത്രയും വേഗം പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News