Saudi India Cultural Festival: സൗദി-ഇന്ത്യ സാംസ്‌കാരികോത്സവം ജനുവരി 19 ന്

Saudi News: പൗരാണികകാലം മുതല്‍ തുടരുന്ന സൗദി-ഇന്ത്യന്‍ സാംസ്‌കാരിക വിനിമയം കൂടുതൽ കരുത്തുറ്റതാക്കുന്നതിൽ സുപ്രധാന നാഴികക്കല്ലാകും ഈ ഫെസ്റ്റിവലെന്നും പരിപാടി വൻ വിജയമാക്കുന്നതിന് എല്ലാവരുടേയും സഹകരണം ഉണ്ടായിരിക്കണമെന്നും കോൺസൽ ജനറൽ അറിയിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 18, 2023, 05:24 PM IST
  • സൗദി-ഇന്ത്യ സാംസ്‌കാരികോത്സവത്തിന് അരങ്ങൊരുങ്ങുന്നു
  • സൗദി-ഇന്ത്യ ഫെസ്റ്റിവല്‍ സീസണ്‍ ഒന്ന് ജനുവരി 19 ന് വൈകുന്നേരം ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ
Saudi India Cultural Festival: സൗദി-ഇന്ത്യ സാംസ്‌കാരികോത്സവം ജനുവരി 19 ന്

ജിദ്ദ: അഞ്ച് സഹസ്രാബ്ദങ്ങളിലേക്ക് നീളുന്ന അറബ് ഇന്ത്യാ സൗഹൃദപ്പെരുമയും തന്ത്രപ്രധാന പങ്കാളിത്തവും അടയാളപ്പെടുത്തുന്ന സൗദി-ഇന്ത്യ സാംസ്‌കാരികോത്സവത്തിന് അരങ്ങൊരുങ്ങുന്നു.  ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യറ്റിവ് സംഘടിപ്പിക്കുന്ന സൗദി-ഇന്ത്യ ഫെസ്റ്റിവല്‍ സീസണ്‍ ഒന്ന് ജനുവരി 19 ന് വൈകുന്നേരംജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 

Also Read: ദുബൈയിൽ ഷോപ്പിംഗ് സെന്റർ തകർന്നു വീണു; രണ്ടു പേർക്ക് പരിക്ക്

അഞ്ച് സഹസ്രാബ്ദത്തെ ഉറ്റ സൗഹൃദപ്പെരുമ (5K Camaraderie) എന്ന പ്രമേയത്തിലുള്ള ഫെസ്റ്റിവലിന്റെ ബ്രോഷര്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങിൽ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പ്രകാശനം ചെയ്തിരുന്നു. പൗരാണികകാലം മുതല്‍ തുടരുന്ന സൗദി-ഇന്ത്യന്‍ സാംസ്‌കാരിക വിനിമയം കൂടുതൽ കരുത്തുറ്റതാക്കുന്നതിൽ സുപ്രധാന നാഴികക്കല്ലാകും ഈ ഫെസ്റ്റിവലെന്നും പരിപാടി വൻ വിജയമാക്കുന്നതിന് എല്ലാവരുടേയും സഹകരണം ഉണ്ടായിരിക്കണമെന്നും കോൺസൽ ജനറൽ അറിയിച്ചിട്ടുണ്ട്. 

Also Read: Year Ender 2023: രാം ചരൺ മുതൽ സ്വര ഭാസ്കർ വരെ ഈ വർഷം ഇവരുടെ വീടുകളിലെത്തിയ കുഞ്ഞതിഥികൾ!

ഫെസ്റ്റിവലിന്റെ കോണ്‍സുലേറ്റ് കോഓഡിനേറ്റര്‍ കൂടിയായ ഹജ്ജ് ആൻഡ് കമേഴ്‌സ്യല്‍ കോണ്‍സല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍, പ്രസ് ആൻഡ് ഇന്‍ഫര്‍മേഷന്‍, കള്‍ച്ചര്‍ വിഭാഗം കോണ്‍സല്‍ മുഹമ്മദ് ഹാഷിം, ജിജിഐ പ്രസിഡന്റ് ഹസന്‍ ചെറൂപ്പ, ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, വൈസ് പ്രസിഡന്റ് ജലീല്‍ കണ്ണമംഗലം ഇവന്റ് കൺവീനർ സക്കറിയ ബിലാദിഎന്നിവരും പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു.  സൗദിയുടെ ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന ഇത്തരമൊരു സാംസ്‌കാരികോത്സവത്തിൽ ഇന്ത്യന്‍ വംശജരായ നൂറുകണക്കിന് സൗദി പ്രമുഖരും ഇന്ത്യക്കാരും കുടുംബങ്ങളുമടക്കം ഏതാണ്ട് രണ്ടായിരത്തോളം പേർ പങ്കെടുക്കുമെന്ന് ജിജിഐ ഭാരവാഹികൾ അറിയിച്ചു. സൗദി കലാകാരന്മാരും ഇന്ത്യന്‍ കലാപ്രതിഭകളും അണിനിരക്കുന്ന അറബ്, ഇന്ത്യൻ പരമ്പരാഗത കലാപരിപാടികൾ സംസ്ക്കാരികോത്സവത്തിൽ അരങ്ങേറുമെന്നും റിപ്പോർട്ടുണ്ട്. 

Also Read: Year Ender 2023: ശരീരഭാരം എങ്ങനെ കുറയ്ക്കാം, 2023 ൽ ആളുകൾ തിരഞ്ഞ വീട്ടുവൈദ്യങ്ങൾ ഇതാണ്...

പരസ്പര വിശ്വാസ്യതയുടെയും ഊഷ്മള സൗഹൃദപ്പെരുമയുടെയും വീരഗാഥകളാല്‍ സമ്പന്നമായ പൗരാണിക കാലം മുതലുള്ള അറബ് ഇന്ത്യാ സാംസ്ക്കാരിക വിനിമയത്തിന്റെയും വ്യാപാര ബന്ധങ്ങളുടേയും ഈടുവെപ്പുകള്‍ അനാവരണം ചെയ്യുന്ന ഡോക്യുമെന്ററി സാംസ്‌കാരികോത്സവത്തിന്റെ പ്രധാന സവിശേഷതകളിൽ ഒന്നായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News