Yusuff Ali 50 Years in UAE : യൂസഫലി യുഎഇയിൽ എത്തിട്ട് 50 വർഷം; 50 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

MA Yusuff Ali 50 Years in UAE : വൻ ചിലവ് വരുന്ന ജന്മന ഉള്ള ഹൃദയരോഗങ്ങൾക്കാണ് സൗജന്യ ചികിത്സ ലഭ്യമാക്കുക 

Written by - Zee Malayalam News Desk | Last Updated : Jan 1, 2024, 03:47 PM IST
  • ജന്മന ഉള്ള ഹൃദ്രോഗങ്ങൾ അനുഭവിക്കുന്ന 50 കുട്ടികൾക്കാണ് സൗജന്യമായി ശസ്ത്രക്രിയകൾ നൽകുക.
  • ഇത്തരം ശസ്ത്രക്രിയക്ക് ഭാരിച്ച ചിലവ് വരുന്നതിനാൽ പ്രതിസന്ധിയിലാകുന്ന നിർധന കുടുംബങ്ങൾക്ക് പ്രതീക്ഷയും കൈത്താങ്ങുമാകും ഈ പുതിയ സംരംഭം.
  • ഡോ. ഷംഷീറിന്റെ വിപിഎസ് ഹെൽത്ത്കെയർ നേതൃത്വം നൽകുന്ന ഈ പദ്ധതി അദ്ദേഹത്തിന്റെ ഇന്ത്യയിലെയും യുഎഇലെയും ഒമാനിലെയും ആശുപത്രികളിലൂടെയാണ് നടപ്പാക്കുക.
Yusuff Ali 50 Years in UAE : യൂസഫലി യുഎഇയിൽ എത്തിട്ട് 50 വർഷം; 50 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

എം എ യൂസഫലിയുടെ 50 വർഷക്കാലത്തെ യുഎഇ ജീവിതത്തിനും  പ്രവർത്തനങ്ങൾക്കും ആദരവുമായി നിർധനരായ 50 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ പ്രഖ്യാപിച്ച് പ്രവാസി സംരംഭകൻ ഡോക്ടർ ഷംഷീർ വയലിൽ. സ്വന്തം ജീവിതത്തിലൂടെ സമൂഹത്തിന് മാതൃകയാകുകയും മാനവികമായ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത യൂസഫലിയിൽ നിന്നുള്ള പ്രചോദനമായാണ് കുട്ടികൾക്കും കുടുംബങ്ങൾക്കും ആശ്വാസകരമാകുന്ന പദ്ധതി പ്രഖ്യാപിച്ചത്. 

ആയിരങ്ങൾക്ക് സ്നേഹ സ്പർശമേകുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ സേവന നിരതമായ ജീവിതത്തിന്റെ സന്ദേശം പുതുതലമുറയ്ക്ക് പകരാൻ കുരുന്നുകൾക്ക് വേണ്ടിയുള്ള  കാരുണ്യ പദ്ധതി വഴിയൊരുക്കും. എംഎ യൂസഫലിയുടെ മൂത്ത മകളും വി പി എസ് ഹെൽത്ത്കെയർ വൈസ് ചെയർപേഴ്സണുമായ ഡോ. ഷബീന  യൂസഫലിയുടെ ഭർത്താവായ ഡോ. ഷംഷീർ വയലിൽ മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹെൽത്ത്കെയർ ഗ്രൂപ്പായ ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമാണ്.

ALSO READ : Hurun Rich List 2023: ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടിക: ഏറ്റവും ധനികനായ മലയാളി യൂസഫലി തന്നെ, പിന്നാലെ ഡോ. ഷംഷീർ വയലിലും

ജന്മന ഉള്ള ഹൃദ്രോഗങ്ങൾ അനുഭവിക്കുന്ന 50 കുട്ടികൾക്കാണ് സൗജന്യമായി ശസ്ത്രക്രിയകൾ നൽകുക. ഇത്തരം ശസ്ത്രക്രിയക്ക് ഭാരിച്ച ചിലവ് വരുന്നതിനാൽ പ്രതിസന്ധിയിലാകുന്ന നിർധന കുടുംബങ്ങൾക്ക് പ്രതീക്ഷയും കൈത്താങ്ങുമാകും ഈ പുതിയ സംരംഭം. ഡോ. ഷംഷീറിന്റെ വിപിഎസ് ഹെൽത്ത്കെയർ നേതൃത്വം നൽകുന്ന ഈ പദ്ധതി അദ്ദേഹത്തിന്റെ ഇന്ത്യയിലെയും യുഎഇലെയും ഒമാനിലെയും ആശുപത്രികളിലൂടെയാണ് നടപ്പാക്കുക. 

മനുഷ്യത്വപരമായ ഇടപെടലുകൾ കുടുംബത്തിന്റെ തന്നെ ഭാഗമാണെന്നും അതേ പാതയിലൂടെ ശ്രീ. യൂസഫലിയുടെ യുഎഇയിലെ അരനൂറ്റാണ്ട് അടയാളപ്പെടുത്താനാണ് ശ്രമമെന്നും ഡോ. ഷംഷീർ പറഞ്ഞു. വെല്ലുവിളികൾ നേരിടുന്ന കുട്ടികളോടും കുടുംബങ്ങളോടുമുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും ഭാഗമായി പദ്ധതി മാറട്ടെ. കുട്ടികളുടെ സർജറിയും ചികിത്സയും ഏറ്റെടുക്കുന്നതിലൂടെ അതിരുകളില്ലാതെ സ്വപ്നം കാണാനും വളരാനും അവർക്ക് അവസരം ലഭിക്കട്ടെയെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു. 

ആഗോള സംരംഭകനായ എംഎ യൂസഫലിയുടെ ജൈത്ര യാത്രയുടെ തുടക്കം 1973 ഡിസംബർ 31 ന് ദുബായിലെ റാഷിദ് പോർട്ടിൽ വന്നിറങ്ങിയതോടെയാണ്. ചെറിയ തുടക്കത്തിലൂടെ വളർച്ചയിലേക്ക് നടന്നു കയറിയ അദ്ദേഹത്തിന്റെ യുഎഇയിലെ അരനൂറ്റാണ്ട് കാലത്തെ പ്രവാസ ലോകവും ഭരണാധികാരികളും ഏറെ ആദരവോടെയാണ് കാണുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നിരവധിപേർക്ക് ആശ്വാസമായ യൂസഫലിയോടുള്ള ആദരവായി കുടുംബത്തിൽ നിന്ന് തന്നെയുള്ള പുതിയ പദ്ധതി വിവിധ രാജ്യങ്ങളിലെ കുട്ടികൾക്ക് സഹായഹസ്തമേകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News