Kuwait: കുവൈത്തിൽ മസാജ് സെന്ററുകളിൽ റെയ്ഡ്; 6 പ്രവാസികൾ അറസ്റ്റിൽ

Kuwait Crime News: കുവൈത്തില്‍ മനുഷ്യക്കടത്തും പൊതുസദാചാര മര്യാദകളുടെ ലംഘനവും അന്വേഷിക്കുന്ന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റാണ് റെയ്ഡ് നടത്തിയത്.

Written by - Zee Malayalam News Desk | Last Updated : Mar 14, 2023, 05:04 PM IST
  • പുരുഷന്മാരുടെ മസാജ് സെന്ററുകളില്‍ അധികൃതരുടെ പരിശോധന
  • ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റാണ് റെയ്ഡ് നടത്തിയത്
Kuwait: കുവൈത്തിൽ മസാജ് സെന്ററുകളിൽ റെയ്ഡ്; 6 പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത്: പുരുഷന്മാരുടെ മസാജ് സെന്ററുകളില്‍ അധികൃതരുടെ പരിശോധന. കുവൈത്തില്‍ മനുഷ്യക്കടത്തും പൊതുസദാചാര മര്യാദകളുടെ ലംഘനവും അന്വേഷിക്കുന്ന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റാണ് റെയ്ഡ് നടത്തിയത്.

Also Read: UAE: പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; അഞ്ച് ലക്ഷം ദിർഹം വരെ പിഴയെന്ന് യുഎഇ

പരിശോധനകള്‍ക്കിടെ ആറ് പ്രവാസികള്‍ അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പൊതുസദാചാരത്തിന് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്നതിനാലാണ് ഇവരെ പിടികൂടിയത്. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട മറ്റ് വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ വ്യക്തമാക്കുന്നു.

Bahrain e-passport: ഇലക്ട്രോണിക് പാസ്പോർട്ട് പുറത്തിറക്കി ബഹ്റൈൻ

മനാമ: ബഹ്റൈനിൽ ആഭ്യന്തര മന്ത്രാലയം ഇലക്ട്രോണിക് പാസ്പോർട്ട് പുറത്തിറക്കി. അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളും ആധുനിക സാങ്കേതിക സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ്  ഇലക്ട്രോണിക് പാസ്പോർട്ട് പുറത്തിറക്കിയത്. 

Also Read: ശശ് മഹാപുരുഷ രാജയോഗം: ഈ രാശിക്കാർക്ക് നൽകും കിടിലം നേട്ടങ്ങൾ

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശമനുസരിച്ച് ആവിഷ്കരിച്ച ഡിജിറ്റൽവൽക്കരണ പദ്ധതി പ്രകാരമാണ് ഇലക്ട്രോണിക് പാസ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്.  ഇലക്ട്രോണിക് പാസ്പോർട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി, ടെലികോം-ഗതാഗത മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅ്ബി, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, പബ്ലിക് സെക്യൂരിറ്റി ചീഫ് മേജർ ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസൻ എന്നിവരും പങ്കെടുത്തിരുന്നു.

Also Read: ശനിയുടെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് 7 മാസത്തേക്ക് ബമ്പർ നേട്ടങ്ങൾ

ചടങ്ങിൽ ഗവർണർമാർ, ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറിമാർ, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തിരുന്നു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാർച്ച് 20 മുതല്‍ ഇ- പാസ്പോർട്ട് നടപ്പാക്കുന്നതോടെ  വിവിധ രാഷ്ട്രങ്ങളിൽ വിസ ഫീസ് ഒഴിവാകുമെന്നാണ്.  12 ദിനാറാണ് ഇലക്ട്രോണിക് പാസ്പോർട്ടിന് ഫീസ് ഈടാക്കുക. അതുപോലെ നഷ്ടപ്പെട്ടതിന് പകരമായി പുതിയത് അനുവദിക്കാൻ 50 ദിനാറാണ് ഫീസ്. പോയ പാസ്പോർട്ടിന് പകരമുള്ളതിന് 15 ദിനാർ ഈടാക്കുമെന്ന് നാഷണാലിറ്റി, പാസ്പോർട്ട് ആന്‍റ് റെസിഡന്‍റ്സ് അഫയേഴ്സ് അതോറിറ്റി കാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഹിശാം ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ പറഞ്ഞു.

റ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News