Saudi Arabia: ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിനായി സ്വന്തം കെട്ടിടം നിർമിക്കുന്നു

Jeddah News: വലിയ ഓഡിറ്റോറിയം ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളോടെ മദീന റോഡിന് സമീപത്തായി തുർക്കി കോൺസുലേറ്റിനടുത്തായാണ് കെട്ടിട സമുച്ചയം നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ട്

Written by - Zee Malayalam News Desk | Last Updated : Jan 29, 2024, 11:53 PM IST
  • ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിനായി സ്വന്തം കെട്ടിടം
  • നേരത്തെ വാങ്ങിയ സ്ഥലത്ത് ഈ വർഷം തന്നെ കെട്ടിടനിർമാണം ആരംഭിക്കും
  • റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ സംസാരിക്കവേയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്
Saudi Arabia: ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിനായി സ്വന്തം കെട്ടിടം നിർമിക്കുന്നു

റിയാദ്: ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിനായി സ്വന്തം കെട്ടിടം. നേരത്തെ വാങ്ങിയ സ്ഥലത്ത് ഈ വർഷം തന്നെ കെട്ടിടനിർമാണം ആരംഭിക്കുമെന്ന് കോൺസുൽ ജനറൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം വ്യക്തമാക്കി. റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ സംസാരിക്കവേയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

Also Read: ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പല്‍ സര്‍വീസ്

വലിയ ഓഡിറ്റോറിയം ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളോടെ മദീന റോഡിന് സമീപത്തായി തുർക്കി കോൺസുലേറ്റിനടുത്തായാണ് കെട്ടിട സമുച്ചയം നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ട്. റിയാദിൽ ഇന്ത്യൻ എംബസി സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. റിയാദ് ഡിപ്ലോമാറ്റിക് ഏരിയയിൽ വിപുലമായ സൗകര്യങ്ങളോടെ നാല് പതിറ്റാണ്ട് മുമ്പാണ് ഈ എംബസി കെട്ടിടം നിർമ്മിച്ചത്. പക്ഷെ ജിദ്ദയിലെ കോൺസുലേറ്റ് ഇപ്പോഴും വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സ്വന്തമായി സ്ഥലം വാങ്ങിയിരുന്നെങ്കിലും കെട്ടിടനിർമാണം നീണ്ടുപോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 

Also Read: Budget 2024: എൻപിഎസ് സംബന്ധിച്ചുള്ള പുതിയ പ്രഖ്യാപനം... മുതിർന്ന പൗരന്മാർക്ക് ലഭിച്ചേക്കും ബമ്പർ ജാക്ക്പോട്ട്

തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണം; നിർദ്ദേശവുമായി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി

തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന് നിര്‍ദ്ദേശവുമായി സൗദി ആരോഗ്യ വിഭാഗം രംഗത്ത്. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിനും രാജ്യത്ത് പുതിയ കൊവിഡ് വകഭേദം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തതിന്‍റെയും പശ്ചാത്തലത്തിലാണ് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയുടെ ഈ നിര്‍ദ്ദേശം. 

തിരക്കേറിയ സ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്ക് ധരിക്കേണ്ടത് അത്യാവശ്യമാണെന്നും ഇത് ശ്വാസകോശ സംബന്ധമായ അണുബാധകളില്‍ നിന്ന് നിങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കുമെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചിട്ടുണ്ട്. ഈ മാസം ആദ്യം കൊവിഡ് 19 നെതിരെയുള്ള വാക്സിന്‍ ലഭ്യമാണെന്നും ഗുരുതര രോഗങ്ങളടക്കം ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ വാക്സിന്‍ സ്വീകരിക്കണമെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി നിർദ്ദേശം നൽകിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News