Saudi Arabia: ഫോണിൽ ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ? പണികിട്ടും

Saudi News: ഇനി വിപിഎൻ ഇൻസ്റ്റാൾ ചെയ്ത ശേഷം അത് ഫോണിൽ ഒളിപ്പിച്ചിട്ടാലും സംശയം തോന്നിയാൽ പോലീസിന് നിഷ്പ്രയാസം ട്രാക്ക് ചെയ്ത് കണ്ടെത്താൻ കഴിയും. 

Written by - Zee Malayalam News Desk | Last Updated : Dec 6, 2023, 11:27 PM IST
  • മൊബൈൽ ഫോണിൽ വിപിഎൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അത് സൗദി പോലീസിൻറെ ശ്രദ്ധയിൽപ്പെട്ടാൽ പണികിട്ടും
  • 10 ലക്ഷം റിയാൽ അതായത് രണ്ട് കോടിയോളം രൂപ പിഴയോ അല്ലെങ്കിൽ ഒരു വർഷം തടവോ ചിലപ്പോൾ രണ്ടും കൂടിയുള്ള ശിക്ഷ ലഭിക്കും
Saudi Arabia: ഫോണിൽ ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ? പണികിട്ടും

റിയാദ്: മൊബൈൽ ഫോണിൽ വിപിഎൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അത് സൗദി പോലീസിൻറെ ശ്രദ്ധയിൽപ്പെട്ടാൽ പണി കിട്ടുമെന്ന് റിപ്പോർട്ട്.  അങ്ങനെ ചെയ്താൽ 10 ലക്ഷം റിയാൽ അതായത് രണ്ട് കോടിയോളം രൂപ പിഴയോ അല്ലെങ്കിൽ ഒരു വർഷം തടവോ ചിലപ്പോൾ രണ്ടും കൂടിയുള്ള ശിക്ഷയാണ് ലഭിക്കുന്നത്.  

Also Read: സൗദിയിൽ പാലക്കാട് സ്വദേശി കുത്തേറ്റ് മരിച്ചു; രണ്ട് ബംഗ്ലാദേശികള്‍ അറസ്റ്റില്‍

നിരോധിത വെബ് സൈറ്റുകളും ആപ്ലിക്കേഷനുകളും തുറക്കാൻ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് വിർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് അഥവാ വിപിഎൻ.  പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായ ഈ ആപ്ലിക്കേഷൻ സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ സൗദിയിൽ നിലവിൽ തടയപ്പെട്ട സൈറ്റുകളും ആപ്ലിക്കേഷനുകളുമെല്ലാം എളുപ്പത്തിൽ തുറക്കാനാവും.  വാട്സ്ആപ് ഓഡിയോ വീഡിയോ കാളിന് സൗദിയിൽ വിലക്കുള്ളതിനാൽ അത് ലഭ്യമാക്കാനും ആളുകൾ വിപിഎൻ  ഉപയോഗപ്പെടുത്താറുണ്ട്. ഇതുപോലെ തടയപ്പെട്ട പല ആപ്പുകളുടെയും സേവനങ്ങൾ ലഭ്യമാക്കാൻ പലരും നിയമത്തെയും ശിക്ഷയേയും കുറിച്ച് വേണ്ടത്ര അവബോധമില്ലാതെ ഫോണുകളിൽ വിപിഎൻ ഇൻസ്റ്റാൾ ചെയ്യാറുണ്ട്. രാജ്യത്തിന്റെ പാരമ്പര്യവും സാമൂഹികവുമായ മത ധാർമിക മൂല്യങ്ങൾക്കും നിയമ വ്യവസ്ഥകൾക്കും വിരുദ്ധമായതും രാജ്യരക്ഷ അപകടത്തിലാക്കുന്നതുമായ വെബ്സൈറ്റുകളും ആപ്പുകളും കണ്ടെത്തി തടയുന്നത് സ്പേസ് ആൻഡ് ടെക്നോളജി കമീഷൻ (സി.ഐ.ടി.സി) ആണ്. 

Also Read: സൂര്യ ബുധൻ സംയോഗം സൃഷ്ടിക്കും ബുധാദിത്യ രാജയോഗം; ഇവർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ!

പോലീസോ മറ്റ് ഉത്തരവാദപ്പെട്ടവരോ ഫോണിൽ വിപിഎൻ കണ്ടെത്തിയാൽ നിയമ നടപടിക്ക് പിന്നെ കാലതാമസമുണ്ടാവില്ലെന്ന വീണ്ടും ഓർമ്മപ്പെടുത്തുകയാണ് അധികൃതർ.  ഇനി വിപിഎൻ ഇൻസ്റ്റാൾ ചെയ്ത ശേഷം അത് ഫോണിൽ ഒളിപ്പിച്ചിട്ടാലും സംശയം തോന്നിയാൽ പോലീസിന് നിഷ്പ്രയാസം ട്രാക്ക് ചെയ്ത് കണ്ടെത്താൻ കഴിയും. ഇതിന് പുറമെ നിരോധിക്കപ്പെട്ട ഏതെങ്കിലും വെബ്സൈറ്റ് തുറന്നതായി തെളിഞ്ഞാൽ രാജ്യത്തെ ആൻറി സൈബർ ക്രൈം നിയമം ആർട്ടിക്കിൾ മൂന്ന് പ്രകാരം അഞ്ച് ലക്ഷം റിയാലാണ് പിഴ ഈടാക്കുന്നത്.  ലൈംഗീക ഉള്ളടക്കങ്ങളുള്ള ഏതാണ്ട് അറുപതിനായിരത്തോളം വെബ്സൈറ്റുകളാണ് രാജ്യത്ത് നിരോധിച്ചിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News