Saudi Rain Report: സൗദിയിൽ മഴയ്ക്കും മിന്നലിനും സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം

Saudi Arabia Weather Report: ഇതിന്റെ അടിസ്ഥാനത്തിൽ താഴ്ന്ന പ്രദേശങ്ങളടക്കം വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Oct 10, 2023, 02:36 PM IST
  • സൗദിയില്‍ മഴയ്ക്കും മിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യത
  • വെള്ളിയാഴ്ചവരെ മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം
Saudi Rain Report: സൗദിയിൽ മഴയ്ക്കും മിന്നലിനും സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം

റിയാദ്: സൗദിയില്‍ മഴയ്ക്കും മിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. വെള്ളിയാഴ്ചവരെ മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. 

Also Read: Kuwait News: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത്; ടവറുകളിൽ പലസ്തീന്റെ പതാക ഉയർന്നു

ഇതിന്റെ അടിസ്ഥാനത്തിൽ താഴ്ന്ന പ്രദേശങ്ങളടക്കം വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. മക്ക, മദീന, വടക്കന്‍ അതിര്‍ത്തി, തബൂക്ക്, തായിഫ്, അല്‍ ജൗഫ്, മെയ്‌സാന്‍, അദം അല്‍ അര്‍ദിയാത്ത്, അസീര്‍, അല്‍ബാഹ, അല്‍ജാമും, അല്‍കമല്‍, ജിസാന്‍ എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

Also Read: Viral Video: ഷൂനുള്ളിൽ പത്തി വിടർത്തി മൂർഖൻ; ഞെട്ടിക്കുന്ന വീഡിയോ വൈറൽ

2034 ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കാനുള്ള നീക്കവുമായി സൗദി

റിയാദ്: 2034 ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കാനുള്ള നീക്കവുമായി സൗദി അറേബ്യ രംഗത്ത്. ഇതിനായുള്ള ലേലത്തിൽ പങ്കെടുക്കുമെന്ന് കിരീടാവകാശി കൂടിയായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. സൗദി ഫുട്ബാൾ അസോസിയേഷൻ ഇതിനായി അതിന്റെ ശേഷിയും ഊർജവും ചെലവഴിക്കുമെന്നും നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങൾക്കും ഇവൻറുകൾക്കും ആതിഥേയത്വം വഹിച്ച രാജ്യത്തിന്റെ അനുഭവപരിജ്ഞാനം ഇതിന് പശ്ചാത്തലമാകുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ഡോ. മോഹൻ ഭാഗവത്

സൗദി അറേബ്യയുടെ ഇത്തരമൊരു അഭിലാഷം രാജ്യം നേടിയ സമഗ്രമായ നവോത്ഥാനത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.  ഇത്തരമൊരു ആഗോള ഇവൻറ് നടത്താനുള്ള സാമ്പത്തിക ശേഷിയും മഹത്തായ നാഗരിക സാംസ്കാരിക പൈതൃകവും രാജ്യത്തിനുണ്ടെന്നും. ലോകത്ത് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ രാജ്യം നടത്തുന്ന വ്യക്തവും മഹത്തായതുമായ ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  സ്‌പോർട്‌സ് രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും പ്രമുഖവുമായ വശങ്ങളിലൊന്നാണ്. ഇത് വ്യത്യസ്ത വംശങ്ങളിലും സംസ്‌കാരങ്ങളിലും പെട്ട ആളുകൾക്ക് ഒത്തുചേരാനുള്ള ഒരു പ്രധാന മാർഗമാണ്. സ്‌പോർട്‌സ് ഉൾപ്പെടെ വിവിധ മേഖലകളിൽ രാജ്യം നേടിയെടുക്കാൻ ശ്രമിച്ചതും ഇതാണെന്നും കിരീടാവകാശി കൂടിയായ അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News