Drugs Seized: മയക്കുമരുന്ന് കൈവശം വെച്ചു; സൗദി പൗരന് 15 വർഷം തടവുശിക്ഷ

Saudi News: മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ, തൂക്കാനുള്ള യന്ത്രങ്ങൾ, മയക്കുമരുന്ന് പൊതിയുന്നതിനുള്ള ഒഴിഞ്ഞ ബാഗുകൾ എന്നിവയും പ്രത്യേക അന്വേഷണ സംഘം ഇയാളുടെ താമസ സ്ഥലത്തുനിന്നും കണ്ടെടുത്തു

Written by - Zee Malayalam News Desk | Last Updated : Jul 30, 2023, 07:58 PM IST
  • മയക്കുമരുന്ന് കൈവശം വെച്ചു
  • സൗദി പൗരന് 15 വർഷം തടവുശിക്ഷ
  • ശിക്ഷാ കാലാവധിയിൽ പ്രതിക്ക് യാത്രാവിലക്കും കോടതി ഏർപ്പെടുത്തിയിട്ടുണ്ട്
Drugs Seized: മയക്കുമരുന്ന് കൈവശം വെച്ചു; സൗദി പൗരന് 15 വർഷം തടവുശിക്ഷ

റിയാദ്: മയക്കുമരുന്ന് കൈവശംവച്ചതിന് ജിദ്ദയിൽ നിന്നും പിടികൂടിയ സൗദി പൗരന് 15 വർഷത്തെ തടവുശിക്ഷ വിധിച്ച് കോടതി. ശിക്ഷാ കാലാവധിയിൽ പ്രതിക്ക് യാത്രാവിലക്കും കോടതി ഏർപ്പെടുത്തിയിട്ടുണ്ട്.  പ്രതിയുടെ അപ്പാർട്ട്‌മെൻറിൽ അധികൃതർ നടത്തിയ റെയ്‌ഡിൽ എട്ട് ബാഗുകളിലായി മെത്താം ഫെറ്റാമൈൻ എന്ന ഉത്തേജക മരുന്നും മറ്റ് മയക്കുമരുന്നുകളും കണ്ടെത്തി.

Also Read: മസാജ് കേന്ദ്രങ്ങളിൽ സദാചാര വിരുദ്ധ പ്രവൃത്തി; 15 പ്രവാസികൾ അറസ്റ്റിൽ

ഇത് കൂടാതെ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ, തൂക്കാനുള്ള യന്ത്രങ്ങൾ, മയക്കുമരുന്ന് പൊതിയുന്നതിനുള്ള ഒഴിഞ്ഞ ബാഗുകൾ എന്നിവയും പ്രത്യേക അന്വേഷണ സംഘം ഇയാളുടെ താമസ സ്ഥലത്തുനിന്നും കണ്ടെടുത്തു. മയക്കുമരുന്ന് കൈവശം വെച്ച കുറ്റത്തിന് പൗരനെതിരെ നാർക്കോട്ടിക് പ്രോസിക്യൂഷൻ വിങ് അന്വേഷണ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ജിദ്ദയിലെ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ഏർപ്പെടുന്നവരെ നിരീക്ഷിക്കുന്നതായും നേരത്തേ ഇവരിൽ ചിലരെ അറസ്റ്റ് ചെയ്തതായും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.

Also Read: അത്ഭുതം... ഗുരുത്വാകർഷണത്തെ വെല്ലുവിളിക്കുന്ന മൗണ്ടൻ ഗോട്ട്സ്..! വീഡിയോ വൈറൽ

ഒമാനിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 5 വിദേശികൾ അറസ്റ്റിൽ!

 വന്‍തോതില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് വിദേശികളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു.  അറസ്റ്റിലായവർ ഏഷ്യന്‍ വംശജരാണ്.  തെക്ക്-വടക്ക് ബാത്തിന ഗവര്‍ണറേറ്റ് കോസ്റ്റ് ഗാര്‍ഡ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

Also Read: Shani Gochar 2023: ശനി കൃപയാൽ ഈ 3 രാശിക്കാർ 2025 വരെ മിന്നിത്തിളങ്ങും!

പിടികൂടിയ പ്രതികളില്‍ നിന്നും 200 കിലോഗ്രാമിലേറെ നാര്‍കോട്ടിക് ഹാഷിഷ്, ക്രിസ്റ്റല്‍ എന്നിവ പിടിച്ചെടുത്തതായിട്ടാണ് വിവരം. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News