Kuwait News: കുവൈത്തിൽ മനുഷ്യക്കടത്തിൽ ഏര്‍പ്പെട്ടാൽ കർശന നടപടി: മന്ത്രാലയം

Kuwait News: മനുഷ്യക്കടത്തിലൂടെ ആളുകളെ രാജ്യത്ത് എത്തിച്ച് പണം ഈടാക്കി മറ്റൊരാള്‍ക്ക് കൈമാറുന്നത് നിയമലംഘനമാണെന്നാണ് മന്ത്രാലയം അറിയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Oct 2, 2023, 10:53 PM IST
  • കുവൈത്തില്‍ മനുഷ്യക്കടത്തില്‍ ഏര്‍പ്പെട്ടാല്‍ കര്‍ശന നടപടി
  • മൂന്ന് വര്‍ഷം തടവും 5000 മുതല്‍ 10,000 ദിനാര്‍ വരെ പിഴയും ശിക്ഷ
  • പുതിയ ബില്ലില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്
Kuwait News: കുവൈത്തിൽ മനുഷ്യക്കടത്തിൽ ഏര്‍പ്പെട്ടാൽ കർശന നടപടി: മന്ത്രാലയം

കുവൈത്ത്: കുവൈത്തില്‍ മനുഷ്യക്കടത്തില്‍ ഏര്‍പ്പെട്ടാല്‍ കര്‍ശന നടപടിയെന്ന് റിപ്പോർട്ട്. മൂന്ന് വര്‍ഷം തടവും 5000 മുതല്‍ 10,000 ദിനാര്‍ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. വിദേശികളുടെ കുവൈത്തിലെ താമസം സംബന്ധിച്ച പുതിയ ബില്ലില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

Also Read: Qatar: ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

മനുഷ്യക്കടത്തിലൂടെ ആളുകളെ രാജ്യത്ത് എത്തിച്ച് പണം ഈടാക്കി മറ്റൊരാള്‍ക്ക് കൈമാറുന്നത് നിയമലംഘനമാണെന്നാണ് മന്ത്രാലയം അറിയിച്ചത്. ഇതിനിടയിൽ കുവൈത്തില്‍ സ്വകാര്യ വസതിയിൽ ലൈസൻസില്ലാതെ റെസ്റ്റോറന്‍റ് പ്രവര്‍ത്തിപ്പിച്ച കേസില്‍ എട്ട് പ്രവാസികളെ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടിയിരുന്നു.  ഇവർ റെസ്റ്റോറന്‍റില്‍ മദ്യവും പന്നിയിറച്ചിയും വില്‍പ്പന നടത്തുകയും ചെയ്തിരുന്നു.

Also Read: Shukra Rashi Parivaratan: ശുക്രൻ ചിങ്ങ രാശിയിലേക്ക്; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം വൻ പുരോഗതിയും!

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍, ലൈസന്‍സിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് അനധികൃത പ്രവര്‍ത്തനം നടത്തിയവരെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. അറസ്റ്റിലായവര്‍ ഒരു സ്വകാര്യ വസതിയെ റെസ്റ്റോറന്റാക്കി മാറ്റുകയും ഇറക്കുമതി ചെയ്തതും പ്രാദേശികമായി നിർമ്മിച്ചതുമായ മദ്യം പന്നിയിറച്ചിക്കൊപ്പം ഉപഭോക്താക്കൾക്ക് വിളമ്പുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. 

Also Read: ക്ലാസ് മുറിയിൽ വിദ്യാർത്ഥികളുടെ ലീലാവിലാസം..! വീഡിയോ വൈറൽ

ഇവരെ അറസ്റ്റു ചെയ്യാൻ ആവശ്യമായ അനുമതി നേടിയ ശേഷം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്റ് ഒരു സംഘം രൂപീകരിച്ച് പരിശോധന നടത്തി നിയമലംഘകരെ പിടികൂടുകയായിരുന്നു.  പരിശോധനയില്‍ പ്രാദേശികമായി നിർമ്മിച്ച 489 കുപ്പി മദ്യം, ആല്‍ക്കഹോള്‍ അടങ്ങിയ 54 ജാറുകൾ, ഇറക്കുമതി ചെയ്ത 10 മദ്യക്കുപ്പികൾ, 218 കിലോഗ്രാം പന്നിയിറച്ചി എന്നിവ പിടിച്ചെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News