Jupiter Transit 2023: 2024 രാശിക്കാര്‍ക്ക് ഭാഗ്യത്തിന്‍റെ വര്‍ഷം!! വ്യാഴ സംക്രമം സമ്പത്ത് വര്‍ഷിക്കും

Jupiter Transit in Taurus: ജ്യോതിഷത്തിൽ വ്യാഴത്തെ എല്ലാ ഗ്രഹങ്ങളുടെയും ദേവന്മാരുടെയും ഗുരുവായി കണക്കാക്കുന്നു. വ്യാഴത്തിന്‍റെ ചലനങ്ങളും സഞ്ചാരങ്ങളും മനുഷ്യരില്‍ ഏറെ വ്യാപകമായ സ്വാധീനം ചെലുത്തുന്നു.  

വ്യാഴത്തിന്‍റെ പ്രാധാന്യം 

എല്ലാ ഗ്രഹങ്ങളിലും വ്യാഴത്തിന് ഒരു പ്രധാന സ്ഥാനമുണ്ട്. ധനു, മീനം എന്നിവയുടെ ഭരണ ഗ്രഹമായി കണക്കാക്കപ്പെടുന്ന വ്യാഴം ഭാഗ്യം, സമ്പത്ത്, കുട്ടികൾ, വിവാഹം, മതപരമായ പ്രവർത്തനങ്ങൾ, ദാനധർമ്മങ്ങൾ മുതലായവയ്ക്ക് ഉത്തരവാദിയാണ്. വ്യാഴത്തിന്‍റെ മാറ്റങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. 

1 /5

വ്യാഴ സംക്രമണം ജ്യോതിഷത്തില്‍ ദേവഗുരു വ്യാഴത്തിന്‍റെ സംക്രമണം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. വ്യാഴം രാശി മാറുമ്പോഴെല്ലാം, അത് എല്ലാ രാശിചിഹ്നങ്ങളിലും വ്യാപകമായ സ്വാധീനം ചെലുത്തുന്നു. വ്യാഴം ഏതെങ്കിലും രാശിയിൽ സംക്രമിച്ച് 13 മാസം അതേ രാശിയില്‍ തുടരും. അതിനാല്‍ വ്യാഴത്തിന്‍റെ സംക്രമണം ഏറെ പ്രധാനമാണ്. കാരണം വ്യാഴ സംക്രമണം നല്‍കുന്ന ശുഭ അശുഭ ഫലങ്ങള്‍ ഒരു വര്‍ഷത്തോളം നിലനില്‍ക്കും.  

2 /5

വ്യാഴം ഇപ്പോൾ മേടം രാശിയില്‍ സഞ്ചരിക്കുകയാണ്. അടുത്ത വർഷം, 2024 ല്‍ വ്യാഴം ഇടവം രാശിയില്‍  സംക്രമിക്കും. വ്യാഴത്തിന്‍റെ ഇടവം രാശിയിലെ സംക്രമണം ചില രാശിക്കാര്‍ക്ക് ഏറെ ശുഭ ഫലങ്ങള്‍ സമ്മാനിക്കും. അതായത് ഈ രാശിക്കാരുടെ ഭാഗ്യം സ്വര്‍ണം പോലെ തിളങ്ങും. അവര്‍ ഏറെ സമൃദ്ധിയില്‍ ജീവിക്കും. 2024 ല്‍  ഭാഗ്യം ഒപ്പമുള്ള രാശിക്കാര്‍ ആരൊക്കെയാണ് എന്ന് നോക്കാം....   

3 /5

മേടം രാശി  (Aires Zodiac Sign)  വരാനിരിക്കുന്ന പുതുവർഷം മേടം രാശിക്കാർക്ക് വളരെയധികം സന്തോഷവും പണവും നൽകും. ഈ കാലയളവിൽ, ഈ രാശിക്കാർക്ക് പെട്ടെന്ന് ധാരാളം പണം ലഭിക്കും. ഈ ആളുകൾ അവരുടെ സംസാരം കൊണ്ട് ആളുകളെ ആകർഷിക്കുന്നതിൽ വിജയിക്കും. വ്യാഴം നിങ്ങളുടെ സമ്പാദ്യത്തെ വളരെയധികം വർദ്ധിപ്പിക്കും, അത് നിങ്ങളെ എല്ലാത്തരം കടങ്ങളിൽ നിന്നും മോചിപ്പിക്കും.

4 /5

ചിങ്ങം രാശി (Leo Zodiac Sign)     ചിങ്ങം രാശിക്കാർക്ക് 2024 ഗുണം ചെയ്യും. ജോലി ചെയ്യുന്നവർക്ക് ഈ സമയത്ത് സ്ഥാനക്കയറ്റം ലഭിക്കും. സന്താനങ്ങളുണ്ടാകാൻ ആഗ്രഹിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും. ഈ സമയത്ത് നിങ്ങൾക്ക് ബഹുമാനം ലഭിക്കും. ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് അതിൽ വിജയം ലഭിക്കും. 

5 /5

കന്നി  രാശി (Virgo Zodiac Sign)    വ്യാഴത്തിന്‍റെ സംക്രമണം കന്നി രാശിക്കാർക്ക് ഏറെ അനുകൂല ഫലങ്ങൾ നൽകും. ഈ സമയത്ത്, നിങ്ങളുടെ ഭാഗ്യം വർദ്ധിക്കുകയും തീർപ്പാക്കാത്ത ജോലികൾ പൂർത്തീകരിക്കുകയും ചെയ്യും. വിദേശയാത്രയ്ക്കും അവസരമുണ്ടാകും. വാഹനമോ സ്ഥലമോ വാങ്ങാന്‍ അവസരം  ഉണ്ടാകും. അതേസമയം, അവിവാഹിതർക്ക് നല്ല ബന്ധങ്ങള്‍ വന്നുചേരും.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola