Manju Warrier Birthday: മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർക്ക് ഇന്ന് പിറന്നാൾ

മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരുടെ 45ാം പിറന്നാളാണിന്ന്. മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് മഞ്ജു അറിയപ്പെടുന്നത്.

1 /7

95-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിനമയിലേക്ക് എത്തിയത്. 17ാം വയസിലായിരുന്നു ഇത്.

2 /7

പിന്നീട് സല്ലാപം, ഈ പുഴയും കടന്ന്, തൂവൽ കൊട്ടാരം, ആറാം തമ്പുരാൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ മഞ്ജു വേഷമിട്ടു.

3 /7

ആറാം തമ്പുരാനിലെ ഉണ്ണിമായ, കണ്ണെഴുതി പൊട്ടും തൊട്ടിലെ ഭദ്ര, കന്മദത്തിലെ ഭാനു, കളിയാട്ടത്തിലെ താമര അങ്ങനെ മഞ്ജു ചെയ്ത വേഷങ്ങളിൽ ഇന്നും മലയാളികളുടെ മനസിൽ തങ്ങി നിൽക്കുന്നവയാണ്.

4 /7

ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.

5 /7

1999ൽ പത്രം എന്ന സിനിമയോടെ കരിയറിന് ബ്രേക്ക് നൽകിയ മഞ്ജു പിന്നീട് 2014ൽ റോഷൻ ആൻഡ്രൂസിന്റെ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നു.

6 /7

കൈനിറയെ ചിത്രങ്ങളുമായി തന്റെ അഭിനയ മികവ് കൊണ്ട് ഇന്നും പ്രേക്ഷകരെ അതിശയിപ്പിക്കുകയാണ് താരം.

7 /7

തമിഴിലും മഞ്ജു വാര്യർ ഇതിനോടകം സിനിമകൾ ചെയ്തു കഴിഞ്ഞു.

You May Like

Sponsored by Taboola