Arthritis: സന്ധിവാതത്തെ ശമിപ്പിക്കാൻ ആയുർവേദ വഴികൾ

ആയുർവേദം പരമ്പരാഗത ഇന്ത്യൻ വൈദ്യശാസ്ത്രമാണ്. ആയുർവേദത്തിൽ വിവിധ രോ​ഗങ്ങളുടെ ചികിത്സയ്ക്കായി പ്രകൃതിദത്ത വസ്തുക്കളും പച്ചമരുന്നുകളുമാണ് ഉപയോ​ഗിക്കുന്നത്. ആമവാതം എന്ന് സാധാരണയായി വിളിക്കപ്പെടുന്ന റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (ആർഎ), ആയുർവേദത്തിൽ ചികിത്സയ്ക്കുന്നതിനായി ചില പ്രകൃതിദത്ത ചേരുവകളാണ് ഉപയോ​ഗിക്കുന്നത്.

  • Oct 13, 2022, 22:31 PM IST
1 /5

സന്ധിവാതമുള്ള ആളുകൾ ഇഞ്ചി എപ്പോഴും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം, കാരണം ഇത് പല ന്യൂറോളജിക്കൽ, മസ്കുലോസ്കലെറ്റൽ, റുമാറ്റിക് അവസ്ഥകളുടെ ചികിത്സയിൽ വളരെ സഹായിക്കുന്നതാണ്. അഞ്ച് ഗ്രാം ഇഞ്ചി, ദിവസത്തിൽ മൂന്ന് തവണ കഴിക്കുന്നത്, ദഹനം വർധിപ്പിക്കാനും സന്ധിവേദന കുറയ്ക്കാനും സഹായിക്കും.

2 /5

മഞ്ഞളിന്റെ പ്രാഥമിക ഘടകങ്ങളിലൊന്നാണ് കുർക്കുമിൻ. കുർക്കുമിൻ ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ​ഗുണമുള്ളതാണ്. ഇത് സന്ധിവാത രോഗികൾക്ക് പേശികളുടെ ചലനം എളുപ്പമാക്കുന്നു, അതുപോലെ തന്നെ രാവിലെ സന്ധികളുടെ കാഠിന്യവും വീക്കവും കുറയ്ക്കുന്നു. മഞ്ഞൾ പാലിൽ ചേർത്ത് കുടിക്കുകയോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ ചെയ്യാം.

3 /5

പല ആയുർവേദ മരുന്നുകളിലും, പ്രത്യേകിച്ച് സന്ധിവാതത്തെ ചികിത്സിക്കുകയും അതിന്റെ രോ​ഗാവസ്ഥകളെ ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നവയിൽ, വെളുത്തുള്ളി പ്രധാനപ്പെട്ട ഒന്നാണ്. സന്ധിവാതവുമായി ബന്ധപ്പെട്ട അസ്വസ്ഥത കുറയ്ക്കാൻ വെളുത്തുള്ളി ഫലപ്രദമാണ്. വേദനയും വീക്കവും നിയന്ത്രിക്കാൻ വെളുത്തുള്ളി സഹായിക്കും.

4 /5

അയമോദകത്തിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ സന്ധിവേദനയ്ക്ക് ആശ്വാസം നൽകുന്നു. അയമോ​ദകം ചെറു ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് സന്ധിവേദന കുറയ്ക്കാൻ സഹായിക്കും. ഇത് വീക്കവും വേദനയും കുറയ്ക്കും.

5 /5

പത്ത് ഔഷധ സസ്യങ്ങളുടെ മിശ്രതമായ ദശമൂലം വിവിധ രോഗങ്ങൾ ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്നു. ദശമൂലം എന്നാൽ 'പത്ത് വേരുകൾ' എന്നാണ് അർത്ഥമാക്കുന്നത്, അതിൽ അഞ്ച് മരങ്ങളുടേതും അഞ്ചെണ്ണം കുറ്റിച്ചെടികളുടേതുമാണ്. പാതാള, ഗംഭാരി, ബൃഹതി, ശൽപർണി, എന്നിവയെല്ലാം അവയിൽ ഉൾപ്പെടുന്നു. കോശജ്വലന ശാരീരിക വൈകല്യങ്ങൾ അല്ലെങ്കിൽ വാതരോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്ക് ദശമൂലം മികച്ചതാണ്. ദശമൂലത്തിന്റെ ആന്റിഓക്‌സിഡന്റ്, ആൻറി-ഇൻഫ്ലമേറ്ററി, വേദനസംഹാരിയായ ഗുണങ്ങൾ സന്ധി വേദനയെ ശമിപ്പിക്കുന്നു.

You May Like

Sponsored by Taboola