Pancha Maha Yogam: പഞ്ചമഹായോഗം: ഈ രാശിക്കാരുടെ ഭാ​ഗ്യം തെളിയും, ഇവർ വിചാരിച്ചതെല്ലാം നടക്കും

Grah Gochar: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംയോജനത്തിന് വളരെ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ സംയോജനം ചിലർക്ക് ശുഭകരവും മറ്റു ചിലർക്ക് അശുഭകരവുമാണ്. ഇത്തവണ ഫെബ്രുവരി 19 മുതൽ ശശ്, ജ്യോഷ്ട, ശങ്കം, സർവാർത്തസിദ്ധി, കേദാരം തുടങ്ങി 5 യോഗങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ 5 പ്രധാന യോഗങ്ങൾ ഏതൊക്കെ രാശികൾക്ക് ശുഭകരമെന്ന് നോക്കാം...

 

1 /4

മിഥുനം: മിഥുന രാശിക്കാർക്ക് പഞ്ചമഹായോഗം വളരെ അനുകൂലമാണ്. ഈ സമയത്ത്, ജോലിയിൽ വിജയം ഉണ്ടാകും. ബിസിനസിൽ പുരോ​ഗതിയുണ്ടാകും. മിഥുന രാശിക്കാർക്ക് ജോലിയിൽ സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും.   

2 /4

ചിങ്ങം: ചിങ്ങം രാശിക്കാരുടെ കുടുംബ ജീവിതം സന്തോഷകരമായിരിക്കും. ബിസിനസ് മെച്ചപ്പെടും. ഈ കാലയളവിൽ നടത്തുന്ന നിക്ഷേപങ്ങൾ നല്ല വരുമാനം നൽകും. പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകും.   

3 /4

ധനു: ധനു രാശിക്കാർക്ക് സ്ഥാനക്കയറ്റവും ശമ്പള വർധനവും ലഭിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയമുണ്ടാകും. വാഹനമോ പുതിയ വസ്തുവോ വാങ്ങാൻ അവസരമുണ്ടാകും.   

4 /4

കുംഭം: അഞ്ച് മഹായോഗങ്ങളുടെ ഈ അപൂർവ സംയോജനം കുംഭം രാശിക്കാർക്ക് വളരെ ഭാഗ്യമായിരിക്കും. വ്യാപാരത്തിലൂടെ ലാഭം ലഭിക്കും. പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola