Weight Loss: അമിതഭാരം കുറയ്ക്കണോ...? ഉച്ചഭക്ഷണത്തിന് ശേഷം ഈ 5 കാര്യങ്ങൾ ചെയ്യരുത്

Things to avoid after lunch: ഇന്ന് പലരും നേരിടുന്ന ഒരു ജീവിതശൈലി പ്രശ്നമാണ് അമിതഭാരം പൊണ്ണത്തടി എന്നിവ. നാം ചെയ്യുന്ന ചെറിയ ചില കാര്യങ്ങൾ പോലും ഭാരം വർദ്ധിക്കുന്നതിന് കാരണമാകുന്നു. ഒരിക്കൽ കൂടിയാൽ പിന്നെ ഭാരം കുറയുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. 

നമ്മുടെ ഭാരം വർദ്ധിക്കുന്നതിന്റെ കാരണക്കാർ നമ്മൾ തന്നെയാണ്. ശരിയായ വ്യായാമം ഇല്ലായ്മയും അമിതമായ രീതിയിൽ ഭക്ഷമം കഴിക്കുന്നതുമാണ് കാരണം. എന്നാൽ ചിലയാളുകൾക്ക് ഭക്ഷണം നിയന്ത്രിച്ച് തന്നെയാണ് കഴിക്കുന്നതെങ്കിലും ചെയ്യുന്ന ചെറിയ ചില തെറ്റുകൾ മൂലം ഭാരം വർദ്ധിക്കാറുണ്ട്. 

 

1 /6

അവയിലൊന്നാണ് ഉച്ചഭക്ഷണത്തിന് ശേഷം നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾ. ഉച്ച ഭക്ഷണത്തിന് ശേഷം വിശ്രമിക്കേണ്ടത് അനിവാര്യം തന്നെയാണ്. എന്നാൽ അതിലുപരി നാം ചെയ്യുന്ന ചെറിയ ചില കാര്യങ്ങൾ നമ്മെ അമിതഭാരത്തിലേക്ക് നയിക്കുന്നു. അതേക്കുറിച്ചാണ് ഇവിടെ പറയുന്നത്.   

2 /6

മധുരപലഹാരങ്ങൾ: മധുരപലഹാരങ്ങൾ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. ചിലർക്ക് ഇടയ്ക്കിടെ മധുരം കഴിക്കുന്ന ശീലമുണ്ട്. മറ്റു ചിലർക്കാകട്ടെ മറ്റെന്തെങ്കിലും ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ അതിനു പുറകേ മധുരം കഴിക്കുന്നതും ശീലമാണ്. ഈ രീതിയിൽ ഉച്ചഭക്ഷണത്തിന് ശേഷം മധുരപലഹാരങ്ങൾ കഴിക്കുന്നത് അമിതഭാരത്തിലേക്ക് നയിക്കും.   

3 /6

ശീതളപാനീയങ്ങൾ: പലർക്കും ഒരു ശീലമാണ് ഉച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണത്തോടൊപ്പം എന്തെങ്കിലും തരത്തിലുള്ള മധുരപാനീയങ്ങൾ കഴിക്കുന്നത് ഒരു ശീലമാണ്. ഇത് ഭാരം വർദ്ധിപ്പിക്കുന്നതിനോടൊപ്പം പ്രമേഹത്തിനുള്ള വഴിയും ഒരുക്കുന്നു.     

4 /6

വ്യായാമം: ഭക്ഷണം കഴിച്ചയുടൻ കഠിനമായ വ്യായാമത്തിൽ ഏർപ്പെടുന്നത് നമ്മുടെ ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കും. അതിനാൽ ഉച്ചഭക്ഷമത്തിന് 2-3 മണിക്കൂർ ഇടവേള അത്യാവശ്യമാണ്.     

5 /6

ഉറക്കം: ഊണ് കഴിഞ്ഞാൽ ഒരു ഉറക്കം നിർബന്ധമുള്ളവരാണ് പലരും. എന്നാൽ ഇങ്ങനെ ഉറങ്ങുന്നത് നമ്മുടെ ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്നു. അങ്ങനെ ഉറങ്ങണം എന്ന് നിർബന്ധമുള്ളവർ അരമണിക്കൂർ മാത്രമേ ഉറങ്ങാകൂ. ശേഷം ഇരിക്കുകയോ നടക്കുകയോ ചെയ്യേണ്ടത് പ്രധാനമാണ്.   

6 /6

പുകവലി: പുകവലി ആരോ​ഗ്യത്തിന് ഹാനീകരമാണ്. പുകവലിക്കുന്നത് നമ്മുടെ വയറ്റിലെ ആസിഡിന്റെ ഉൽപാദനം വർദ്ധിപ്പിക്കാൻ കാരണമാകും. അതിനാൽ ഉച്ചഭക്ഷണത്തിന് പിന്നാലെ പുകവലിക്കരുത്. നിർബന്ധമെങ്കിൽ ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞു വലിക്കുന്നതാണ് നല്ലത്. 

You May Like

Sponsored by Taboola