Shukra Gochar 2023: വെറും 8 ദിവസം.. ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!

Venus Transit 2023: ശുക്രൻ രാശിമാറി കർക്കടകത്തിലേക്ക് പ്രവേശിക്കാൻ ഇനി 8 നാളുകൾ മാത്രം.  ശുക്രന്റെ ഈ മാറ്റം എല്ലാ രാശിക്കാരുടെയും സാമ്പത്തിക സ്ഥിതി, തൊഴിൽ, പ്രണയ ജീവിതം, വിവാഹ ജീവിതം എന്നിവയെ ബാധിക്കും.

Shukra Rashi Parivartan 2023: സമ്പത്ത്, ഭൗതിക സന്തോഷം, ഐശ്വര്യം എന്നിവയുടെ കാരകനാണ് ശുക്രൻ. അതുകൊണ്ടാണ് ജാതകത്തിൽ ശുക്രൻ ബലവാനായിരിക്കുന്നത് അത്യാവശ്യമെന്ന് പറയുന്നത്.   അല്ലാത്തപക്ഷം ജീവിതം ഇല്ലായ്മയിലും സങ്കടങ്ങളിലും പോരാട്ടത്തിലും പെട്ടുപോകും.

1 /5

മെയ് 30 ന് ശുക്രൻ സംക്രമിച്ച് കർക്കടക രാശിയിൽ പ്രവേശിക്കും.  ജൂലൈ 7 വരെ ഇവിടെ തുടരും. ഈ രീതിയിൽ ഈ 38 ദിവസങ്ങൾ ചില രാശിക്കാർക്ക് വളരെ പ്രാധാന്യമുള്ളതും വൻ നേട്ടങ്ങൾ നൽകുന്നതുമാണ്. ശുക്രൻ ഈ രാശിക്കാർക്ക് ധാരാളം സമ്പത്തും പ്രതാപവും ആഡംബരവും നൽകും. ശുക്രന്റെ സംക്രമണം ഏത് രാശിയിലുള്ള ആളുകളുടെ ഭാഗ്യം പ്രകാശിപ്പിക്കുമെന്ന് നമുക്ക് നോക്കാം...

2 /5

മേടം (Aries): മേടം രാശിക്കാർക്ക് ശുക്രസംക്രമണം വളരെയധികം പുരോഗതിയുണ്ടാക്കും. ജോലിയിൽ പ്രമോഷൻ, വരുമാനം എന്നിവ വർദ്ധിക്കും. ബിസിനസ്സിൽ ലാഭമുണ്ടാകും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. സുഖകരമായ ജീവിതം ആസ്വദിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും.

3 /5

കർക്കടകം (Cancer): ശുക്രൻ കർക്കടകത്തിൽ പ്രവേശിക്കാൻ ദിനങ്ങൾ മാത്രം ബാക്കി. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. ഇവർക്ക് വലിയ സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കും, പ്രതീക്ഷിക്കാതെ എവിടെ നിന്നെങ്കിലും പണം ലഭിക്കും, അത് നിങ്ങൾക്ക് സാമ്പത്തിക ശക്തി നൽകും. മാധ്യമങ്ങൾ, ഗ്ലാമർ എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

4 /5

വൃശ്ചികം (Scorpio): ശുക്രന്റെ സംക്രമം വൃശ്ചിക രാശിക്കാർക്ക് പല കാര്യങ്ങളിലും നേട്ടങ്ങൾ നൽകും. ജോലി വിജയകരമായി പൂർത്തീകരിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷ-മത്സരങ്ങളിൽ വിജയം കൈവരിക്കാൻ കഴിയും. ജീവിത പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും. വിദേശയാത്രയ്ക്ക് യോഗം.  

5 /5

മീനം (Pisces): ശുക്രന്റെ സംക്രമം മീനരാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും. ജീവിതത്തിൽ സ്നേഹം വർദ്ധിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. വരുമാനം വർദ്ധിക്കും. പുതിയ സ്ഥാനം, ഉത്തരവാദിത്തം എന്നിവ കണ്ടെത്തും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola