Blood pressure: സിഗരറ്റും മദ്യവും രക്തസമ്മർദ്ദത്തെ ബാധിക്കും; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരമാണ്. കാലക്രമേണ ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ഈ ദുശീലങ്ങൾ എത്രയും പെട്ടെന്ന് നിർത്തുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണം. 

 

Bad habits causes High Blood pressure: പുകവലി രക്തസമ്മർദ്ദത്തെയും ഹൃദയത്തെയും ഒരുപോലെ ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. മദ്യം വിശ്രമവേളകൾക്കായി നിങ്ങൾ തിരഞ്ഞെടുത്തേക്കാമെങ്കിലും അത് പ്രശ്നം കൂടുതൽ വഷളാക്കുകയേയുള്ളൂ.

1 /5

കാപ്പി, പുകയില, മദ്യം തുടങ്ങിയ ഉത്തേജക പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് നിങ്ങളുടെ ശരീരത്തെ ചാട്ടവാർ കൊണ്ട് അടിക്കുന്നതിന് സമാനമാണ്. 

2 /5

സിഗരറ്റ് വലിക്കുന്നത് രണ്ട് മിനിറ്റിനുള്ളിൽ രക്തസമ്മർദ്ദം ഉയർത്തുന്നതിന് കാരണമാകുന്നു.

3 /5

സിഗരറ്റ് വലിക്കുന്നത് ഹൃദയാരോഗ്യത്തിന് അങ്ങേയറ്റം ഹാനികരവും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

4 /5

മദ്യപാനം എത്രയും വേഗം പരിമിതപ്പെടുത്തിയേ തീരൂ. കാരണം അമിതമായ മദ്യത്തിൻറെ ഉപയോഗം രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. 

5 /5

കൂടുതലായി സമ്മർദ്ദം അനുഭവിക്കുന്നവരാണ് പതിവായി മദ്യപിക്കുന്ന രീതിയിലേയ്ക്ക് എത്തിച്ചേരുന്നത്. ഇത് രക്തസമ്മർദ്ദം വർധിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ.

You May Like

Sponsored by Taboola