June Lucky Zodiacs: ഇവരാണ് ജൂൺ മാസത്തിലെ ഭാഗ്യരാശികൾ, ലഭിക്കും ധനനേട്ടവും ജോലിയിൽ പുരോഗതിയും!

Lucky Zodiac Signs Of June: ജ്യോതിഷ പ്രകാരം ജൂൺ മാസം വളരെ സവിശേഷമായിരിക്കുമെന്നാണ് പറയുന്നത്. കാരണം ഈ മാസത്തിൽ പല ഗ്രഹങ്ങളും രാശി മാറ്റുകയും അതിന്റെ ഫലമായി നിരവധി രാജയോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

June Lucky Zodiacs: മാസത്തിൻ്റെ തുടക്കത്തിൽ അതായത് ജൂൺ 1 ന് ചൊവ്വ മേട രാശിയിലേക്ക് പ്രവേശിക്കും.  ശേഷം ബുധനുമായി കൂടിച്ചേരും.

1 /7

Lucky Zodiac Signs Of June: ജ്യോതിഷ പ്രകാരം ജൂൺ മാസം വളരെ സവിശേഷമായിരിക്കുമെന്നാണ് പറയുന്നത്. കാരണം ഈ മാസത്തിൽ പല ഗ്രഹങ്ങളും രാശി മാറ്റുകയും അതിന്റെ ഫലമായി നിരവധി രാജയോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

2 /7

June Lucky Zodiacs: മാസത്തിൻ്റെ തുടക്കത്തിൽ അതായത് ജൂൺ 1 ന് ചൊവ്വ മേട രാശിയിലേക്ക് പ്രവേശിക്കും.  ശേഷം ബുധനുമായി കൂടിച്ചേരും.  ഇതോടൊപ്പം വ്യാഴത്തോടൊപ്പം ശുക്രനും സൂര്യനും കൂടി ഇടവ രാശിയിൽ ഇരിക്കും. അതുമൂലം ശുക്രാദിത്യ, ഗുരു ആദിത്യ, ഗജലക്ഷ്മീയോഗം എന്നിവ രൂപപ്പെടും.  ശേഷം ജൂൺ പകുതിയോടെ സൂര്യൻ രാശി മാറി മിഥുന രാശിയിൽ പ്രവേശിക്കും. ഇതോടൊപ്പം കേതു കന്നിരാശിയിലും രാഹു മീനരാശിയിലും പ്രവേശിക്കും. 

3 /7

ഇതോടൊപ്പം ബുധനും ഈ രാശിയിൽ വരുന്നത്തോടെ ബുധാദിത്യയോഗം രൂപപ്പെടും. തുടർന്ന് ജൂൺ 12 ന് ശുക്രനും ഈ രാശിയിൽ പ്രവേശിക്കും, ഇതുമൂലം ത്രിഗ്രഹി യോഗത്തോടൊപ്പം ശുക്രാദിത്യ, ലക്ഷ്മീ നാരായണ യോഗവും രൂപപ്പെടും.

4 /7

ഇത്രയധികം ഐശ്വര്യ യോഗങ്ങൾ ഒരുമിച്ചു രൂപം കൊണ്ടതിനാൽ ചില രാശിക്കാരുടെ ഭാഗ്യം ജൂൺ മാസത്തിൽ തെളിയും.  12 രാശികളിൽ ഏത് രാശിക്കാർക്കാണ് കൂടുതൽ നേട്ടങ്ങൾ ലഭിക്കുന്നതെന്ന് അറിയാം...  

5 /7

ഇടവം (Taurus):  ഇടവ രാശിക്കാർക്ക് ജൂൺ മാസം ശരിക്കും ഒരു അനുഗ്രഹം തന്നെയായിരിക്കും.  ഈ രാശിക്കാരുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും. ഇതിലൂടെ, നിങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലം ലഭിക്കും.  വിദ്യാർത്ഥികലക്കും ഈ സമയം വലിയ നേട്ടങ്ങൾ ഉണ്ടാകും, ജോലി ചെയ്യുന്നവർക്കും ആനുകൂല്യങ്ങൾ ലഭിക്കാനുള്ള പൂർണ്ണ സാധ്യതകളുണ്ട്

6 /7

മിഥുനം (Gemini): മിഥുന രാശിക്കാർക്കും ജൂൺ മാസം വളരെ നല്ലതായിരിക്കും. ഈ രാശിയിൽ ബുധൻ, സൂര്യൻ എന്നിവരോടൊപ്പം ശുക്രനും ലഗ്നഭാവത്തിൽ സ്ഥിതി ചെയ്യും.  അത്തരമൊരു സാഹചര്യത്തിൽ അനേകം ഐശ്വര്യ രാജയോഗങ്ങളും സൃഷ്ടിക്കപ്പെടും. ഇവരുടെ ഭാഗ്യം ഈ സമയം തെളിയും,  ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും, കടബാധ്യതയിൽ നിന്ന് മോചനം, ഭാവിയിലേക്കുള്ള സമ്പാദ്യത്തിലും വിജയിക്കാനാകും, പ്രമോഷനും ഉണ്ടാകും

7 /7

മകരം (Gemini): മകരം രാശിക്കാർക്കും ജൂൺ മാസം വളരെ നല്ലതായിരിക്കും. ലക്ഷ്യങ്ങൾ നേടുന്നതിൽ വിജയിക്കും,  കുടുംബങ്ങൾ തമ്മിലുള്ള ദീർഘകാല പ്രശ്‌നങ്ങൾ അവസാനിക്കും, ഭാഗ്യം കൂടെയുണ്ടാകും, ജോലിയിൽ സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥരുടെയും പിന്തുണ ലഭിക്കും. പ്രമോഷൻ, ബോണസ് ലഭിച്ചേക്കാം. ബിസിനസും നന്നായി നടക്കും. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകും. വിദ്യാർത്ഥികൾക്കും ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola