Sara Tendulkar: തായ്‌ലന്‍ഡില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെണ്ടുല്‍ക്കര്‍, ചിത്രങ്ങള്‍ വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറാ തെണ്ടുല്‍ക്കറിന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്‌.  മോഡലിംഗ് രംഗത്ത്‌ ചുവടുവച്ച സാറാ ഉടന്‍ തന്നെ ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുമെന്നാണ് സൂചനകള്‍. 

1 /5

സാറാ തെണ്ടുല്‍ക്കര്‍ തായ്‌ലൻഡില്‍ ആവധിക്കാലം ആഘോഷിക്കുകയാണ്. തന്‍റെ ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്.  സാറയുടെ തായ്‌ലൻഡ് യാത്രയുടെ ചില മനോഹരമായ ചിത്രങ്ങൾ കാണാം.    

2 /5

ഫ്ലോറൽ പ്രിന്‍റുള്ള പാവാടയും പർപ്പിൾ കട്ട് സ്ലീവ് ടോപ്പും വെള്ള ഷർട്ടും അണിഞ്ഞ് മാർക്കറ്റ് സന്ദർശിക്കുന്ന സാറയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. 

3 /5

ഈന്തപ്പനകൾ നിറഞ്ഞ കടൽത്തീരങ്ങൾ, തെങ്ങിൻ തോപ്പുകൾ, ഇടതൂർന്ന മലനിരകൾ നിറഞ്ഞ മഴക്കാടുകൾ, കൂടാതെ ആഡംബര റിസോർട്ടുകൾ,  ആഡംബര സ്പാകൾ എന്നിവയ്ക്ക് പേരുകേട്ടതാണ് തായ്‌ലൻഡ്.  

4 /5

സാറാ തെണ്ടുല്‍ക്കര്‍ തായ്‌ലൻഡില്‍ മിക്കപ്പോഴും ഒരു കപ്പ് ബബിൾ ടീയുമായി കാണപ്പെട്ടിരുന്നു, ഈ  ഉന്മേഷദായകമായ പാനീയം സാറയ്ക്ക് ഏറെ ഇഷ്ടമാണ് എന്ന് ഇത് തെളിയിയ്ക്കുന്നു. 

5 /5

ഒരു പൂക്കടയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന  സാറയുടെ ചിത്രം ഏറെ സുന്ദരമാണ്, ഫോട്ടോയില്‍ സാറാ വളരെ മനോഹരിയായി കാണപ്പെടുന്നു.

You May Like

Sponsored by Taboola