Shukra Gochar 2023: 11 ദിവസത്തിന് ശേഷം ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടം ഒപ്പം ആഡംബര ജീവിതവും

Shukra Rashi Parivartan 2023: ശുക്രൻ രാശിമാറി കർക്കടകത്തിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. ശുക്രന്റെ രാശിയിലെ ഈ മാറ്റം എല്ലാ രാശിക്കാരുടെയും സാമ്പത്തിക സ്ഥിതി, തൊഴിൽ, പ്രണയ ജീവിതം, വിവാഹ ജീവിതം എന്നിവയെ ബാധിക്കും.

Shukra Gochar 2023: ജ്യോതിഷ പ്രകാരം സമ്പത്ത്, ഭൗതിക സന്തോഷം, ഐശ്വര്യം എന്നിവ നൽകുന്ന ദേവനാണ് ശുക്ര ദേവൻ. അതുകൊണ്ടാണ് ജാതകത്തിൽ ശുക്രൻ ബലവാനായിരിക്കുന്നത് അത്യാവശ്യമാണെന്ന് പറയുന്നത്.   അല്ലാത്തപക്ഷം ജീവിതം ഇല്ലായ്മയിലും സങ്കടങ്ങളിലും പോരാട്ടത്തിലും ഉഴലും.

1 /5

മെയ് 30 ന് ശുക്രൻ സംക്രമിച്ച് കർക്കടക രാശിയിൽ പ്രവേശിക്കും.  ഇത് ജൂലൈ 7 വരെ കർക്കടകത്തിൽ തന്നെ തുടരും. ഈ രീതിയിൽ ഈ 38 ദിവസങ്ങൾ ചില രാശിക്കാർക്ക് വളരെ പ്രാധാന്യമുള്ളതും ഇത്തരക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകുന്നതുമാണ്. ശുക്രൻ ഈ രാശിക്കാർക്ക് ധാരാളം സമ്പത്തും പ്രതാപവും ആഡംബരവും നൽകും. ശുക്രന്റെ സംക്രമണം ഏത് രാശിയിലുള്ള ആളുകളുടെ ഭാഗ്യം പ്രകാശിപ്പിക്കുമെന്ന് നമുക്ക് നോക്കാം...  

2 /5

മേടം (Aries): മേടം രാശിക്കാർക്ക് ശുക്രസംതരണം വളരെയധികം പുരോഗതി നൽകും. ജോലിയിൽ പ്രമോഷൻ, വരുമാനം വർദ്ധിക്കും, ബിസിനസ്സിൽ ലാഭം, എന്നിവയുണ്ടാകും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. സുഖകരമായ ജീവിതം ആസ്വദിക്കും. മുടങ്ങിക്കിടന്ന ജോലികളും പൂർത്തീകരിക്കും.

3 /5

കർക്കടകം (Cancer): ശുക്രൻ കർക്കടകത്തിലാണ് പ്രവേശിക്കുന്നത്.   അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകും. ഈ ആളുകൾക്ക് വലിയ സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കും. ഇവർക്ക് പ്രതീക്ഷിക്കാതെ എവിടെ നിന്നെങ്കിലും പണം ലഭിക്കും, അത് നിങ്ങൾക്ക് സാമ്പത്തിക ശക്തി നൽകും. മാധ്യമങ്ങൾ, ഗ്ലാമർ എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.  

4 /5

വൃശ്ചികം (Scorpio): ശുക്രന്റെ സംക്രമം വൃശ്ചിക രാശിക്കാർക്ക് പല കാര്യങ്ങളിലും നേട്ടങ്ങൾ നൽകും. നിങ്ങളുടെ ജോലി വിജയകരമായി പൂർത്തീകരിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷ-മത്സരങ്ങളിൽ വിജയം ലഭിക്കും. ജീവിത പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും. വിദേശയാത്ര പോകാണ് യോഗം.

5 /5

മീനം (Pisces): ശുക്രന്റെ സംക്രമം മീനരാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും. ജീവിതത്തിൽ സ്നേഹം വർദ്ധിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. വരുമാനം വർദ്ധിക്കും. പുതിയ സ്ഥാനം, ഉത്തരവാദിത്തം എന്നിവ കണ്ടെത്തും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. ബാങ്ക് ബാലൻസ് വർദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola