Shiva fav nakshatras: ഈ 9 നക്ഷത്രക്കാര്‍ ശിവഗണം; ഇവരെ തൊട്ടാല്‍ പൊള്ളും! മോഹിച്ചത് എന്തും സ്വന്തമാക്കും

ജ്യോതിഷ പ്രകാരം 27 നക്ഷത്രങ്ങളാണുള്ളത്. ഇവയെ 3 ഗണങ്ങളിലായാണ് കണക്കാക്കുന്നത്. 9 വീതം നക്ഷത്രങ്ങള്‍ ബ്രഹ്മ, വിഷ്ണു, ശിവ ഗണങ്ങളില്‍പ്പെടുന്നു. 

 

Nakshatras In Shiva Ganam: ഇതില്‍ ശിവഗണത്തില്‍ ഉള്‍പ്പെടുന്ന നക്ഷത്രക്കാര്‍ ചില്ലറക്കാരല്ല. ഇവര്‍ വീട്ടിലുള്ളത് തന്നെ ഐശ്വര്യത്തെ ക്ഷണിച്ചു വരുത്തും. ആ 9 നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

1 /6

കാര്‍ത്തിക, തിരുവാതിര, ഉത്രം, ഉത്രാടം, മൂലം, പൂരം, ആയില്യം, മകം, ഭരണി എന്നിവയാണ് ശിവഗണത്തില്‍ ഉള്‍പ്പെടുന്ന നക്ഷത്രങ്ങള്‍. ശിവ ഭഗവാന്റെ അനുഗ്രവും സാന്നിധ്യവും ഈ നക്ഷത്രക്കാര്‍ക്കൊപ്പം എല്ലായ്‌പ്പോഴും ഉണ്ടാകും.   

2 /6

ഇവര്‍ സ്വന്തം കഴിവ് എന്താണെന്നും കഴിവ് കേട് എന്താണെന്നും പരിപൂര്‍ണ ബോധ്യമുള്ളവരാണ്. സമൂഹം ഇവരെ വിലയിരുത്തുന്നതില്‍ പലപ്പോഴും തെറ്റുകള്‍ സംഭവിക്കുന്നു. സ്വന്തം ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലേയ്ക്ക് എപ്പോള്‍ കാര്യങ്ങള്‍ എത്തുന്നുവോ അപ്പോള്‍ ഇവര്‍ ഇവരുടെ കഴിവുകള്‍ പൂര്‍ണതോതില്‍ പുറത്തെടുക്കും.   

3 /6

ആഗ്രഹങ്ങള്‍ സഫലമാക്കുന്നതില്‍ എന്നും മുന്‍പന്തിയിലാണ് ശിവഗണത്തിലെ നക്ഷത്രക്കാരുടെ സ്ഥാനം. ആഗ്രഹ സഫലീകരണത്തിന് ഇവര്‍ ഏതറ്റം വരെയും പോകും. അതിന് വേണ്ടി എന്ത് കഠിനാധ്വാനവും ചെയ്യും. കാര്യങ്ങള്‍ പെട്ടെന്ന് മനസിലാക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. അതിനാല്‍ തന്നെ ജോലിക്കാര്യത്തിലും പഠനത്തിലും ഇവര്‍ക്ക് വളരെ വേഗത്തില്‍ വിജയിക്കാനാകും. ഇത് ശത്രുക്കളെ സമ്പാദിക്കാനും ഇടവരുത്തും.   

4 /6

സ്വന്തം കുടുംബത്തെ കുറിച്ച് എപ്പോഴും ചിന്തിക്കുന്ന ഇവര്‍ കുടുംബത്തെ വിലവെയ്ക്കാത്തവരെ കൂടെക്കൂട്ടില്ല. ഒരാളെ വളരെ പെട്ടെന്ന് വിലയിരുത്താനുള്ള കഴിവും ഇക്കൂട്ടര്‍ക്കുണ്ട്. ഇവര്‍ ആളറിഞ്ഞ് പെരുമാറുന്നവരാണ്. അതിനാല്‍ സമൂഹത്തിലും സൗഹൃദ വലയങ്ങളിലും ഇവര്‍ക്ക് ധിക്കാരി, അഹങ്കാരി എന്നീ വിശേഷണങ്ങള്‍ ലഭിക്കും.   

5 /6

മറ്റൊരാളുടെ സഹായത്തിന് കാത്തുനില്‍ക്കാതെ സ്വന്തമായി കാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്യാന്‍ ഇവര്‍ക്ക് പ്രത്യേകമായ കഴിവുണ്ട്. ഒരു കാര്യം കണ്ടാല്‍ അതിനേ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കും. സ്വയം ശുചിയായും വൃത്തിയായി വസ്ത്രം ധരിക്കാനുമെല്ലാം ഇഷ്ടപ്പെടുന്നവരാണ് ശിവഗണത്തിലെ നക്ഷത്രക്കാര്‍. സഹാതപം തെല്ലും ആഗ്രഹിക്കാത്തവരായതിനാല്‍ തന്നെ സ്വന്തം കഷ്ടതകള്‍ ഇവര്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ നില്‍ക്കാറുമില്ല.   

6 /6

ശിവഗണമായതിനാല്‍ തന്നെ ഈ 9 നക്ഷത്രക്കാരും ദേഷ്യമുള്ളവരാണ്. ഇവരില്‍ ചിലര്‍ പെട്ടെന്ന് പൊട്ടിത്തെറിക്കും. എന്നാല്‍ മറ്റ് ചിലരാകട്ടെ ആദ്യം ക്ഷമിക്കുമെങ്കിലും ദേഷ്യം വന്നാല്‍ അത് ശമിക്കാന്‍ ഏറെ സമയം വേണ്ടി വരും. ദേഷ്യം വന്നാല്‍ രൂക്ഷമായി പ്രതികരിക്കുന്നതാണ് ഇവരുടെ പൊതുസ്വഭാവം. എപ്പോഴും പോസിറ്റീവായി ഇരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഈ ഗണത്തിലുള്ളത്. ഇവര്‍ക്ക് എന്ത് ചെയ്താലും അത് 100 ശതമാനവും പെര്‍ഫെക്ഷനോടെ വേണം എന്ന നിര്‍ബന്ധവുമുണ്ട്.

You May Like

Sponsored by Taboola