Today's horoscope: ഈ രാശിക്കാര്‍ക്ക് ഇന്ന് അത്ര ശുഭദിനമല്ല, നേട്ടങ്ങള്‍ ഇവര്‍ക്ക് മാത്രം; സമ്പൂര്‍ണ രാശിഫലം

ചില രാശിക്കാർക്ക് ഇന്ന് മികച്ച ദിവസവും മറ്റ് ചിലർക്ക് ഇന്ന് അത്ര ഗുണകരമായ ഫലങ്ങളുമായിരിക്കില്ല ലഭിക്കുക. ചിലർക്ക് ഇന്ന് അപ്രതീക്ഷിത നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. 

 

Today's horoscope 12th May 2024: മേടം മുതൽ മീനം വരെയുള്ള രാശികളുടെ ഇന്നത്തെ ഫലം എന്താണെന്ന് നോക്കാം. 

1 /12

മേടം - മേടം രാശിക്കാർക്ക് ഇന്ന് കരിയറിൽ പുരോഗതിക്ക് സാധ്യതയുള്ള ദിവസമാണ്. വെല്ലുവിളികളെ നേരിടാൻ ഈ രാശിക്കാർക്ക് കഴിയും. പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്ന വ്യവസായികൾക്ക് അവരുടെ പങ്കാളികളിൽ നിന്ന് സഹകരണം ഉണ്ടാകും. ലക്ഷ്യം കൈവരിക്കാൻ യുവാക്കൾ പരമാവധി ശ്രമിക്കണം. കുടുംബത്തിൽ, ഇളയ സഹോദരന്മാരുമായി നല്ല ബന്ധം പുലർത്തുകയും അവരെ സഹായിക്കുകയും വേണം. ആരോഗ്യം നിലനിർത്താൻ പ്രഭാത നടത്തവും വ്യായാമവും മുടങ്ങാതെ ചെയ്യുക.    

2 /12

ഇടവം - ഈ രാശിക്കാർ ഇന്ന് ഓരോ കാര്യവും ശ്രദ്ധിച്ച് വേണം ചെയ്യാൻ. ഇവർ ഇന്ന് സംസാരം നിയന്ത്രിക്കണം. അല്ലാത്തപക്ഷം ജോലി പോലും പ്രശ്നത്തിലായേക്കാം. ബിസിനസ് ആവശ്യങ്ങൾക്ക് ലോൺ എടുക്കുന്നവർ ആ പണം മറ്റ് ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കാൻ പാടില്ല. കുടുംബത്തിൽ ഇന്ന് തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആര് എന്ത് പറഞ്ഞാലും അത് ഗൗരവമായി എടുക്കരുത്. ഈ രാശിക്കാർക്ക് ഇന്ന് മാനസികമായി അത്ര സന്തോഷകരമായ ദിവസമായിരിക്കില്ല. അതിനാൽ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ പരമാവധി ശ്രമിക്കുക.   

3 /12

മിഥുനം - ഈ രാശിക്കാർക്ക് ഇന്ന് സഹപ്രവർത്തകരിൽ നിന്ന് പിന്തുണ ലഭിക്കും. എന്നാൽ, തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കണം. ബിസിനസുകാരെ സംബന്ധിച്ച് ഇന്ന് നല്ല ദിവസമായിരിക്കും. സാമ്പത്തിക നില മെച്ചപ്പെടും. വീട്ടിലേയ്ക്ക് ആവശ്യമായ എന്തെങ്കിലും സാധനങ്ങൾ വാങ്ങാൻ പണം ചെലവഴിക്കും. ഈ രാശിക്കാർക്ക് ഇന്ന് ദന്ത സംബന്ധമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്.   

4 /12

കർക്കടകം - കർക്കടക രാശിക്കാർ ജോലിയുടെ അമിതഭാരം കാരണം ബുദ്ധിമുട്ട് നേരിടാൻ സാധ്യതയുണ്ട്. ബിസിനസുകാർ ഇന്ന് ഏറെ ശ്രദ്ധയോടെ വേണം തീരുമാനങ്ങളെടുക്കാൻ. നിയമപരമായി പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ള കാര്യങ്ങൾ ചെയ്യരുത്. കുടുംബത്തിലെ മുതിർന്നവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുക. ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കണം. അനാവശ്യമായ സമ്മർദ്ദം ഒഴിവാക്കുക.    

5 /12

ചിങ്ങം - ഈ രാശിക്കാർക്ക് ഇന്ന് ജോലിസ്ഥലത്ത് ഉത്സാഹത്തോടെ പ്രവർത്തിക്കാനുള്ള ആ​ഗ്രഹം ഉണ്ടാകും. എന്നാൽ ഇവർ ജോലിക്ക് ഇരിക്കുമ്പോൾ വിരസത അനുഭവപ്പെടും. ‌കച്ചവടക്കാർ അവരുടെ സ്റ്റോക്ക് ചിട്ടപ്പെടുത്തണം. കുടുംബത്തിൻ്റെ ആവശ്യങ്ങൾ പരിഗണിച്ച് ആഭരണങ്ങൾ വാങ്ങാനുള്ള സാധ്യതയുണ്ട്. വെയിലുള്ള സമയം പുറത്ത് പോകുന്നത് ആരോഗ്യപ്രശ്നങ്ങൾ മാത്രമല്ല ചർമ്മപ്രശ്നങ്ങളും ഉണ്ടാക്കും.  

6 /12

കന്നി - കന്നി രാശിക്കാർക്ക് ഇന്ന് കഠിനാധ്വാനം ചെയ്താലും ഫലം വൈകി മാത്രമേ ലഭിക്കുകയുള്ളൂ. അതിനാൽ അസ്വസ്ഥരാകാൻ പാടില്ല. സർക്കാർ വകുപ്പുകളുമായി ബന്ധമുള്ള വ്യവസായികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും. കുടുംബത്തിലെ മുതിർന്നവരുടെ പിന്തുണ ആവശ്യമാണ്. അതിനാൽ അവർക്ക് പ്രിയപ്പെട്ട കാര്യങ്ങൾ ചെയ്ത് കൊടുക്കാൻ ശ്രമിക്കുക. അച്ഛന്റെ ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. ഈ രാശിക്കാർ പകൽ മുഴുവൻ ഊർജ്ജസ്വലരായിരിക്കുമെങ്കിലും വൈകുന്നേരത്തോടെ ക്ഷീണം അനുഭവപ്പെടാൻ തുടങ്ങും.   

7 /12

തുലാം - ഈ രാശിക്കാർ പണം ചെലവഴിക്കുന്നതിൽ ഇന്ന് ശ്രദ്ധാലുക്കളായിരിക്കണം. ബിസിനസുകാർക്ക് അവരുടെ ബിസിനസ്സ് വിപുലീകരിക്കാൻ അനുയോജ്യമായ ദിവസമാണ്. പബ്ലിസിറ്റിക്കായി പണം ചെലവഴിക്കും. ഇന്ന് വിദ്യാർത്ഥികൾക്ക് നല്ല ദിവസമായിരിക്കും. ഏതെങ്കിലും പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുകയാണെങ്കിൽ വിജയം ഉറപ്പായിരിക്കും. കുടുംബത്തിൽ അച്ഛൻ്റെയും അപ്പൂപ്പൻ്റെയും അനു​ഗ്രഹം വാങ്ങിയ ശേഷം മാത്രം ജോലിക്ക് പോകുക. കുടുംബാംഗങ്ങൾക്കൊപ്പം ക്ഷേത്രത്തിൽ പോകുക. വെയിലത്ത് പോകുമ്പോൾ, തൊപ്പിയും കണ്ണടയും ധരിക്കുക, അല്ലാത്തപക്ഷം തലവേദന ഉണ്ടാകാം.   

8 /12

വൃശ്ചികം - വൃശ്ചികം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസം മികച്ചതായിരിക്കും. ഓഫീസിലെ ഒരു കാര്യത്തിലും നിരാശപ്പെടരുത്. വരാനിരിക്കുന്ന സമയം നിങ്ങളുടേതാണ്. ജോലിക്കാര്യത്തിൽ നിങ്ങളുടെ കഠിനാധ്വാനം അം​ഗീകരിക്കപ്പെടും. ബിസിനസുകാർ സമ്മർദ്ദത്തിന് അടിമപ്പെടാൻ പാടില്ല. ഒരു കാര്യത്തിലും ആശയക്കുഴപ്പത്തിലാകേണ്ടതില്ല. ഭാവിയിൽ പ്രശ്‌നങ്ങൾ നേരിടാതിരിക്കാൻ ഏത് കാര്യവും പഠിച്ച ശേഷം മാത്രം ചെയ്യുക. ഏതെങ്കിലും തരത്തിലുള്ള രോഗത്തിന് മരുന്ന് കഴിക്കുകയാണെങ്കിൽ ഡോക്ടർ നിർദ്ദേശിച്ച സമയമനുസരിച്ച് മാത്രം കഴിക്കുക.    

9 /12

ധനു - ധനു രാശിക്കാർക്ക് ഓഫീസിൽ അവരുടെ സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുന്നവർക്ക് അവരുടെ പങ്കാളിയിൽ നിന്ന് സഹകരണം ലഭിക്കുമെങ്കിലും ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ ബിസിനസ്സിൽ സുതാര്യത പാലിക്കണം. യുവാക്കളുടെ പ്രണയബന്ധങ്ങൾ കൂടുതൽ ശക്തമാകും. വിവാഹിതരായവർക്ക് ഇന്ന് അവരുടെ ജീവിത പങ്കാളിയുമായി വളരെ നല്ല ബന്ധമുണ്ടാകും. ആരോഗ്യകാര്യത്തിൽ എപ്പോഴും ജാഗ്രത പുലർത്തിയാൽ രോഗങ്ങളിൽ നിന്ന് അകന്നു നിൽക്കാം.    

10 /12

മകരം - മകരം രാശിക്കാർ ഇന്ന് ഓഫീസിൽ ആവശ്യത്തിലധികം ജോലികൾ ചെയ്യാൻ പാടില്ല. ജോലി പൂർത്തിയാക്കാൻ കഴിയാതെ വന്നാൽ അവർ പരിഹാസപാത്രമായി മാറിയേക്കാം. പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുന്നവർ സഹകരിച്ച് പ്രവർത്തിക്കുകയാണെങ്കിൽ വരുമാനം വർധിക്കും. യുവാക്കൾ പണം സമ്പാദിക്കാനുള്ള കുറുക്കുവഴികളെ കുറിച്ച് ചിന്തിക്കരുത്. കാരണം അത്തരമൊരു വഴി സ്വീകരിക്കുന്നത് വഞ്ചനയിലേക്ക് നയിക്കും. സഹോദരൻമാരുമായുള്ള ബന്ധം ശക്തമാകും. ബന്ധുക്കളുമായി അബദ്ധത്തിൽ പോലും തർക്കങ്ങൾ ഉണ്ടാക്കരുത്. ഇന്ന് മകരം രാശിക്കാരുടെ ആരോഗ്യം നല്ലതാണെങ്കിലും മാനസികാവസ്ഥ പെട്ടെന്ന് മോശമായേക്കാം.  

11 /12

കുംഭം - കുംഭം രാശിക്കാർ ഓഫീസ് ജോലിയിൽ ഇന്ന് അതീവ ശ്രദ്ധാലുക്കളായിരിക്കണം. ബിസിനസുകാർ ഇന്ന് ചെയ്യുന്ന ബിസിനസ്സ് കാര്യങ്ങളിൽ അലസമായ സമീപനം പാടില്ല. വിദ്യാർത്ഥികൾക്കും ഉദ്യോ​ഗാർത്ഥികൾക്കും ഇന്ന് മികച്ച ദിവസമാണ്. കുടുംബത്തിൽ മം​ഗള കാര്യങ്ങൾ സംഭവിച്ചേക്കാം. വറുത്തതും എരിവുള്ളതുമായ ഭക്ഷണം അമിതമായി കഴിക്കുന്നത് ഒഴിവാക്കണം. അല്ലാത്തപക്ഷം അത് വയറുവേദനയോ മറ്റെന്തെങ്കിലും പ്രശ്‌നമോ ഉണ്ടാക്കും.      

12 /12

മീനം - ഈ രാശിക്കാരിലെ ബിസിനസുകാർ ഉപഭോക്താക്കളുമായി സമ്പർക്കം പുലർത്തണം. ക്ലാസ് പരീക്ഷകളിൽ മികച്ച ഫലം ലഭിക്കുന്നതിന് വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങൾ ഒരു വാഹനം വാങ്ങാൻ പോകുകയാണെങ്കിൽ, അതിൻ്റെ ഏറ്റവും പുതിയ ഫീച്ചറുകളും മോഡലും പരിഗണിക്കണം. മാനസിക പിരിമുറുക്കത്തിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. ഇന്ന് ആരോ​ഗ്യ കാര്യങ്ങളിലും ശ്രദ്ധ വേണം.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola