Venus Transit 2023: ദീപാവലിക്ക് ശേഷം, ഈ രാശിക്കാർക്ക് സുവർണ്ണകാലം!! കരിയറിലും ബിസിനസ്സിലും നേട്ടം കൊയ്യും

Venus Transit 2023: നവംബർ മാസം ആരംഭിക്കുകയാണ്. ജ്യോതിഷം അനുസരിച്ച് പല വലിയ ഗ്രഹങ്ങളും ഈ മാസത്തിൽ രാശിചിഹ്നങ്ങൾ മാറി മറ്റ് രാശികളിൽ പ്രവേശിക്കും. ഇത് എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യും. ഇത് ചിലര്‍ക്ക് ശുഭമെങ്കില്‍ ചിലര്‍ക്ക് ആശുഭമായി ഭവിക്കും.

ദീപാവലിക്ക് ശേഷം നിരവധി ഗ്രഹങ്ങൾ രാശി മാറുന്നു. ജ്യോതിഷ പ്രകാരം, ശുക്രൻ ഈ മാസം സ്വന്തം രാശിയായ തുലാം രാശിയിൽ സംക്രമിക്കും. ഈ സംക്രമണത്തിന്‍റെ സ്വാധീനം പല രാശികളിലും പ്രകടമാവും. ജ്യോതിഷം അനുസരിച്ച് സമ്പത്ത് നൽകുന്ന ഗ്രഹമാണ് ശുക്രന്‍. 

 

1 /4

നവംബർ 30 ന് ശുക്രൻ സ്വന്തം രാശിയായ തുലാം രാശിയിൽ സംക്രമിക്കും. ഇത് മൂന്ന് രാശിക്കാരുടെ ജീവിതത്തില്‍ ഏറെ ശുഭ ഫലങ്ങള്‍ നല്‍കും. അതായത് ഈ മൂന്ന് രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും. ഈ രാശിക്കാര്‍ക്ക് ഈ കാലയളവില്‍ അപ്രതീക്ഷിത ധനലാഭം ലഭിക്കും. അതായത്, ഇത്തവണത്തെ ദീപാവലി ഈ രാശിക്കാരുടെ ജീവിതത്തില്‍ അടിപൊളി സൗഭാഗ്യമാണ് നല്‍കുന്നത്. ശുക്ര സംക്രമണം മൂലം ഭാഗ്യം ലഭിക്കുന്ന രാശിക്കാര്‍ ആരൊക്കെയാണ് എന്ന് നോക്കാം.

2 /4

ഇടവം രാശി (Taurus Zodiac Sign)  ജ്യോതിഷ പ്രകാരം, ശുക്രന്‍റെ തുലാം രാശിയിലെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഇടവം രാശിക്കാരുടെ അധിപന്‍ ശുക്രനാണ്. ശുക്രന്‍റെ തുലാം രാശിയിലെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് ഏറെ ഫലങ്ങള്‍ നല്‍കും. ഈ രാശിക്കാരുടെ വ്യക്തിത്വത്തിൽ ഏറെ പുരോഗതി ഉണ്ടാകും. ഈ കാലയളവിൽ, നിങ്ങളുടെ കരിയറിലും ബിസിനസിലും ശുക്ര സംക്രമണത്തിന്‍റെ ശുഭകരമായ പ്രഭാവം ദൃശ്യമാകും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും, നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. ഇത് മാത്രമല്ല, കോടതി കേസുകളിലും നിങ്ങൾക്ക് വിജയം ലഭിക്കും. ആഗ്രഹം സഫലമാകും. പുതിയ ജോലികൾ തുടങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഈ സമയം ഏറെ അനുകൂലമാണ്. 

3 /4

കുംഭം രാശി (Aquarius Zodiac Sign)  സമ്പത്തിന്‍റെ ദാതാവായ ശുക്രൻ നവംബർ 30-ന് തുലാം രാശിയിൽ സംക്രമിക്കുന്നു. ഈ സംക്രമണം കുംഭ രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ശുക്രസംക്രമണം ഈ രാശിക്കാര്‍ക്ക് ഏറെ ഭാഗ്യം പ്രദാനം ചെയ്യും.  ഭാഗ്യം പൂര്‍ണ്ണമായും നിങ്ങളുടെ പക്ഷത്തായിരിയ്ക്കും. ഈ കാലയളവിൽ  നിങ്ങള്‍ ചെയ്യുന്ന പദ്ധതികള്‍ നിങ്ങള്‍ക്ക് വിജയം സമ്മാനിക്കും. ജോലിയിൽ വന്നിരുന്ന തടസങ്ങൾ നീങ്ങും. പെട്ടെന്ന് പണം ലഭിക്കും. രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് വാഹനം, സ്വത്ത് മുതലായവയുടെ സുഖം ലഭിക്കും. അതോടൊപ്പം പൂർവിക സ്വത്തുക്കളുടെ ഗുണവും ലഭിക്കും. 

4 /4

കന്നി രാശി ( Virgo Zodiac Sign)  കന്നി രാശിക്കാർക്ക് ശുക്രന്‍റെ സംക്രമണം ഏറെ ഗുണം ചെയ്യും. ശുക്രൻ കന്നി രാശിക്കാരുടെ പണത്തിന്‍റെ ഭവനത്തിൽ സഞ്ചരിക്കാൻ പോകുന്നു. അത്തരമൊരു സാഹചര്യത്തിൽ, പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതകൾ തെളിയും. കുടുംബാംഗങ്ങളുമായുള്ള ബന്ധം ദൃഢമാകും. വ്യക്തിത്വം മെച്ചപ്പെടും, അത് ആളുകളെ ആകർഷിക്കും. ഈ സമയത്ത് നിങ്ങൾക്ക് ചില അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാം. നിങ്ങളുടെ രാശിയുടെ ഒമ്പതാം ഭാവാധിപൻ ശുക്രനാണ്. ഇത് നിങ്ങളുടെ ഭാഗ്യത്തെ കൂടുതല്‍ പ്രകാശിപ്പിക്കും. കൂടാതെ, ഈ കാലയളവിൽ വിദ്യാർത്ഥികൾക്ക് ഏത് പരീക്ഷയിലും വിജയം ലഭിക്കും. യാത്രകളിൽ നിന്ന് നേട്ടമുണ്ടാകും.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola