WhatsApp: സ്മാർട്ട് ഫോണില്ലാതെ വാട്സാപ്പ് ഉപയോഗിക്കാം,പുത്തൻ അപ്ഡേറ്റ് ഉടൻ

1 /4

ഫോണിൽ നെറ്റ് കണക്ഷൻ ഇല്ലെങ്കിലും ഇനി നിങ്ങൾക്ക് വാട്സാപ്പ് ഉപയോഗിക്കാം. വാട്സാപ്പ് വെബ് ബീറ്റാ പ്രോഗ്രാം ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. വാട്സാപ്പ് മെസഞ്ചറും,വാട്സാപ്പ് ബിസിനസ് വേർഷനുമടക്കം ഇത് ഉപയോഗിച്ച് പ്രവർത്തിക്കാം.ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ വാട്ട്‌സ് ആപ്പ് ബീറ്റ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് വൈകാതെ അപ്‌ഡേറ്റിലൂടെ ഈ സൗകര്യം ലഭ്യമാകും

2 /4

അതേസമയം തങ്ങളുടെ ഇഷ്ടപ്പെട്ട ഡിവൈസിൽ നിന്നും യൂസറിന് കോൾ ചെയ്യാനോ, മെസ്സേജ് ചെയ്യാനോ ആഗ്രഹിക്കുന്നുവെങ്കിൽ അതേ വേർഷനിലുള്ള വാട്സാപ്പ് അപ്പുറത്തെ യൂസറിനും ഉണ്ടായിരിക്കണം

3 /4

മെസ്സേജുകൾ ഡിലീറ്റ് ചെയ്യാനുള്ള ഒാപ്ഷൻ എല്ലാം വെബ് ബീറ്റയിൽ പ്രവർത്തിക്കില്ല. 

4 /4

നാല് ഡിവൈസുകളാണ് വാട്സാപ്പ് ബീറ്റാ വേർഷനിൽ ലിങ്ക് ചെയ്യാവുന്നത്. തങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ടും ഇതിൽ ലിങ്ക് ചെയ്യാവുന്നതാണ്. വാട്സാപ്പിൻറെ സെറ്റിങ്ങ്സിൽ വാട്സാപ്പ് ബീറ്റാ പ്രോഗ്രാമിൽ ജോയിൻ ചെയ്യാനുള്ള ഒാപ്ഷൻ അധികം താമസിക്കാതെ യൂസർമാർക്ക് ലഭ്യമായി തുടങ്ങും.

You May Like

Sponsored by Taboola