Lover Movie Actress: ആരാണ് ലവറിലെ ആ ദിവ്യ, ചിത്രങ്ങൾ പറയും

1 /6

കഴിഞ്ഞ ദിവസമാണ് ഹോട്ട് സ്റ്റാറിൽ പ്രഭു റാം വ്യാസ് എഴുതി സംവിധാനം ചെയ്ത ലവർ റിലീസായത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ദിവ്യയെയും ആളുകൾ ഇതോടെ തേടാൻ ആരംഭിച്ചു

2 /6

ചിത്രം കണ്ട് തീർത്ത ആർക്കും അത്ര പെട്ടെന്ന് ഒന്നും മറക്കാൻ പറ്റാത്ത കഥാപാത്രമാണ് ദിവ്യ. ചിത്രത്തിലെ പേര് അതാണെങ്കിലും താരത്തിൻറെ യഥാർത്ഥ പേര് ഗൗരിപ്രിയ എന്നാണ്. ഹൈദരാബാദ് സ്വദേശിയാണ് താരം  

3 /6

ശ്രീനിവാസ് റെഡ്ഡിയുടെയും വസുന്ധരയുടെയും മകളായി ഹൈദരാബാദിലാണ് ഗൗരി പ്രിയ ജനിച്ചത്. ബേഗംപേട്ട് സെൻ്റ് ഫ്രാൻസിസ് വിമൻസ് കോളേജിൽ നിന്ന് മാനേജ്‌മെൻ്റ് സ്റ്റഡീസിൽ താരം ബിരുദം നേടിയിട്ടുണ്ട്

4 /6

2021-ൽ മെയിൽ വെബ് സീരീസിലൂടെയാണ് താരം ചലച്ചിത്രമേഖലയിൽ പ്രവേശിച്ചത്. റൈറ്റർ പത്മഭൂഷൺ , മാഡ് സിനിമകളിലെ അഭിനയത്തിന് താരം ശ്രദ്ധിക്കപ്പെട്ടിരുന്നു

5 /6

ഏതാണ്ട് 10 ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്, മിക്ക ചിത്രങ്ങളും തെലുഗിലാണ്

6 /6

26-വയസ്സാണ് വിക്കിപീഡിയ പങ്ക് വെച്ചിരിക്കുന്ന പ്രകാരം താരത്തിനുള്ളത്. മിസ് ഹൈദരാബാദ് പട്ടവും താരം നേടിയിട്ടുണ്ട്.   

You May Like

Sponsored by Taboola