David Warner : വെസ്റ്റ് ഇൻഡീസിനെതിരെ 81 റൺസ്; പിന്നാലെ കോലിക്കും രോഹിത്തിനൊപ്പം ഈ പട്ടികയിലേക്ക് ഡേവിഡ് വാർണറും എത്തി

David Warner T20I Score : രാജ്യാന്തര ടി20യിൽ 3000 റൺസെടുക്കുന്ന ഏഴാമത്തെ താരമായി ഡോവിഡ് വാർണർ

Written by - Zee Malayalam News Desk | Last Updated : Feb 13, 2024, 08:08 PM IST
  • 81 റൺസെടുത്ത ഓപ്പണർ ഡേവിഡ് വാർണറുടെ പ്രകടനമാണ് ഓസീസിന് സ്കോർ ബോർഡ് 180 കടക്കാനെങ്കിലും സാധിച്ചത്.
  • ഈ 81 റൺസ് നേടത്തോടെ വാർണർ തന്റെ ക്രിക്കറ്റ് കരിയറിൽ പുതിയ നേട്ടം സ്വന്തമാക്കി.
David Warner : വെസ്റ്റ് ഇൻഡീസിനെതിരെ 81 റൺസ്; പിന്നാലെ കോലിക്കും രോഹിത്തിനൊപ്പം ഈ പട്ടികയിലേക്ക് ഡേവിഡ് വാർണറും എത്തി

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടി20 പരമ്പര വൈറ്റുവാഷ് ചെയ്യാമെന്ന് ഓസ്ട്രേലിയയുടെ മോഹം തല്ലിക്കെടുത്തി ആന്ദ്രെ റസ്സലും ഷെർഫെൻ റൂതർഫോർഡും. മൂന്ന് മത്സരങ്ങളുടെ അവസാന ടി20യിൽ ഓസ്ട്രേലിയയെ 37 റൺസിനാണ് സന്ദർശകരായ വെസ്റ്റ് ഇൻഡീസ് തകർത്തത്. വിൻഡീസ് ഉയർത്തിയ 221 റൺസ് എന്ന കൂറ്റൻ വിജലക്ഷ്യം  പിന്തുടർന്ന ആതിഥേയർക്ക് നേടാനായത് 183 റൺസ് മാത്രമാണ്. 81 റൺസെടുത്ത ഓപ്പണർ ഡേവിഡ് വാർണറുടെ പ്രകടനമാണ് ഓസീസിന് സ്കോർ ബോർഡ് 180 കടക്കാനെങ്കിലും സാധിച്ചത്. 

ഈ 81 റൺസ് നേടത്തോടെ വാർണർ തന്റെ ക്രിക്കറ്റ് കരിയറിൽ പുതിയ നേട്ടം സ്വന്തമാക്കി. രാജ്യാന്തര ടി20 കരിയറിലെ ഓസീസ് ഓപ്പണറുടെ വ്യക്തിഗത സ്കോർ 3000 കടന്നു. ഈ പട്ടികയിലേക്കെത്തുന്ന ഏഴാമത്തെ താരമായി ഡേവിഡ് വാർണർ. വിരാട് കോലിയും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുമാണ് ഈ  പട്ടികയിൽ മുൻപന്തിയിലുള്ളത്.

ALSO READ : Virat Kohli Absence : ഒരു കൈയബദ്ധം! വിരാട് കോലി മാറി നിൽക്കുന്നതിന്റെ കാരണം താൻ പറഞ്ഞതല്ലയെന്ന് ഡിവില്ലിയേഴ്സ്

പട്ടിക ഇങ്ങനെ

വിരാട് കോലി (ഇന്ത്യ)- 4037

രോഹിത് ശർമ്മ (ഇന്ത്യ) - 3974

ബാബർ അസം (പാകിസ്ഥാൻ) - 3698

മാർട്ടിൻ ഗുപ്റ്റിൽ (ന്യൂസിലാൻഡ്) - 3531

പോൾ സ്റ്റർലിംഗ് (അയർലൻഡ്)- 3438

ആരോൺ ഫിഞ്ച് (ഓസ്ട്രേലിയ)- 3120

ഡേവിഡ് വാർണർ (ഓസ്ട്രേലിയ)- 3067

അതേസമയം മത്സരത്തിൽ ഓസ്ട്രേലിയ 37 റൺസിനാണ് തോൽവി ഏറ്റു വാങ്ങിയത്. വിൻഡീസ് ഉയർത്തിയ 221 റൺസ് പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുക്കാനെ സാധിച്ചുള്ളൂ. മത്സരത്തിൽ ടോസ് നേടി വിൻഡീസ് ആതിഥേയർക്കെതിരെ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ പതറിയെ വിൻഡീസിനെ മികച്ച് സ്കോറിലേക്കെത്തിച്ചത് റസ്സലും റൂതെർഫോർഡും ചേർന്നായിരുന്നു.

79-5 എന്ന നിലയിൽ തകർന്നിരുന്ന വിൻഡീസിനെയാണ് റസ്സലും റൂതെർഫോർഡും ചേർന്ന് 220തിലേക്ക് നയിച്ചത്. ഇരുവരും അർധസെഞ്ചുറി നേടി. ആഡം സാംപയുടെ ഒരു ഓവറിൽ അടിച്ചു കൂട്ടിയത് 28 റൺസായിരുന്നു. പരമ്പര 2-1 ന് ഓസ്ട്രേലിയ സ്വന്തമാക്കി.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News