IPL 2024 : ലഖ്നൗ സൂപ്പർ ജെയ്ന്റ്സിന് പരിക്കിന്റെ ഭീതി; ജിടിക്കെതിരെയുള്ള മത്സരത്തിനിടെ എൽഎസ്ജിയുടെ പേസ് താരം കളം വിട്ടു

Mayank Yadav Injury Update : ഗുജറാത്തിനെതിരെയുള്ള മത്സരത്തിൽ ഒരു ഓവർ എറിഞ്ഞതിന് ശേഷം പരിക്കേറ്റ മയാങ്ക് യാദവ് കളം വിടുകയായിരുന്നു

Written by - Jenish Thomas | Last Updated : Apr 8, 2024, 01:29 PM IST
  • പരിക്കേറ്റ താരത്തെ എൽഎസ്ജിയുടെ ഫിസിയോ എത്തി പരിശോധന നടത്തി തുടർന്ന് മയാങ്ക് കളം വിടുകയായിരുന്നു.
  • മത്സരത്തിൽ ഒരു ഓവർ മാത്രം എറിഞ്ഞ താരം 13 റൺസ് വിട്ടുകൊടുത്തൂ
IPL 2024 : ലഖ്നൗ സൂപ്പർ ജെയ്ന്റ്സിന് പരിക്കിന്റെ ഭീതി; ജിടിക്കെതിരെയുള്ള മത്സരത്തിനിടെ എൽഎസ്ജിയുടെ പേസ് താരം കളം വിട്ടു

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ജയത്തിന് പിന്നാലെ ലഖ്നൗ സൂപ്പർ ജെയ്ന്റ്സിന് തിരിച്ചടി. ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ പുത്തൻ താരോദയവും പേസ് താരവുമായ മയാങ്ക് യാദവിന് പരിക്കിന്റെ ഭീഷിണി. ഇന്നലെ ഞായറാഴ്ച ഗുജറാത്തിനെതിരെ നടന്ന മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഗുജറാത്തിനെതിരെ ലഖ്നൗ ഉയർത്തിയ 164 റൺസിന്റെ പ്രതിരോധിക്കുന്നതിനിടെയാണ് മയാങ്ക് യാദവിന് പരിക്കേറ്റത്. പരിക്കേറ്റ താരത്തെ എൽഎസ്ജിയുടെ ഫിസിയോ എത്തി പരിശോധന നടത്തി തുടർന്ന് മയാങ്ക് കളം വിടുകയായിരുന്നു.

മത്സരത്തിൽ ഒരു ഓവർ മാത്രം എറിഞ്ഞ താരം 13 റൺസ് വിട്ടുകൊടുത്തൂ. പരിക്കേറ്റ് കളം വിട്ട താരം പിന്നീട് ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. അതേസമയം മത്സരത്തിൽ ലഖ്നൗ ഗുജറാത്തിനെ 33 റൺസിന് തോൽപ്പിച്ചിരുന്നു. മത്സരത്തിന് ശേഷം താരത്തിന്റെ പരിക്കിനെ കുറിച്ച് മയാങ്കിന്റെ സഹതാരം കൃണാൽ പാണ്ഡ്യ വ്യക്തമാക്കിട്ടുണ്ട്. എൽഎസ്ജിയുടെ പേസ് താരത്തിന് പരിക്കിന് സാരമുള്ളതല്ലയെന്നാണ് പാണ്ഡ്യ മത്സരത്തിന് ശേഷം പറഞ്ഞു. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വേഗത്തിൽ പന്തെറിഞ്ഞ താരങ്ങളിൽ ഒരാളാണ് മയാങ്ക് യാദവ്.

ALSO READ : IPL 2024 : ഇതിലും സ്ലോ പിച്ച് സ്വപ്നങ്ങളിൽ മാത്രം; ഏഖനായിൽ ലഖ്നൗവിന് ജയം, യഷ് താക്കൂറിന് അഞ്ച് വിക്കറ്റ്

അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് 130 റൺസിന് പുറത്താകുകയായിരുന്നു. അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ യഷ് താക്കൂറാണ് ഗുജറാത്തിനെ തകർത്തത്. 3.5 ഓവർ എറിഞ്ഞ ഇന്ത്യൻ പേസർ ഒരു മെയ്ഡൻ ഓവർ ഉൾപ്പെടെ എറിഞ്ഞാണ് അഞ്ച് വിക്കറ്റ് നേടിയത്. താക്കൂറിന് പുറമെ കൃണാൽ പാണ്ഡ്യ മൂന്നും രവി ബിഷ്നോയിയും നവീൻ-ഉൾ-ഹഖും ചേർന്ന് ഓരോ വിക്കറ്റുകൾ വീതം നേടി.

ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടും. ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മത്സരം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News