Covid19: സച്ചിന് പിന്നാലെ Yusuf Pathan നും കൊവിഡ് സ്ഥിരീകരിച്ചു

ഇക്കാര്യം ട്വിറ്ററിലൂടെ പത്താൻ തന്നെയാണ് അറിയിച്ചത്.     

Written by - Zee Malayalam News Desk | Last Updated : Mar 28, 2021, 08:35 AM IST
  • യൂസഫ് പത്താനും കൊവിഡ് സ്ഥിരീകരിച്ചു
  • ഇക്കാര്യം ട്വിറ്ററിലൂടെ പത്താൻ തന്നെയാണ് അറിയിച്ചത്
  • നേരത്തെ സച്ചിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു
Covid19: സച്ചിന് പിന്നാലെ Yusuf Pathan നും കൊവിഡ് സ്ഥിരീകരിച്ചു

ബറോഡ: സച്ചിൻ ടെൻഡുൽക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ യൂസഫ് പത്താനും കൊവിഡ് സ്ഥിരീകരിച്ചു. 

ഇക്കാര്യം ട്വിറ്ററിലൂടെ പത്താൻ (Yusuf Pathan) തന്നെയാണ് അറിയിച്ചത്. നേരിയ ലക്ഷണത്തോടെ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും താനിപ്പോൾ വീട്ടിൽ quarantine ൽ ആണെന്നും താരം ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. 

 

 

മാത്രമല്ല താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ ഉടൻ തന്നെ പരിശോധന നടത്തണമെന്നും പത്താൻ ട്വിറ്ററിൽ പറഞ്ഞിട്ടുണ്ട്.  റോഡ് സുരക്ഷാ ബോധവൽക്കരണത്തിനായിട്ട് വിരമിച്ച താരങ്ങളെ ഉൾപ്പെടുത്തി റോഡ് സേഫ്റ്റി സീരീസ് സംഘടിപ്പിച്ചത്.  

Also Read: Sachin Tendulkar ക്ക് കോവിഡ് സ്ഥിരീകരിച്ചു, താരം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്

ഇന്ത്യക്ക് പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ്ഇൻഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമുകളും ടൂർണമെന്റിൽ പങ്കെടുത്തിരുന്നു. വിരമിച്ച താരങ്ങളായ യുവരാജ് സിംഗ്, വീരേന്ദർ സെവാഗ്, മുനാഫ്‌ പട്ടേൽ, മുഹമ്മദ് കൈഫ്, മൻപ്രീത് ഗോണി, പ്രഗ്യാൻ ഓജ, ഇർഫാൻ പത്താൻ, സച്ചിൻ ടെൻഡുൽക്കർ തുടങ്ങിയവരും കളിച്ചിരുന്നു. 

ഇതിൽ സച്ചിൻ ടെണ്ടുൽക്കറിന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. താരമിപ്പോൾ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News