IIT Palakkad: മൂത്രത്തിൽ നിന്ന് വൈദ്യുതി; നൂതന സാങ്കേതികവിദ്യയുമായി ഐ ഐ ടി ഗവേഷക സംഘം

Electricity from urine: സ്റ്റാക്ക്ഡ് ഇലക്ട്രോകെമിക്കൽ റിസോഴ്സ് റിക്കവറി റിയാക്ടർ എന്ന ഉപകരണമാണ് ഈ ആവശ്യത്തിനായി ഉപയോഗിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 16, 2024, 12:22 PM IST
  • വൈദ്യുതിയോടൊപ്പം ജൈവവളവും മൂത്രത്തിൽ നിന്ന് ഉത്പ്പാദിപ്പിക്കും.
  • ആ​ഗോളതലത്തിൽ വൈദ്യുതിയുടെ ഉപഭോ​ഗം വർധിച്ചു വരികയാണ്.
  • പാലക്കാട് ഐ ഐ ടിയിലെ ഗവേഷക സംഘമാണ് മാതൃകയായത്.
IIT Palakkad: മൂത്രത്തിൽ നിന്ന് വൈദ്യുതി; നൂതന സാങ്കേതികവിദ്യയുമായി ഐ ഐ ടി ഗവേഷക സംഘം

പാലക്കാട്: മൂത്രത്തിൽ നിന്ന് വൈദുതി ഉത്പ്പാദിപ്പിച്ച് പാലക്കാട് ഐ ഐ ടി ഗവേഷക സംഘം. ഒരേസമയം വൈദ്യുതിയോടൊപ്പം ജൈവവളവും മൂത്രത്തിൽ നിന്ന് ഉത്പ്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് കണ്ടെത്തിയിരിക്കുന്നത്. മൂത്രത്തിന്റെ ഉപയോഗത്താൽ സ്വയം പ്രവർത്തിക്കുന്ന "സ്റ്റാക്ക്ഡ് ഇലക്ട്രോകെമിക്കൽ റിസോഴ്സ് റിക്കവറി റിയാക്ടർ" എന്ന ഉപകരണമാണ് ഒരേ സമയം രണ്ട്  പ്രധാന മേഖലകളിലെ സുസ്ഥിരമായ ആവശ്യങ്ങൾ നിറവേറ്റുന്നത്. 

പാലക്കാട് ഐഐടിയിലെ സിവിൽ എൻജിനീയറിങ് വിഭാഗത്തിലെ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. പ്രവീണ ഗംഗാധരൻ്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് മൂത്രത്തിൻ്റെ അയോണിക് ശക്തിയും ഇലക്ട്രോകെമിക്കൽ പ്രതിപ്രവർത്തനങ്ങളും ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും നൈട്രജൻ, ഫോസ്ഫറസ്, മഗ്നീഷ്യം എന്നീ പോഷക ഘടകങ്ങളാൽ സമ്പുഷ്ടമായ ജൈവവളം ഉൽപ്പാദിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്തത്. മൂത്രത്തിന്റ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നത് ഊർജ്ജം, കൃഷി എന്നീ സുപ്രധാന മേഖലകളിലെ പ്രശ്നങ്ങൾക്കുള്ള സുസ്ഥിര പരിഹാരത്തിന് വഴി തുറക്കുമെന്നാണ് വിലയിരുത്തൽ.

ALSO READ: ഗൂഗിൾ ക്രോം ഒഎസ് ഉടന്‍ അപ്‌ഡേറ്റ് ചെയ്യൂ, സുരക്ഷാ മുന്നറിയിപ്പ് നല്‍കി സര്‍ക്കാര്‍

പ്ലംബിംഗ്, ഇലക്ട്രിക്കൽ സാമഗ്രികൾക്കൊപ്പം ഇലക്‌ട്രോകെമിക്കൽ റിയാക്ടർ, അമോണിയ അഡ്‌സോർപ്‌ഷൻ കോളം, ഡീകോളറൈസേഷൻ, ക്ലോറിനേഷൻ ചേമ്പർ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളെ മൂത്രം ഉപയോഗിച്ച് സ്വയം പ്രവർത്തിക്കുന്ന സ്റ്റാക്ക്ഡ് ഇലക്‌ട്രോകെമിക്കൽ റിസോഴ്‌സ് റിക്കവറി റിയാക്ടർ എന്ന ഉപകരണം സമന്വയിപ്പിക്കുന്നു. സ്റ്റാക്ക് ചെയ്ത ഇലക്ട്രോകെമിക്കൽ റിസോഴ്സ് റിക്കവറി റിയാക്ടർ (ERRRs) മഗ്നീഷ്യം ആനോഡായും എയർ കാർബൺ കാഥോഡായും ഉപയോഗിക്കുന്നു. സെല്ലുകളായി പ്രവർത്തിക്കുന്ന ഈ അക്രിലിക് റിയാക്ടർ യൂണിറ്റുകളിൽ ആനോഡും കാഥോഡും കൂട്ടിച്ചേർക്കപ്പെടുന്നു. വിതരണ സംവിധാനത്തിലൂടെ ERRR-കളിലേക്ക് മൂത്രം നൽകുമ്പോൾ പ്രക്രിയ ആരംഭിക്കുന്നു. 

ഒരു സൈക്കിളിൽ, ഇത്തരത്തിലുള്ള 50  സെല്ലുകൾ ഉപയോഗിച്ച് 500 മില്ലിവാട്ട് (mW) പവറും 7 - 12 വോൾട്ട് വോൾട്ടേജും ഉൽപ്പാദിപ്പിക്കാൻ കഴിയും. ഓരോ 24 - 48 മണിക്കൂറിലും 10 ഗ്രാം വളവും ലഭിക്കും. ഈ ഉപകരണം നിരന്തരമായ ഡാറ്റ സംഭരണവും മോണിറ്ററിം​ഗ് രീതിയും കൊണ്ട് സജ്ജമാണ്. നിലവിൽ ടെക്നോളജി റെഡിനെസ് ലെവൽ 4-ൽ (ടിആർഎൽ) നിൽക്കുന്ന ഈ സാങ്കേതികവിദ്യ ലബോറട്ടറി മൂല്യനിർണ്ണയത്തിന് വിധേയമകുകയും, വ്യാപകമായി നടപ്പിലാക്കാനുള്ള  മികച്ച ടെക്നോളജി ആയി പരിഗണിക്കുകയും ചെയ്തിട്ടുണ്ട്.

ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി എൽഇഡി ലാമ്പുകൾക്കും  മൊബൈൽ ഫോണുകൾ ചാർജ്  ചെയ്യാനുമാണ് ഉപയോഗിക്കുന്നത്. കൂടാതെ തീയറ്ററുകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുനുമാണ് പദ്ധതി. സിവിൽ എഞ്ചിനീയറിംഗ് വകുപ്പിലെ ഡോ. പ്രവീണ ഗംഗാധരൻ, സംഗീത വി, റിസർച്ച് സ്കോളർ, ഡോ. ശ്രീജിത്ത് പിഎം, പ്രൊജക്റ്റ് സയന്റിസ്റ്റ് റിനു അന്ന കോശി, റിസർച്ച് അസിസ്റ്റന്റ്, എന്നിവരടങ്ങുന്ന സംഘം ഈ സാങ്കേതികവിദ്യയ്ക്ക് പേറ്റൻ്റ് ഫയൽ ചെയ്തിട്ടുണ്ട്. ഈ പദ്ധതിക്ക് ധനസഹായം നൽകുന്നത് കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയ്ക്ക് (ഡിഎസ്ടി) കീഴിലുള്ള സയൻസ് ഫോർ ഇക്വിറ്റി എംപവർമെൻ്റ് ആൻഡ് ഡവലപ്മെൻ്റ് (സീഡ്) വിഭാഗമാണ്. 

ആ​ഗോളതലത്തിൽ വൈദ്യുതിയുടെ ഉപഭോ​ഗം വർധിച്ചു വരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. 2050 ആകുമ്പോഴേക്കും വൈദ്യുതിയുടെ ആവശ്യകത 47% ത്തിൽ കൂടുതൽ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് പാലക്കാട് ഐ ഐ ടിയിലെ ഗവേഷക സംഘം മാതൃകയായത്. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

 

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News