WhatsApp New Update : പുത്തൻ അപ്ഡേറ്റുമായി വാട്ട്സ്ആപ്പ്; സന്ദേശങ്ങൾ ഇനി രണ്ട് ദിവസം കഴിഞ്ഞും ഡിലീറ്റ് ചെയ്യാം

WhatsApp Mesaage Delete Update:  ഇതുവരെ മെസേജുകൾ അയച്ച് ഒരു മണിക്കൂറിനുളളില്‍ അത് നീക്കം ചെയ്യാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 5, 2022, 06:07 PM IST
  • നെയിം കാർഡ് അമർത്തി പിടിക്കണം. ഇതോടെ നിങ്ങൾക്ക് മെസ്സേജ് സൈലൻറാക്കാനുള്ള ഓപ്ഷൻ ലഭിക്കും.
  • ഇതുവരെ മെസേജുകൾ അയച്ച് ഒരു മണിക്കൂറിനുളളില്‍ അത് നീക്കം ചെയ്യാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത്.
  • അതിന് മുൻപ് സന്ദേശങ്ങള്‍ അയച്ച് 8 മിനിറ്റിനുള്ളില്‍ നീക്കം ചെയ്യാനാണ് സാധിച്ചിരുന്നത്.
WhatsApp New Update :  പുത്തൻ അപ്ഡേറ്റുമായി വാട്ട്സ്ആപ്പ്; സന്ദേശങ്ങൾ ഇനി രണ്ട് ദിവസം കഴിഞ്ഞും ഡിലീറ്റ് ചെയ്യാം

ജനപ്രിയ സോഷ്യൽ മീഡിയ ആപ്പുകളിൽ പ്രധാനപ്പെട്ട ഒന്നാണ് വാട്ട്സാപ്പ്. ഉപഭോക്താക്കൾക്ക് ഉപകാരപ്രദമാകുന്ന പുതിയ അപ്ഡേറ്റുകൾ കമ്പനി ഇടയ്ക്കിടെ ആപ്പിൽ കൊണ്ടു വരാറുണ്ട്. അത്തരത്തിൽ ഒരു പുതിയ മാറ്റവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ വാട്ട്സാപ്പ്.  വാട്ട്‌സ്ആപ്പില്‍  നമ്മൾ അയയ്ക്കുന്ന മെസേജുകൾ ഡിലീറ്റ് ചെയ്യുന്നതിനുള്ള അവസരമുണ്ട്.

എന്നാൽ ഇതുവരെ മെസേജുകൾ അയച്ച് ഒരു മണിക്കൂറിനുളളില്‍ അത് നീക്കം ചെയ്യാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത്. അതിന് മുൻപ് സന്ദേശങ്ങള്‍ അയച്ച് 8 മിനിറ്റിനുള്ളില്‍ നീക്കം ചെയ്യാനാണ് സാധിച്ചിരുന്നത്. രണ്ട് ദിവസം കഴിഞ്ഞും സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ അനുവദിക്കുന്നതാണ് വാട്ട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍. ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പായ 2.22.15. 8ലെ ഉപയോക്താക്കള്‍ക്ക് മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി 2 ദിവസവും 12 മണിക്കൂറുമായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്. 

ALSO READ: WhatsApp Update: ഗ്രൂപ്പ് കോളിൽ ബഹളക്കാരെ മ്യൂട്ടാക്കാം, പുതിയ അപ്ഡേറ്റുമായി വാട്സാപ്പ്

നേരത്തെ മെസേജ് നീക്കം ചെയ്യുന്നതിനുള്ള സമയ പരിധി ഒരു മണിക്കൂര്‍, എട്ട് മിനിറ്റ്, 16 സെക്കന്‍ഡ് എന്നിങ്ങനെയായിരുന്നു.  എന്നാല്‍ മെസേജുകള്‍ നീക്കം ചെയ്യാനുള്ള സമയപരിധി വര്‍ധിപ്പിച്ചതിനെക്കുറിച്ചുള്ള അറിയിപ്പ് ഇതുവരെ ബീറ്റാ പതിപ്പില്‍ ലഭ്യമായില്ലെന്നും  റിപ്പോര്‍ട്ട് പുറത്തു വരുന്നുണ്ട്. അതിനാല്‍ ഒരു സന്ദേശം അയച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അത് നീക്കം ചെയ്യാന്‍ സാധിക്കുന്നുണ്ടോയെന്ന് സ്വയം പരീക്ഷിച്ച് നോക്കാം. അതേസമയം സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള മറ്റൊരു ഫീച്ചറും വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. ഈ ഫീച്ചര്‍ ചാറ്റിലെ എല്ലാ സന്ദേശങ്ങളും ഇല്ലാതാക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ അനുവദിക്കുന്നതാണ്.

ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു അപ്‌ഡേറ്റുമായി വാട്ട്സ് ആപ്പ് എത്തിയിരുന്നു.  ആരെയെങ്കിലും മ്യൂട്ട് ചെയ്യണമെങ്കിൽ അയാൾക്ക് സ്വയമല്ലാതെ ഗ്രൂപ്പിലെ മറ്റൊരാൾക്ക് അയാളെ മ്യൂട്ട് ചെയ്യാൻ സാധിക്കും. ആൻഡ്രോയിഡ് ഐഒഎസ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലാണ് പുതിയ അപ്ഡേറ്റ് ലഭിക്കുക. നേരത്തെ ഗ്രൂപ്പ് മുഴുവനും മ്യൂട്ട് ചെയ്യുകയായിരുന്നു ഏക വഴി. പുതിയ അപ്‌ഡേറ്റ് ഗ്രൂപ്പ് കോളുകൾ കൂടുതൽ മികച്ചതാക്കുമെന്നാണ് കരുതുന്നത്.

ഗ്രൂപ്പ് കോളിനായുള്ള അംഗങ്ങളുടെ എണ്ണവും അടുത്തിടെ വാട്സാപ്പ് വർധിപ്പിച്ചിരുന്നു. നേരത്തെ എട്ട് പേർക്ക് മാത്രമേ ഗ്രൂപ്പ് കോളിൽ ചേരാൻ കഴിയുമായിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ 32 പേരെ വരെ ഗ്രൂപ്പ് വോയ്‌സിൽ ഉൾപ്പെടുത്താനാവും. അപ്‌ഡേറ്റിൽ, കോൾ സമയത്ത് ഒരു പ്രത്യേക പങ്കാളിക്ക് സന്ദേശമയയ്‌ക്കാനുള്ള ഓപ്ഷനും ഉപയോക്താക്കൾക്ക് നൽകിയിട്ടുണ്ട്. ഒരു കോളിൽ ഉള്ളയാളെ നിശബ്ദമാക്കാനോ സന്ദേശമയയ്‌ക്കാനോ അയാളുടെ നെയിം കാർഡ് അമർത്തി പിടിക്കണം. ഇതോടെ നിങ്ങൾക്ക് മെസ്സേജ് സൈലൻറാക്കാനുള്ള ഓപ്ഷൻ ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News