Smriti Irani: കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി കേരളത്തിലെത്തി. മൂന്നു ദിവസത്തെ സന്ദർശനത്തിനായിട്ടാണ് സ്മൃതി ഇറാനി കേരളത്തിലെത്തിയിരിക്കുന്നത് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
രണ്ടു വർഷങ്ങൾക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങളിൽ പൂർണമായും മാറ്റം വരുത്തിയതോടെ വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളിൽ ഇതുവരെയില്ലാത്ത ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടെ കഴിഞ്ഞ മാസങ്ങളിലെ വരുമാനപ്പട്ടിക പ്രകാരം റെക്കോർഡ് വരുമാനമാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ളതും. എന്നാലിപ്പോൾ സന്ദർഭം കണക്കിലെടുത്ത് ടൂറിസം കേന്ദ്രങ്ങളിലെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. ഏപ്രില്‍ 30 മുതല്‍ ജില്ല ടൂറിസം പ്രമോഷന് കീഴിൽ വരുന്ന ജില്ലയിലെ 11 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതായി ജില്ല കലക്ടര്‍ ഉത്തരവിറക്കി.
വീട്ടുകാർ പുറത്തുപോയ തക്കം നോക്കി വയനാട്ടിലെ പുല്‍പ്പള്ളിയിൽ വീട് കുത്തിത്തുറന്ന് 11 പവൻ സ്വർണം മോഷ്ടിച്ചു. ജനൽ പൊളിച്ച് അകത്തു കടന്നാണ് മോഷണം നടത്തിയത്.
കൃഷി ഭൂമിയെ നശിപ്പിക്കുന്ന മോദി-പിണറായി സര്‍ക്കാരുകളുടെ ജനവിരുദ്ധ സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യണമെന്ന ആഹ്വാനമാണ് പോസ്റ്ററിൽ ഉള്ളത്. ഇന്ന് രാവിലെയാണ് പോസ്റ്ററുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.
വയനാടിന്റെ മനോഹാരിതയും ദൃശ്യഭംഗിയും ആസ്വദിക്കുന്നതൊടൊപ്പം ചെമ്പ്രയിലേക്കും എല്ലാ വർഷവും ധാരളം സഞ്ചാരികൾ എത്താറുണ്ട്. പ്രശസ്തമായ ഹൃദയസരസ് സ്ഥിതി ചെയ്യുന്നതും ചെമ്പ്ര കൊടുമുടിയുടെ മുകളിലാണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.