Armilifer Grandis: ഈ ഇറച്ചി പതിവായി കഴിച്ചു; യുവതിയുടെ കണ്ണിൽ ജീവനുള്ള പരാന്നഭോജിയെ കണ്ടെത്തി

Armilifer Grandis found in woman's eye: ഇടത് കണ്ണിൽ മുഴ ഉണ്ടായതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് പരാന്നഭോജി വളരുന്ന കാര്യം യുവതി തിരിച്ചറിഞ്ഞത്. 

Written by - Zee Malayalam News Desk | Last Updated : Apr 12, 2024, 07:49 PM IST
  • 28 കാരിയായ യുവതി ഇടത് കണ്ണിലാണ് പരാന്നഭോജിയെ കണ്ടെത്തിയത്.
  • രണ്ട് വർഷക്കാലമായി സ്ത്രീയുടെ കണ്ണിൽ പരാന്നഭോജി വളരുകയായിരുന്നു.
  • ഇടത് കണ്ണിൽ മുഴ ഉണ്ടായതിന് പിന്നാലെയാണ് യുവതി വൈദ്യസഹായം തേടിയത്.
Armilifer Grandis: ഈ ഇറച്ചി പതിവായി കഴിച്ചു; യുവതിയുടെ കണ്ണിൽ ജീവനുള്ള പരാന്നഭോജിയെ കണ്ടെത്തി

യുവതിയുടെ കണ്ണിൽ പരാന്നഭോജിയെ കണ്ടെത്തി ഡോക്ടർമാർ. കോംഗോയിലെ ബസാൻകുസു സ്വദേശിയായ 28കാരിയായ യുവതി ഇടത് കണ്ണിലാണ് പരാന്നഭോജിയെ കണ്ടെത്തിയത്. ജമാ ഒഫ്താൽമോളജിയിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു കേസ് റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.

രണ്ട് വർഷക്കാലമായി സ്ത്രീയുടെ കണ്ണിൽ പരാന്നഭോജി വളരുകയായിരുന്നു. ഇടത് കണ്ണിൽ മുഴ ഉണ്ടായതിന് പിന്നാലെയാണ് യുവതി വൈദ്യസഹായം തേടിയത്. തുട‍ർന്ന് നടത്തിയ പരിശോധനയിലാണ് കണ്ണിൻ്റെ സുതാര്യമായ പുറം പാളിയായ കൺജങ്ക്റ്റിവയ്ക്ക് താഴെ ചലിക്കുന്ന, ഏകദേശം 0.4 ഇഞ്ച് (10 മില്ലിമീറ്റർ) വലിപ്പമുള്ള പരാന്നഭോജിയെ കണ്ടെത്തിയത്. 

ALSO READ: വിഷുദിനം മഴയിൽ മുങ്ങുമോ? അടുത്ത 5 ദിവസവും മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ആഫ്രിക്കയിലുടനീളമുള്ള വിവിധ പ്രദേശങ്ങളിൽ മനുഷ്യരെ ബാധിക്കുന്ന ആർമിലിഫർ ​​ഗ്രാൻഡിസ് എന്ന ഇനത്തിൽ പെട്ടതാണ് തിരിച്ചറിഞ്ഞ പരാന്നഭോജി. മലിനമായ ഭക്ഷണത്തിൽ നിന്നോ ജലസ്രോതസ്സുകളിൽ നിന്നോ അശ്രദ്ധമായി മുട്ട കഴിക്കുന്നതിലൂടെയോ ഇത്തരത്തിൽ സംഭവിക്കാൻ സാധ്യതയുണ്ട്. രോഗബാധിതരായ പാമ്പുകളുമായുള്ള അടുത്ത ഇടപഴകിയാലോ വേവിക്കാത്ത പാമ്പിൻ്റെ മാംസം കഴിച്ചാലോ മനുഷ്യ ശരീരത്തിൽ സമാനമായ രീതിയിൽ പരാന്നഭോജി വികസിക്കാൻ ഇടയുണ്ട്. 

അതേസമയം, പാമ്പുകളുമായുള്ള നേരിട്ടുള്ള സമ്പർക്കം യുവതി നിഷേധിച്ചു. ഇതോ‌ടെ ഉറവിടം കണ്ടെത്താനായി ഡോക്ട‌ർമാരുടെ ശ്രമം. ഇതിനിടയിലാണ് താൻ മുതല ഇറച്ചി പതിവായി കഴിക്കാറുള്ള കാര്യം യുവതി വെളിപ്പെടുത്തിയത്. പരാന്നഭോജികളുടെ മുട്ടകൾ അടങ്ങിയ മുതലയുടെ മാംസം കഴിച്ചതിൻ്റെ ഫലമായാണ് ഇവർക്ക് അണുബാധയുണ്ടായത് എന്ന് കണ്ടെത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News