Viral Video: ജനവാസ മേഖലയിൽ കൂളായി നടക്കുന്ന കടുവ; തോക്കുമായി നേരിടാനിറങ്ങിയ മനുഷ്യൻ- വീഡിയോ

Tiger In Residential Area Video: കാണാതായ വളർത്തുമൃ​ഗത്തെ കണ്ടാൽ അയൽവാസികൾ ഉടമകളെ അറിയിക്കുകയോ അല്ലെങ്കിൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയോ ചെയ്യുന്ന സംഭവങ്ങളുമുണ്ട്. എന്നാൽ പുറത്തിറങ്ങി നടക്കുന്ന ആ വളർത്തുമൃ​ഗം ഒരു വലിയ കുടവയാണെങ്കിലോ?

Written by - Zee Malayalam News Desk | Last Updated : Feb 7, 2023, 10:18 AM IST
  • ഈ ദൃശ്യങ്ങളിൽ ഒരു കടുവ ജനവാസ മേഖലയിൽ വളരെ കൂളായി നടക്കുന്നത് കാണാം
  • ഒരു മനുഷ്യൻ കൈത്തോക്ക് ചൂണ്ടി അതിനെ നേരിടാൻ ശ്രമിക്കുന്നതും കാണാം
  • വീഡിയോയുടെ അടിക്കുറിപ്പ് അനുസരിച്ച്, വീഡിയോ യു‌എസിലെ ടെക്‌സാസിലെ ഹൂസ്റ്റണിൽ നിന്നുള്ളതാണ്
  • ആരുടെയോ നിയമവിരുദ്ധ വളർത്തുമൃ​ഗമെന്നാണ് ക്യാപ്ഷനിൽ കുറിച്ചിരിക്കുന്നത്
Viral Video: ജനവാസ മേഖലയിൽ കൂളായി നടക്കുന്ന കടുവ; തോക്കുമായി നേരിടാനിറങ്ങിയ മനുഷ്യൻ- വീഡിയോ

വൈറൽ വീഡിയോ: ആളുകൾ അവരുടെ വളർത്തുമൃഗങ്ങളെ, സാധാരണയായി നായ്ക്കളെ പുറത്തേക്ക് നടക്കാൻ കൊണ്ടുപോകുന്നത് ഒരു പതിവ് കാഴ്ചയാണ്. ഇത് മൃ​ഗങ്ങളുടെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. മാത്രമല്ല ഇത് ഉടമകളുടെയും ശാരീരികാരോ​ഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

വളർത്തുമൃഗങ്ങൾ വീട്ടിൽ നിന്ന് സ്വയം പുറത്തിറങ്ങുകയും അവയെ കാണാതാകുകയും ചെയ്യാറുണ്ട്. കാണാതായ വളർത്തുമൃ​ഗത്തെ കണ്ടാൽ അയൽവാസികൾ ഉടമകളെ അറിയിക്കുകയോ അല്ലെങ്കിൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയോ ചെയ്യുന്ന സംഭവങ്ങളുമുണ്ട്. എന്നാൽ പുറത്തിറങ്ങി നടക്കുന്ന ആ വളർത്തുമൃ​ഗം ഒരു വലിയ കുടവയാണെങ്കിലോ?

ഈ ദൃശ്യങ്ങളിൽ ഒരു കടുവ ജനവാസ മേഖലയിൽ വളരെ കൂളായി നടക്കുന്നത് കാണാം. ഒരു മനുഷ്യൻ കൈത്തോക്ക് ചൂണ്ടി അതിനെ നേരിടാൻ ശ്രമിക്കുന്നതും കാണാം. വീഡിയോയുടെ അടിക്കുറിപ്പ് അനുസരിച്ച്, വീഡിയോ യു‌എസിലെ ടെക്‌സാസിലെ ഹൂസ്റ്റണിൽ നിന്നുള്ളതാണ്. ആരുടെയോ നിയമവിരുദ്ധ വളർത്തുമൃ​ഗമെന്നാണ് ക്യാപ്ഷനിൽ കുറിച്ചിരിക്കുന്നത്. ഇത് വളരെ അപകടകരമാണെന്നും വന്യമൃ​ഗങ്ങളെ വീടുകളിൽ വളർത്തരുതെന്നുമാണ് ഭൂരിഭാ​ഗം ആളുകളും അഭിപ്രായപ്പെടുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News