Lake Nyos disaster : എന്താണ് അന്ന് നിയോസ് തടാകത്തിലുണ്ടായത്? മരണങ്ങളുടെ പിന്നിലെ കാരണമെന്ത്?

Lake Nyos Disaster Reasons: നിയോസ് എന്ന തടാകത്തില്‍ നിന്നും അന്നേദിവസം ഒരു പൊട്ടിത്തെറിയുണ്ടായി. അധികം താമസിക്കാതെ  ഒരു കനത്ത മേഘ പടലം കാമറൂണിലെ ജനവാസ മേഖലകളുടെ മുകളില്‍ ദൃശ്യമായി

Written by - Zee Malayalam News Desk | Last Updated : Apr 11, 2024, 04:38 PM IST
  • 1.6 മില്യണ്‍ ടണ്‍ കാർബണ്‍ഡയോക്‌സൈഡ് ആയിരുന്നു ആ മേഘത്തിലുണ്ടായിരുന്നത്
  • ഫ്രാൻസില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള ഗവേഷകരെത്തി നിയോസ് തടാകം പരിശോധിച്ചു
  • ഒരു നിർജ്ജീവമായ അഗ്നിപർവതത്തിന് മുകളിലായിരുന്നു തടാകത്തിന്റെ സ്ഥാനം
Lake Nyos disaster : എന്താണ് അന്ന് നിയോസ് തടാകത്തിലുണ്ടായത്? മരണങ്ങളുടെ പിന്നിലെ കാരണമെന്ത്?

പ്രകൃതി ദുരന്തങ്ങൾ എന്നാൽ പലപ്പോഴും മനുഷ്യൻറെ അറിവിനും ബുദ്ധിക്കുമെല്ലാം അപ്പുറത്തുള്ളവയാവാം. മഴയോ, വെള്ളപ്പൊക്കമോ, കൊടുങ്കാറ്റോ,മലയിടിച്ചിലോ മാത്രമല്ല ഇതൊന്നുമല്ലാത്ത തരത്തിലും പ്രകൃതിയില്‍ നിന്നുള്ള പല ദുരന്തങ്ങളും ഉണ്ടാകാം. അത്തരമൊന്ന് 1986 ഓഗസ്റ്റ് 21ന് ആഫ്രിക്കൻ രാജ്യമായ കാമറൂണില്‍ ഉണ്ടായി.

നിയോസ് എന്ന തടാകത്തില്‍ നിന്നും അന്നേദിവസം ഒരു പൊട്ടിത്തെറിയുണ്ടായി. അധികം താമസിക്കാതെ  ഒരു കനത്ത മേഘ പടലം കാമറൂണിലെ ജനവാസ മേഖലകളുടെ മുകളില്‍ ദൃശ്യമായി. ഈ മേഘം വന്നതോടെ പ്രദേശത്താകെ രൂക്ഷമായൊരു മണമുണ്ടായി.ഏതാണ്ട് 25 കിലോമീറ്റർ ചുറ്റളവിലെല്ലാം ഈ പ്രശ്‌നമുണ്ടായി.

1.6 മില്യണ്‍ ടണ്‍ കാർബണ്‍ഡയോക്‌സൈഡ് ആയിരുന്നു ആ മേഘത്തിലുണ്ടായിരുന്നത്. മേഘ പടലം ഗ്രാമത്തിലേക്ക് താഴ്‌ന്നുവന്നതോടെ മനുഷ്യരും മൃഗങ്ങളും പ്രാണവായു കിട്ടാതെ പിടഞ്ഞുവീണു. നിരവധി മനുഷ്യരും കന്നുകാലികളുമാണ് ആ ദുരന്തത്തില്‍ മരിച്ചത്. മരണത്തിലെ അസ്വഭാവികതയെ പറ്റി ചില പഠനങ്ങൾ നടന്നെങ്ങിലും ഒന്നും കണ്ടെത്താനായില്ല. 

തുടർന്ന് ഫ്രാൻസില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള ഗവേഷകരെത്തി നിയോസ് തടാകത്തിന് അസാധാരണമായ ബ്രൗണ്‍ നിറമുള്ളതായി കണ്ടെത്തി. തടാകത്തിന് ചുറ്റുമുള്ള ചെടികളും മറ്റും തടാകത്തിലെ വെള്ളം വീണ് നശിച്ചതായും അവർക്ക് മനസിലായി. ഒരു നിർജ്ജീവമായ അഗ്നിപർവതത്തിന് മുകളിലായിരുന്നു തടാകത്തിന്റെ സ്ഥാനം. ഈ തടാകത്തിനടിയില്‍ ചെറിയ മണ്ണിടിച്ചിലോ, ചെറിയ തോതില്‍ ഭൂചലനമോ ഉണ്ടായതായാണ് ചിലർ കരുതുന്നത്. അഗ്നിപർവതത്തില്‍ ചെറിയ തോതില്‍ സ്‌ഫോടനം ഉണ്ടായതാകാനും ഇടയുണ്ടെന്ന് ചിലർ വിശ്വസിക്കുന്നു.

സാധാരണയായി വായുവില്‍ കാർബണ്‍ ഡയോക്‌സൈഡിന്റെ അളവ് ഒരു ശതമാനത്തിന്റെ പത്തിലൊന്നാണ്. എന്നാല്‍ സംഭവദിവസം ഇത് 10 ശതമാനത്തോളം ആയിരുന്നതായി പഠനങ്ങളിൽ തെളിഞ്ഞു.  ശ്വാസംമുട്ടല്‍, പക്ഷാഘാതം, മുറിവ് എന്നിവ ഇതു മൂലം ഉണ്ടായി. കാർബണ്‍ ഡയോക്‌സൈഡിനൊപ്പം അഗ്നിപർവതത്തിലെ മറ്റ് ചില വാതകങ്ങളും ചേർന്നതിനാല്‍ പ്രദേശത്താകെ ചീഞ്ഞ മുട്ടയുടെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതായാണ് പ്രദേശവാസികള്‍ അറിയിച്ചത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News