അക്ഷയ തൃതീയയിൽ ഇവ ദാനം ചെയ്യുന്നത് നിങ്ങൾക്ക് ഭാഗ്യം എത്തിക്കും, ഓരോന്നും അറിഞ്ഞിരിക്കണം

മെയ് 3-ന് രാവിലെ 5:19 മുതലാണ് അക്ഷയ തൃതീയ ആരംഭിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 25, 2022, 03:30 PM IST
  • അക്ഷയ തൃതീയ ദിനത്തിൽ പശുവിനെ സേവിക്കുന്നത് ശുഭമാണെന്ന് കരുതുന്നു
  • മെയ് 3-ന് രാവിലെ 5:19 മുതലാണ് അക്ഷയ തൃതീയ ആരംഭിക്കുന്നത്
  • ഭക്ഷ്യധാന്യങ്ങൾ അരി, മാവ്, പയറുവർഗ്ഗങ്ങൾ എന്നിവ അക്ഷയ തൃതീയ ദിനത്തിൽ ദാനം ചെയ്യുന്നതും നല്ലതാണ്
അക്ഷയ തൃതീയയിൽ ഇവ ദാനം ചെയ്യുന്നത്  നിങ്ങൾക്ക് ഭാഗ്യം എത്തിക്കും, ഓരോന്നും അറിഞ്ഞിരിക്കണം

Akshaya Tritiya 2022: അക്ഷയതൃതീയ ദിനം ശുഭകാര്യങ്ങൾക്ക് അനുകൂലമായ ദിവസമായാണ് കണക്കാക്കുന്നത്. എല്ലാ വർഷവും വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. അക്ഷയതൃതീയയിൽ ലക്ഷ്മീദേവിയുടെ ആരാധനയ്ക്കാണ് പ്രാധാന്യം. ഈ ദിവസം സ്വർണം വാങ്ങുന്നത് വളരെ ശുഭകരമാണെന്നും കരുതി വരുന്നു. മെയ് മൂന്നിനാണ് ഇത്തവണത്തെ അക്ഷയതൃതീയ.

അക്ഷയ തൃതീയ ആരംഭിക്കുന്നത് 

മെയ് 3-ന് രാവിലെ 5:19 മുതലാണ് അക്ഷയ തൃതീയ ആരംഭിക്കുന്നത്.  മെയ് 4-ന് രാവിലെ 7.33 ഒടെ അവസാനിക്കും. അക്ഷയ തൃതീയ ദിനത്തിൽ ദാന ധർമ്മങ്ങൾ നിർവ്വഹിക്കുന്നതിലൂടെ ലക്ഷ്മി കടാക്ഷം ഉണ്ടാവുമെന്നാണ് കരുതുന്നത്. ഈ ദിവസം താഴെ പറയുന്ന കാര്യങ്ങൾ ദാനം ചെയ്യുന്നതിലൂടെ ഒരോരുത്തർക്കും ഭാഗ്യം ഉണ്ടാവുമെന്നാണ് കരുതുന്നത്. അക്ഷയ തൃതീയ ദിനത്തിൽ  ഇവർക്ക് സമ്പത്തും മഹത്വവും ബഹുമാനവും ലഭിക്കുന്നു. 

Also Read: Horoscope 23 April 2022: ഇന്ന് മേടം രാശിക്കാർ ചൂടിൽ നിന്നും ജാഗ്രത പാലിക്കണം; ഇടവം രാശിക്കാർ കോപം നിയന്ത്രിക്കുക!

വെള്ളം- ഹിന്ദു മത ഗ്രന്ഥങ്ങൾ അനുസരിച്ച്, അക്ഷയ തൃതീയ ദിനത്തിൽ ഒരു ഗ്ലാസ്, കുടം തുടങ്ങി വെള്ളം ദാനം ചെയ്യുന്നത് വളരെ നല്ലതാണ് .

പശു- അക്ഷയ തൃതീയ ദിനത്തിൽ പശുവിനെ സേവിക്കുന്നത് ശുഭമാണെന്ന് കരുതുന്നു. ഇത് വഴി ആ വ്യക്തികൾക്ക് പുണ്യം ലഭിക്കും. പശുവിന് ശർക്കര വെള്ളത്തിൽ കലക്കി തീറ്റ നൽകുന്നതോ റൊട്ടിയിൽ ശർക്കര പൊതിഞ്ഞ് തീറ്റ നൽകുന്നതോ മംഗളകരമായി കണക്കാക്കപ്പെടുന്നു.

Also Read: Zodiac Nature: ഈ രാശിയിലെ പെൺകുട്ടികൾ അച്ഛന്റെ ഭാഗ്യം മിന്നിക്കും! 

അക്ഷയ തൃതീയ ദിനത്തിൽ മഹാവിഷ്ണുവിനെ ആരാധിക്കുന്നതാണ് ഉത്തമം. ഇത് കൂടാതെ ഭക്ഷ്യധാന്യങ്ങൾ അരി, മാവ്, പയറുവർഗ്ഗങ്ങൾ എന്നിവ ദാനം ചെയ്യുന്നതും വളരെ പുണ്യകരവും ഫലദായകവുമായി കണക്കാക്കപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News