shawarma Issue: ഷവർമയ്‌ക്കൊപ്പം കിട്ടിയ മുളകിന് നീളം കുറഞ്ഞു; മലപ്പുറത്ത് ഹോട്ടൽ ഉടമയ്ക്ക് മർദനം

 മലപ്പുറം പുത്തനതാണിയിലാണ് സംഭവം ഉണ്ടായത്. ഹോട്ടൽ ഉടമ വയനാട് സ്വദേശി കരീം, മക്കളായ മുഹമ്മദ് ഷബിൽ, അജ്‌മൽ എന്നിവർക്ക് പരുക്ക്. 

Written by - Zee Malayalam News Desk | Last Updated : May 9, 2024, 07:55 PM IST
  • പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
  • അക്രമിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു.
shawarma Issue: ഷവർമയ്‌ക്കൊപ്പം കിട്ടിയ മുളകിന് നീളം കുറഞ്ഞു; മലപ്പുറത്ത് ഹോട്ടൽ ഉടമയ്ക്ക് മർദനം

മലപ്പുറം: മലപ്പുറത്ത് ഷവർമയ്‌ക്കൊപ്പം നൽകിയ മുളകിന്റെ നീളം കുറഞ്ഞതിന്റെ കാരണത്താൽ ഹോട്ടൽ ഉടമയ്ക്ക് നേരെ മർദനം. ഹോട്ടലിന്റെ ഉടമ ഉൾപ്പെടെ മറ്റ് നാല് പേർക്ക് നേരെയും ആക്രമണം ഉണ്ടായതായും പരാതി. മലപ്പുറം പുത്തനതാണിയിലാണ് സംഭവം ഉണ്ടായത്. ഹോട്ടൽ ഉടമ വയനാട് സ്വദേശി കരീം, മക്കളായ മുഹമ്മദ് ഷബിൽ, അജ്‌മൽ എന്നിവർക്ക് പരുക്ക്. സത്താർ, മുജീബ്, ജനാർദ്ദനൻ, മുഹമ്മദ് ഹനീഫ് എന്നിവർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്‌. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു.

ALSO READ: വയനാട് മീനങ്ങാടിയിൽ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍

പത്തനാപുരം മേഖലയിൽ കടുവ - പുലി സാന്നിദ്ധ്യം

പത്തനാപുരം മേഖലയിൽ കടുവ - പുലി സാന്നിദ്ധ്യം. ജനങ്ങൾ ഭീതിയിൽ. വന്യമൃഗങ്ങളെ പിടികൂടാനുള്ള വനപാലകരുടെ പ്രവർത്തനങ്ങൾ എങ്ങുമെത്തുന്നില്ല.കഴിഞ്ഞ ഒരു മാസമായി പത്തനാപുരം - പിറവന്തൂർ ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളിൽ പലയിടങ്ങളിലായി കാട്ടുമൃഗങ്ങളുടെ അക്രമണം വർദ്ധിച്ച് വരികയാണ്. കുമ്പിക്കൽ പെരുന്തക്കുഴി തച്ചക്കോട് ചെമ്പ്രാമൺ ഭാഗങ്ങളിലാണ് കാട്ടുമൃഗങ്ങൾ സ്വൈര വിഹാരം നടത്തി വരുന്നത്. കഴിഞ്ഞ ദിവസം രാത്രി മൂന്ന് മണിയോട് കൂടി പുന്നല ചെമ്പ്രാമൻ ചന്ദ്രോദയത്തിൽ ആരോമലിൻ്റെ വീട്ടിലെ പട്ടിയെ പുലി അക്രമിച്ചു.

പുലിയുടേയും പട്ടിയുടെയും ബഹളം കേട്ട് എഴുന്നേറ്റ വീട്ടുകാർ കണ്ടത് ശരീരമാസകലം മുറിവുമായി നിൽക്കുന്ന പട്ടിയേയും കൺ ദൂരെ അകലേക്ക് ഓടുന്ന പുലിയേയുമാണ് കണ്ടത്.നിലവിൽ പ്രദേശത്ത് കടുവ,പുലി, ആന, കാട്ടുപന്നി, മയിൽ, കുഴങ്ങൻ തുടങ്ങിയ കാട്ടുമൃഗങ്ങളുടെ ശല്യത്തിൽ പ്രദേശവാസികളുടെ ജീവനും ക്യഷി വിളകൾക്കും ഭീഷണി സൃഷ്ട്ടിച്ച് വരികയാണ്. എന്നാൽ ഇതിനിടെയിൽ കാട്ടുമൃഗങ്ങളെ പിടികൂടാനുള്ള വനപാലകരുടെ പരിശ്രമങ്ങൾ വിജയിക്കാത്തത് കാരണം പ്രദേശവാസികളിൽ പ്രതിഷേധവും അമർഷവും കൂടി വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News