Crime News: പത്തനാപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

MDMA Seized: പത്തനാപുരം വിളക്കുടി കാവൽപുര കല്ലുംപുറത്ത് വീട്ടിൽ മാഹിൻ (24) ആണ് പിടിയിലായത്. പത്തനാപുരം എക്സൈസ് സർക്കിൾ ഓഫീസ് സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ്‌ അൻസാരിയും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Sep 25, 2023, 10:01 AM IST
  • പത്തനാപുരം എക്സൈസ് സർക്കിൾ ഓഫീസ് സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ്‌ അൻസാരിയും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്
  • പിടവൂർ കുരിശുംമൂട് ജങ്ഷനിൽ കുന്നിക്കോട് റോഡിൽ വച്ചാണ് യുവാവിനെ പിടികൂടിയത്
Crime News: പത്തനാപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

കൊല്ലം: പത്തനാപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. പത്തനാപുരം വിളക്കുടി കാവൽപുര കല്ലുംപുറത്ത് വീട്ടിൽ മാഹിൻ (24) ആണ് പിടിയിലായത്. പത്തനാപുരം എക്സൈസ് സർക്കിൾ ഓഫീസ് സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ്‌ അൻസാരിയും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. പിടവൂർ  കുരിശുംമൂട് ജങ്ഷനിൽ കുന്നിക്കോട് റോഡിൽ വച്ചാണ് യുവാവിനെ പിടികൂടിയത്. 

0.202ഗ്രാം എംഡിഎംഎയും ഇയാളിൽ നിന്ന് പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 0.227ഗ്രാം എംഡിഎംഎയും കണ്ടെത്തി. ആകെ 0.429ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് പിടികൂടിയത്. പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥരായ നിഷാദ്, അനിൽകുമാർ, അരുൺ കുമാർ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.

കോഴിക്കോട് രാസലഹരിയുമായി ദമ്പതികൾ പിടിയിൽ; 97 ഗ്രാം എംഡിഎംഎ പിടികൂടി

കോഴിക്കോട്: രാസലഹരിയുമായി ദമ്പതികൾ പിടിയിൽ. വടകര സ്വദേശി ജിതിൻ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് കോഴിക്കോട് തൊട്ടിൽപ്പാലത്ത് പിടിയിലായത്. ഇവരിൽനിന്ന് 97 ഗ്രാം എംഡിഎംഎ പിടികൂടി. ബംഗളൂരുവിൽ നിന്ന് വടകരയിലേക്ക് എംഡിഎംഎ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. സംശയം തോന്നാതിരിക്കാൻ മകനെയും ഒപ്പം കൂട്ടിയാണ് ലഹരികടത്താൻ ശ്രമിച്ചത്. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News