Wild Boar Killing | കൃഷി നശിപ്പിച്ചാലും കാട്ടു പന്നിയെ കൊല്ലാൻ പറ്റില്ല, കേന്ദ്ര നിലപാടിൽ ആശങ്ക

കേരളത്തിൻറെ പ്രശ്നം അനുഭാവപൂർവ്വം പരിഹരിക്കാം എന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന്  എ.കെ ശശീന്ദ്രൻ വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Nov 22, 2021, 02:08 PM IST
  • കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവും തമ്മിലുള്ള കൂടിക്കാഴചയിലാണ് കേന്ദ്ര നിലപാടിൽ മന്ത്രി ഉറച്ചത്
  • പ്രശ്നം അനുഭാവപൂർവ്വം പരിഹരിക്കാം എന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് എ.കെ ശശീന്ദ്രൻ
  • കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നതായിരുന്നു കേരളത്തിൻറെ ആവശ്യം.
Wild Boar Killing | കൃഷി നശിപ്പിച്ചാലും കാട്ടു പന്നിയെ കൊല്ലാൻ പറ്റില്ല, കേന്ദ്ര നിലപാടിൽ ആശങ്ക

ന്യൂഡൽഹി: കാട്ടു പന്നിയെ കൊല്ലാൻ സാധാരണക്കാർക്ക് പറ്റില്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സർക്കാർ. എ.കെ ശശീന്ദ്രനും കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവും തമ്മിലുള്ള കൂടിക്കാഴചയിലാണ് കേന്ദ്ര നിലപാടിൽ മന്ത്രി ഉറച്ചത്. എന്നാൽ 

കേരളത്തിൻറെ പ്രശ്നം അനുഭാവപൂർവ്വം പരിഹരിക്കാം എന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന്  എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.
ഇതിൻറെ ഭാഗമായി മന്ത്രി കേരളത്തിലെത്തി കാര്യങ്ങൾ നേരിട്ട് പരിശോധിക്കും.കേരളത്തിനെ പ്രശ്നത്തിൽ എങ്ങിനെ സഹായിക്കാം എന്ന് പരിശോധിക്കാം എന്ന് മന്ത്രി ഉറപ്പ് നൽകിയതായും മന്ത്രി വ്യക്തമാക്കി.

ALSO READ: Wild boar Killing | കാട്ടു പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം, കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നതായിരുന്നു കേരളത്തിൻറെ ആവശ്യം. എന്നാൽ ഇതിൽ കേന്ദ്രം ഒരുക്കമല്ല എന്നാണ് സൂചന. ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ചാൽ മാത്രമെ കൃഷി നശിപ്പിക്കുന്ന പന്നികളെ സാധാരണക്കാർക്കും കൊല്ലാൻ പറ്റുകയുള്ളു. നിലവിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക മാത്രമാണ് ഇതിനുള്ള. അനുവാദമുള്ളു.

ALSO READ: Palakkad Murder : പാലക്കാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികൾക്കായി അന്വേഷണം തുടരുന്നു; പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ മൂന്നിലാണ് കാട്ട് പന്നി ഉൾപ്പെടുന്നത്. സമീപകാലത്തായി ഇവയുടെ പെരുപ്പം ജനവാസ മേഖലയിലും കൂടിയിട്ടുണ്ട്. ഇവ പരിഗണിച്ചായിരുന്നു പന്നികളെ വെടിവെയ്ക്കാൻ സംസ്ഥാന സർക്കാർ വനം വകുപ്പിനും അനുമതി നൽകിയത്. 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 
 

Trending News