നടന്‍ ശ്യാം മോഹന്‍ വിവാഹിതനാകുന്നു

'അതെ കല്യാണം ആയി' എന്നാണ്   ശ്യാം മോഹന്‍ സമൂഹ മാധ്യമത്തിൽ കുറിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 6, 2022, 12:54 PM IST
  • വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്
  • ഈ മാസം പതിനൊന്നാം തീയതിയാണ് വിവാഹം
  • തിരുവനന്തപുരം സ്വദേശി ഗോപികയാണ് വധു
നടന്‍ ശ്യാം മോഹന്‍ വിവാഹിതനാകുന്നു

സോഷ്യല്‍ മീഡിയയിലൂടെയും നിരവധി സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ശ്യാം മോഹൻ. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയ സന്തോഷ വാര്‍ത്ത പങ്കുവച്ചിരിയ്ക്കുകയാണ് താരം. 

താരത്തിന്റെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  അതെ കല്യാണം ആയി എന്നാണ് ജീവിത പങ്കാളിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട്  ശ്യാം മോഹന്‍ സമൂഹ മാധ്യമത്തിൽ കുറിച്ചിരിക്കുന്നത്.  

ഈ മാസം പതിനൊന്നാം തീയതിയാണ് വിവാഹം. തിരുവനന്തപുരം സ്വദേശി ഗോപികയാണ് വധു. ഗായിക കൂടിയായ ഗോപികയും ഒന്നിച്ചുളള ചിത്രങ്ങളാണ് ശ്യാം പങ്കുവച്ചിരിക്കുന്നത്. ‘ നീയില്ലെങ്കില്‍ ഇന്നെന്‍ ജന്മം… കനവായ് പൊയ്‌പോയേനെ….’ എന്ന അടിക്കുറിപ്പാണ് ചിത്രങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്.

‘പൊന്‍മുട്ട’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ശ്യാം സുപരിചിതനായത്. കരിക്ക് ഫ്‌ളിക്‌സിന്റെ ‘ബെറ്റര്‍ ഹാഫ്’ എന്ന സീരിസ് ശ്യാമിനെ കൂടുതല്‍ പ്രശസ്തനാക്കി. ‘പത്രോസിന്റെ പടപ്പുകള്‍’, ‘ ഹെവന്‍’ എന്നീ ചിത്രങ്ങളിലും ശ്യാം വേഷമിട്ടിട്ടുണ്ട്. ബാങ്കിങ് ജോലി ഉപേക്ഷിച്ചാണ് ശ്യാം അഭിനയ രംഗത്തേക്ക് എത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 
 

 

Trending News